Malayalam
ഭിന്നശേഷി കുട്ടികള്‍ക്ക് പരിശീലന പരിപാടിയുമായി ദുല്‍ഖര്‍ സല്മാന്; ഉദ്ഘാടനം ചെയ്ത് സണ്ണി വെയ്ന്‍
ഭിന്നശേഷി കുട്ടികള്‍ക്ക് പരിശീലന പരിപാടിയുമായി ദുല്‍ഖര്‍ സല്മാന്; ഉദ്ഘാടനം ചെയ്ത് സണ്ണി വെയ്ന്‍
ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള സിനിമാ നിര്‍മ്മാണ കമ്പനി വേഫെറര്‍ ഫിലിംസ് കലാകാരന്മാര്ക്കായി ആരംഭിച്ച കമ്മ്യൂണിറ്റി ഫോര്‍ ഹാപ്പിനെസ്സ് നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ദുല്‍ഖര്‍ സല്മാന് ഫാമിലി അഥവാ ഡിക്യുഎഫ് എന്ന പേരില്‍ ആരംഭിച്ച കൂട്ടായ്മയിലൂടെ, തങ്ങളുടെ കഴിവ് പുറത്തെടുക്കുവാന്‍ സാധിക്കാന്‍ ഒരു വേദി ലഭിക്കാത്ത കലാകാരന്മാര്ക്ക് അവസരം ഒരുക്കുകയാണ് ലക്ഷ്യം. കാരുണ്യ പ്രവര്‍ത്തനങ്ങളും ഇതിന്റെ ലക്ഷ്യമാണ്.
ഇതിന്റെ ഭാഗമായി ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള ഫിംഗര്‍ ഡാന്‍സ് എന്ന എക്സര്‍സൈസ് കേരളത്തിലെ സ്പെഷ്യല്‍ സ്കൂള്‍ അധ്യാപകരെ പരിശീലിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു. തൃശ്ശൂര്‍ പുഴയ്ക്കല്‍ ഐഎഎന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റീഹാബിലിറ്റേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ വച്ച് നടന്ന ചടങ്ങില്‍ നടന് സണ്ണി വെയ്ന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. അഭിനേതാക്കളായ ഗായത്രി സുരേഷ്, ബിറ്റോ ഡേവിസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
ഇംതിയാസ് എന്ന വ്യക്തി വികസിപ്പിച്ചെടുത്ത പരിശീലന പരിപാടിയാണ് ഇത്. ഇംതിയാസ് പരിശീലകനായും എത്തുന്ന ഈ പ്രോഗ്രാമിന്റെ ചീഫ് ഓഫ് ഓപ്പറേഷന് ബിബിന്‍ പെരുമ്പിള്ളിയാണ്. സംവിധായകന് ടോം ഇമ്മട്ടിയാണ് ക്രീയേറ്റീവ് ഡയറക്ടര്‍. ഡോക്ടര്‍മാരായ സിജു രവീന്ദ്രനാഥും സുമേഷ് ടി പിയും ഈ പ്രോഗ്രാമിന്റെ സയന്റിഫിക്ക് റിസര്‍ച്ചും കോര്‍ഡിനേഷനും നിര്‍വഹിക്കുന്നു.
ഈ പരിശീലന പരിപാടി തെറാപ്പി കേരളത്തില്‍ മാത്രം ഒതുക്കിനിര്‍ത്താതെ ദേശീയ തലത്തിലേക്കും അന്തര്‍ദേശീയ തലത്തിലേക്കും വളര്‍ത്തിയെടുക്കുവാനാണ് തങ്ങളുടെ ശ്രമമെന്ന് ഡിക്യുഎഫ് പ്രവര്‍ത്തകര്‍ അറിയിച്ചു. ഈ കമ്മ്യൂണിറ്റിയില്‍ സണ്ണി വെയ്ന്‍, സാനിയ ഇയ്യപ്പന്‍, ബ്ലെസ്ലി, വിനി വിശ്വ ലാല്‍, സോഹന്‍ സീനുലാല്‍, നിത്യ മാമന്, രാജേഷ് കേശവ്, ബാദുഷ, എന്നിങ്ങനെ നിരവധി പേര് അംഗങ്ങളായിട്ടുണ്ട്. പതിനായിരം കലാകാരന്മാര്ക്ക് മാത്രമാണ് ഇതില്‍ അംഗത്വം നല്‍കുന്നത്.
ഇരുന്നൂറ് വര്‍ഷത്തോളമായി അവഗണിക്കപ്പെടുന്ന അയ്യന്തോള്‍ ദേശത്തെ പുലികളി കലാകാരന്മാര്ക്ക് കഴിഞ്ഞ ദിവസം ഗോള്‍ഡന്‍ മെമ്പര്‍ഷിപ്പ് നല്കി കമ്മ്യൂണിറ്റിയുടെ ഭാഗമാക്കി തീര്‍ത്തിരുന്നു. ദുല്‍ഖര്‍ സല്മാന് ഫാമിലിയുടെ ഭാഗമായി കേരളത്തിലെങ്ങും ചിരി സദസ്സുകള്‍ തുടങ്ങുവാനും തീരുമാനമായിട്ടുണ്ട്. ഇന്റര്‍നെറ്റിന്റെയും ജോലിതിരക്കുകളുടെയും ലോകത്ത് നിന്നും മാറി മനസ്സ് നിറഞ്ഞ് പൊട്ടിച്ചിരിക്കാനുള്ള ഒരു വേദിയാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. സുജയ് ജെയിംസ്, വിജിത് വിശ്വനാഥന്, മീഡിയ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍, പിആര്‍ഒ പ്രതീഷ് ശേഖര്‍ എന്നിവരാണ് ഡിക്യുഎഫ് പ്രോഗ്രാം കോഡിനേറ്റര്‍മാര്‍.
