Connect with us

പണ്ട് നടന്ന പഠനങ്ങൾ കൃത്യമായി നടപ്പാക്കിയില്ല, കെട്ടിടനിർമ്മാണം തോന്നിയപോലെ; വയനാടിനെ അതേപോലെ തിരിച്ചുകിട്ടാൻ സഹായിക്കണം; സണ്ണി വെയ്ൻ

Actor

പണ്ട് നടന്ന പഠനങ്ങൾ കൃത്യമായി നടപ്പാക്കിയില്ല, കെട്ടിടനിർമ്മാണം തോന്നിയപോലെ; വയനാടിനെ അതേപോലെ തിരിച്ചുകിട്ടാൻ സഹായിക്കണം; സണ്ണി വെയ്ൻ

പണ്ട് നടന്ന പഠനങ്ങൾ കൃത്യമായി നടപ്പാക്കിയില്ല, കെട്ടിടനിർമ്മാണം തോന്നിയപോലെ; വയനാടിനെ അതേപോലെ തിരിച്ചുകിട്ടാൻ സഹായിക്കണം; സണ്ണി വെയ്ൻ

ചുരുങ്ങിയ കാലംകൊണ്ട് മലയാള ചലച്ചിത്രരംഗത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയ ചലച്ചിത്രതാരമാണ് സുജിത്ത് ഉണ്ണികൃഷ്ണൻ എന്ന സണ്ണി വെയ്ൻ. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിൽ കുരുടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച താരത്തിന് ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ഇപ്പോൾ തന്റെ നാടിന് ഏറ്റ പ്രഹരത്തിന്റെ വേദനയിലാണ് നടൻ. പ്രകൃതിഭം​ഗി കൊണ്ട് കേരളത്തിന്റെ മനോഹര ​ഗ്രാമമായിരുന്ന മുണ്ടകൈയ്യും ചൂരൽമലയും അവിടുത്തെ സാധാരണക്കാരും അവരുടെ സമ്പാദ്യവുമെല്ലാം ഇന്ന് മണ്ണിനടിലിയാണ്. ഉറ്റവരെയും ഉടയവരെയും കാത്ത് ദുരിതകാശ്വാസ ക്യാമ്പുകളിൽ ഉറക്കമില്ലാത്ത രാത്രികളെണ്ണി കഴിയുമ്പാൾ വയനാടിനെ കൈപിടിച്ചുയർത്താനുള്ള തന്ത്രപ്പാടിലാണ് മലയാളക്കരയും മറ്റുള്ളവരും.

ഈ വേളയിൽ തന്റെ നാടിനെ തനിക്ക് തിരിച്ച് വേണമെന്ന് പറയുകയാണ് നടൻ സണ്ണിവെയ്ൻ. താരത്തിന് കേരളത്തെ നടുക്കിയ ദുരന്തം ഇതുവരെയും ഉൾക്കൊള്ളാനായിട്ടില്ല. വയനാടിനെ അതേപോലെ തിരിച്ചുകിട്ടാൻ സഹായിക്കണമെന്നും ചെയ്യാവുന്നതെല്ലാം ചെയ്യണമെന്നുമാണ് സണ്ണി വെയ്‌ന് പറയാനുളളത്.

വയനാട് വളരെ സുന്ദരഭൂമിയാണ്, പക്ഷേ എപ്പോഴും ഒപ്പമുള്ള ദുരന്തങ്ങളെ തുടച്ചുനീക്കാനാകണം. പണ്ട് നടന്ന പഠനങ്ങൾ കൃത്യമായി നടപ്പാക്കിയില്ല, കെട്ടിടനിർമ്മാണം തോന്നിയപോലെയാണെന്നും ദുരന്തം ആവർത്തിക്കാതിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സണ്ണി വെയിനിന്റെ വാക്കുകൾ ഇങ്ങനെ;

നിശബ്ദതയാണ് ചുറ്റും. ജനിച്ച മണ്ണിൽ ഇങ്ങനെയൊരു ദുരന്തം നടന്നെന്ന് പറയുന്നത് ഉൾക്കൊള്ളാനാവുന്നതിലും അപ്പുറമാണ്. വർഷങ്ങൾക്ക് മുമ്പും ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. പിന്നാലെ നിരവധി പഠനങ്ങളും ഡോക്യുമെന്റേഷനും നടന്നിട്ടുണ്ട്. അതൊക്കെ കൃത്യമായി നടപ്പാക്കാൻ ശ്രമിക്കേണ്ടതുണ്ട്.

പ്രകൃതിയെ സംരക്ഷിക്കണം. ശ്രദ്ധിച്ചില്ലെങ്കിൽ ഇനിയും ദുരന്തങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. ഞങ്ങളുടെ നാടിനെയും നാട്ടുകാരെയും പഴയപോലെ കൊണ്ടുവരാൻ എല്ലാവരും കൂടെ നിൽക്കണം എന്നും സണ്ണി വെയ്ൻ പറഞ്ഞു. ദുരന്തഭൂമിയിൽ തന്നെ കൊണ്ട് ആകുന്ന സഹായം ചെയ്തിട്ടുണ്ടെന്നും നടൻ പറഞ്ഞു.

More in Actor

Trending