Connect with us

സിനിമ തിയേറ്ററില്‍ തന്നെ കാണാന്‍ പ്രായവും ആരോഗ്യ പ്രശ്‌നങ്ങളും ബാധകമല്ല; തല്ലുമാല ‘ഫാന്‍ബോയ്’ക്ക് ആശംസകളുമായി സോഷ്യല്‍ മീഡിയ

Malayalam

പ്രായവും ആരോഗ്യപ്രശ്‌നങ്ങളും എന്തുണ്ടെങ്കിലും ഒട്ടുമിക്ക സിനിമയും ആദ്യ ദിനങ്ങളില്‍ തന്നെ തിയേറ്ററില്‍ പോയി കാണുന്ന ചിലരെങ്കിലും നമുക്ക് ചുറ്റുമുണ്ടാകും. എന്നാല്‍ ഇപ്പോഴിതാ അത്തരത്തിലൊരാളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്. അത്തരത്തില്‍ തിയേറ്ററില്‍ സിനിമ കാണാന്‍ എത്തുന്ന ഒരാളുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

തൃശൂര്‍ രാഗം തിയേറ്ററില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. സിനിമയ്ക്ക് ശേഷം കാലിന് സ്വാധിന കുറവുള്ള വൃദ്ധന്‍ ക്രച്ചസ് പിടിച്ച് തിയേറ്ററില്‍ നിന്ന് നടന്ന് വരുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

ചിത്രം വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. തല്ലുമാല ഫാന്‍ ബോയ്…, തളരാത്ത മനസിന് ആശംസകള്‍, എന്നുതുടങ്ങി നിരവധി കമന്റുകള്‍ ചിത്രത്തിന് വരുന്നുണ്ട്.

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത തല്ലുമാല’ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്.

ചിത്രത്തിന്റെ ഇത് വരെയുള്ള കളക്ഷന്‍ 50 കോടിയോട് അടുക്കുകയാണ്. കേരളത്തില്‍ നിന്നും മാത്രം 25 കോടിക്കടുത്താണ് തല്ലുമാലയുടെ ഇതുവരെയുള്ള കളക്ഷന്‍. മൂന്നാം വാരത്തിലും 164 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

More in Malayalam

Trending

Recent

To Top