സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതല ഏറ്റ എംവി ഗോവിന്ദനെ സന്ദര്‍ശിച്ച് നടന് കുഞ്ചാക്കോ ബോബനും നിര്‍മാതാവ് സന്തോഷ് ടി.കുരുവിളയും. സന്തോഷാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. താന്‍ ഏറെ ബഹുമാനിക്കുന്ന രാഷ്ട്രീയ നേതൃത്വമാണെന്നും തന്റെ പഴയ വിദ്യാര്‍ഥി പ്രസ്ഥാന പ്രവര്ത്തകന് ഏറെ പ്രതീക്ഷ നല്കുന്ന സ്ഥാനാരോഹണമാണ് എംവി ഗോവിന്ദന്റേതെന്നും സന്തോഷ് കുറിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതല ഏറ്റെടുത്ത സഖാവ് എം.വി ഗോവിന്ദന് മാഷിനും പത്നി ശ്രീമതി പി.കെ ശ്യാമളയ്ക്കുമൊപ്പം അല്‍പ്പനേരം!ഞാന്‍ ഏറെ ബഹുമാനിക്കുകയും ആദരിയ്ക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വം.
എന്നിലെ പഴയ വിദ്യാര്‍ത്ഥി പ്രസ്ഥാന പ്രവര്ത്തകന് ഏറെ പ്രതീക്ഷയും സന്തോഷവും നല്കുന്ന സ്ഥാനാരോഹണമാണിത് .കലയും പ്രത്യയശാസ്ത്രവും പരസ്പര്യത്തിന്റെ, സൗഹൃദത്തിന്റെ നിത്യ ഹരിത ധാരകളാണ്.
ഞാനും പ്രിയ നടന് കുഞ്ചാക്കോ ബോബനും ആ സൗഹൃദത്തിന്റെ ഊഷ്മളത അനുഭവിച്ചറിഞ്ഞു. സ്നേഹാദരങ്ങളോടെ. സന്തോഷ് ടി.കുരുവിള കുറിച്ചു.
ഗായകനെന്ന നിലയിൽ മലയാളത്തിന് പുറമേ അന്യഭാഷകളിലും സജീവമാണ് വിജയ് യേശുദാസ്. പിന്നണിഗായകൻ എന്നതിലുപരി നടനുംകൂടിയാണ് അദ്ദേഹം. നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടി...