Connect with us

സണ്ണിവെയ്‌നും രഞ്ജിനിയും വേര്‍പിരിഞ്ഞോ?; സോഷ്യല്‍ മീഡിയയുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി രഞ്ജിനി

Malayalam

സണ്ണിവെയ്‌നും രഞ്ജിനിയും വേര്‍പിരിഞ്ഞോ?; സോഷ്യല്‍ മീഡിയയുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി രഞ്ജിനി

സണ്ണിവെയ്‌നും രഞ്ജിനിയും വേര്‍പിരിഞ്ഞോ?; സോഷ്യല്‍ മീഡിയയുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി രഞ്ജിനി

ചുരുങ്ങിയ കാലംകൊണ്ട് മലയാള ചലച്ചിത്രരംഗത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയ ചലച്ചിത്രതാരമാണ് സണ്ണി വെയ്ന്‍. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തില്‍ കുരുടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച താരത്തിന് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

മലയാളത്തിലെ യുവ താരങ്ങള്‍ പൊതുവെ തങ്ങളുടെ പങ്കാളികളോടൊത്ത് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് വിരളമാണ്. ചിലര്‍ തങ്ങളുടെ പങ്കാളിയ്‌ക്കൊപ്പമെത്തുമ്പോള്‍ അങ്ങനെ പ്രത്യക്ഷപ്പെടാത്തവരാണ് നടന്‍ സണ്ണി വെയ്‌നും ഭാര്യയും നര്‍ത്തകിയുമായ രഞ്ജിനിയും. പൊതുവേദികളില്‍ എന്ന് മാത്രമല്ല ഇരുവരുടേയും സോഷ്യല്‍ മീഡിയയില്‍ പോലും രണ്ട് പേരും ഒന്നിച്ചുള്ള ഫോട്ടോകള്‍ പോലും വളരെ കുറവാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവരാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഇരുവരും വേര്‍പിരിഞ്ഞോ എന്ന സംശയമാണ് പലരും പറയുന്നത്. വാര്‍ത്തകള്‍ വളച്ചൊടിച്ചും അല്ലാതെയും പ്രചരിക്കാന്‍ തുടങ്ങിയതോടെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രഞ്ജിനി. എന്തുകൊണ്ടാണ് തങ്ങള്‍ രണ്ട് പേരും ഒരുമിച്ച് എത്താത്തത് എന്നാണ് രഞ്ജിനി പറയുന്നത്.

‘നമ്മളെല്ലാവരും കഠിനാധ്വാനം ചെയ്യുന്നവരാണ്. ഡിഫോര്‍ ഡാന്‍സ് കഴിഞ്ഞ് കല്ല്യാണം കഴിഞ്ഞപ്പോള്‍ ഒരു ഹൈപ്പ് വന്നിരുന്നു. പക്ഷേ എല്ലാത്തിനും അവര്‍ താരതമ്യം നടത്തുകയാണ്. നമ്മള്‍ ചെയ്യുന്ന കഠിനാധ്വാനത്തിന് വില ലഭിക്കാത്തൊരു അവസ്ഥയാണ്. എന്റെ ഐഡന്റിറ്റ് കീപ്പ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍. ആള്‍ക്ക് വളരെ നിര്‍ബന്ധമുള്ള കാര്യമാണ് സ്വന്തം ഐഡന്ററിറ്റിയില്‍ പോകണമെന്ന്.

തിരക്ക് കൊണ്ടാണ് ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ച് എത്താത്തത്. രണ്ടുപേരും രണ്ടു കാറ്റഗറിയില്‍ ഓടി നടന്ന് വര്‍ക്ക് ചെയ്യുന്ന ആള്‍ക്കാരാണ്. മറ്റൊരു കാര്യം സണ്ണി വെയ്ന്റ് ഭാര്യ എന്ന ടാഗ് ലൈന്‍ എന്റെ കരിയറിനെ ബാധിക്കാതെ കൊണ്ടുപോകണം എന്നത് കൊണ്ടാണ്. എന്നാലും ചില സന്ദര്‍ഭങ്ങളിലൊക്കെ ഞാന്‍ ഫോട്ടോകളൊക്കെ പങ്കുവെയ്ക്കാറുണ്ട്. പക്ഷെ അപ്പോള്‍ പോലും എത്ര ഒക്കെ അവോയിഡ് ചെയ്തു കഴിഞ്ഞാലും ലാസ്റ്റ് തിരിഞ്ഞു വരുന്നത് ഇതേലേക്ക് ആയിരിക്കും.

താരതമ്യം ചെയ്യുന്നത് പതിവാണ്. ഈ പറഞ്ഞ പോലെ സിനിമയാണ് ഒരു സൈഡില്‍ എന്നുള്ളതാണ്. ഡാന്‍സ് ഒട്ടും കുറവല്ല എന്നിരുന്നാലും സിനിമ വലിയ ക്യാന്‍വാസ് ആണ്. ഞാന്‍ തുടക്കത്തിലൊക്കെ ഇത്തരം ഒരു കമന്റ് ഒരുപാട് കേട്ടിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ ഒന്നരവര്‍ഷമായി ഇതൊക്കെ കുറവാണ്. ചിലപ്പോള്‍ ഇങ്ങനെ ഹൈഡ് ചെയ്ത് വെയ്ക്കുന്നത് കൊണ്ടായിരിക്കാം.

ഞാന്‍ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. സണ്ണി വെയ്ന്‍ വളരെ അധികം പിന്തുണ നല്‍കുന്ന ആളാണ്. കുറെ വര്‍ഷം പ്രണയിച്ചിട്ടാണ് വിവാഹം കഴിച്ചത്. ആരേയും അറിയിക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് തോന്നി. അന്നേ ഇതൊക്കെ ആളുകള്‍ അറിഞ്ഞിരുന്നുവെങ്കില്‍ അപ്പോഴേ ഞാനീ ഐഡന്റിക്കല്‍ പ്രശ്‌നം നേരിട്ടേനെ. രണ്ട് പേരും അങ്ങനെ പോട്ടെ വിചാരിച്ചു.

പ്ലാന്‍ഡ് അല്ലായിരുന്നു ഒന്നും. രണ്ട് പേരും രണ്ടുപേരുടേയും സ്വകാര്യത മാനിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. സൗഹൃദമായിരുന്നു ഞങ്ങള്‍ തമ്മില്‍. രണ്ട് പേര്‍ക്കും രണ്ടുപേരുടേതായ കാഴ്ചപ്പാടുകളും സ്വപ്നങ്ങളും ഒക്കെ ഉണ്ട്. രണ്ട് പേരും രണ്ട് റൂട്ടിലാണ്. ആദ്യമേ അതൊക്കെ അങ്ങനെ തന്നെ ആയത് കൊണ്ടായിരിക്കാം ഇപ്പോഴും ഇങ്ങനെ പോകുന്നത്’ എന്നുമാണ് രഞ്ജിനി പറയുന്നത്.

ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ആദ്യം താന്‍ അസ്വസ്ഥനാവാറുണ്ടെന്നും സണ്ണി പറഞ്ഞു. പ്രതികരിക്കാന്‍ കിട്ടുന്ന തുറന്ന വേദിയായാണ് സോഷ്യല്‍ മീഡിയയെ കാണുന്നത്. ജനങ്ങള്‍ക്ക് ആവശ്യമുള്ള പല കാര്യങ്ങളും മുഖ്യാധാരാ മാധ്യമങ്ങള്‍ അവഗണിക്കാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ സോഷ്യല്‍ മീഡിയയുടെ ഇടപെടല്‍ വളരെ വലുതാണെന്നുപ്രതികരിക്കേണ്ട കാര്യങ്ങള്‍ക്ക് മാത്രമേ പ്രതികരണം രേഖപ്പടുത്താറുള്ളൂവെന്നുമാണ് സണ്ണി വെയ്ന്‍ മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

More in Malayalam

Trending

Recent

To Top