Connect with us

ഞങ്ങൾ പിരിഞ്ഞു; ആ തീരുമാനത്തിന് പിന്നിൽ? പൊട്ടിക്കരഞ്ഞ് സണ്ണി വെയ്‌ൻ! തുറന്നടിച്ച് ഭാര്യ രഞ്ജിനി! ഇത് ഒരുമിച്ചെടുത്ത തീരുമാനം

Actor

ഞങ്ങൾ പിരിഞ്ഞു; ആ തീരുമാനത്തിന് പിന്നിൽ? പൊട്ടിക്കരഞ്ഞ് സണ്ണി വെയ്‌ൻ! തുറന്നടിച്ച് ഭാര്യ രഞ്ജിനി! ഇത് ഒരുമിച്ചെടുത്ത തീരുമാനം

ഞങ്ങൾ പിരിഞ്ഞു; ആ തീരുമാനത്തിന് പിന്നിൽ? പൊട്ടിക്കരഞ്ഞ് സണ്ണി വെയ്‌ൻ! തുറന്നടിച്ച് ഭാര്യ രഞ്ജിനി! ഇത് ഒരുമിച്ചെടുത്ത തീരുമാനം

മലയാള സിനിമയിൽ വളരെപ്പെട്ടന്ന് തന്നെ ശ്രദ്ധ നേടിയ മുൻനിര നായകന്മാരിൽ ഒരാളാണ് സണ്ണി വെയ്‌ൻ. സമൂഹ മാധ്യമങ്ങളിൽ അടക്കം സജീവമാണെങ്കിലും നടന്‍ സണ്ണി വെയ്‌നും ഭാര്യയും നര്‍ത്തകിയുമായ രഞ്ജിനിയെയും അധികവും പൊതിയിടങ്ങളിൽ പോലും ഒന്നിച്ചു കാണാറില്ല. ഇതേതുടർന്ന് ഇവരാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഇരുവരും വേര്‍പിരിഞ്ഞോ എന്ന സംശയത്തിന് ഇപ്പോൾ മറുപടി നൽകുകയാണ് രഞ്ജിനി.

കല്യാണം കഴിഞ്ഞ സമയത്ത് നടന്‍ സണ്ണി വെയ്‌ന്റെ ഭാര്യ എന്ന ലേബല്‍ മുന്നോട്ട് പോകും തോറും ഒരു ഭാരമായോ എന്ന് തോന്നീട്ടുണ്ടെന്നും അതിനാൽ ഭര്‍ത്താവ് സണ്ണി വെയ്‌ൻ തന്റേതായൊരു ഇടം തന്നു എന്നതാണെന്നും രഞ്ജിനി വ്യക്തമാക്കി.

അദ്ദേഹത്തിന്റെ പ്രൊഫഷനായ സിനിമയും തന്റെ പ്രൊഫഷനും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ടെന്നും അദ്ദേഹം തന്റെ പ്രൊഫഷണല്‍ കാര്യങ്ങളില്‍ ഇടപെടാറില്ലെന്നും രഞ്ജിനി പറയുന്നു. താൻ വളരെ ഇന്‍ഡിപെന്‍ഡന്റ് ആകാൻ ആഗ്രഹിക്കുന്ന ആളാണെന്നും ഓരോ കാര്യങ്ങളും ചെയ്തു കൊണ്ടിരുന്നത് അത്തരത്തിൽ ആണെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.

അതേസമയം സാധാരണ ഏതൊരു സ്ത്രീയേയും പോലെ തന്നെ താനും സ്ട്രഗിള്‍ ചെയ്തിട്ടുണ്ടെന്നും ഈ നടന്റെ ഭാര്യ എന്ന ലേബൽ കൊണ്ട് അഭിനന്ദനങ്ങള്‍ ലഭിക്കാറില്ലെന്നും രഞ്ജിനി ചൂണ്ടിക്കാട്ടി.

താങ്കൾ നടന്റെ ഭാര്യ അല്ലേ, നിങ്ങള്‍ക്ക് എന്തും ചെയ്യാല്ലോ എന്ന രീതിയിലായിരുന്നു പലരും കണ്ടിരുന്നതെന്നാണ് രഞ്ജിനി പറയുന്നത്. അതോടെ സോഷ്യല്‍ മീഡിയയില്‍ വ്യക്തി ബന്ധങ്ങളെ ഒന്നും പബ്ലിഷ് ചെയ്യണ്ടെന്ന് താനും ഭര്‍ത്താവും ഒരുമിച്ചൊരു തീരുമാനം എടുക്കുകയായിരുന്നു എന്നും രഞ്ജിനി പറയുന്നു.

ഇതോടെ സമൂഹ മാധ്യമങ്ങളിൽ പലരും ഞങ്ങള്‍ വേര്‍പിരിഞ്ഞു, അദ്ദേഹത്തെ തേച്ചു എന്നിങ്ങനെ അഭ്യൂഹങ്ങൾ ഉണ്ടായി. എന്നാൽ അദ്ദേഹം തന്റെ ഈ തീരുമാനത്തോട് മറ്റൊരു എതിര്‍പ്പും പ്രകടിപ്പിക്കാതെ സമ്മതിച്ചപ്പോഴാണ് ഭര്‍ത്താവെന്ന നിലയില്‍ തനിക്ക് അദ്ദേഹത്തോട് ഏറെ ബഹുമാനം തോന്നിയതെന്നും ഈ തീരുമാനം കൊണ്ട് തങ്ങളുടെ ബന്ധം കൂടുതല്‍ ബലപ്പെടുകയാണ് ചെയ്തതെന്നും രഞ്ജിനി വ്യക്തമാക്കി.

More in Actor

Trending

Recent

To Top