‘ഞാനെന്റെ ഭാര്യയെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അതൊരു തമാശ മാത്രമായിരുന്നു. പക്ഷേ ആര്‍ക്കും അത് തമാശയായി തോന്നിയില്ല, എന്റെ ഹ്യൂമര്‍ സെന്‍സ് ചില സമയത്ത് ഇങ്ങനെയാണ്. എനിക്ക് തന്നെ തിരിച്ചടിയാകും’; വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് രണ്‍ബീര്‍ കപൂര്‍

ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. അടുത്തിടെയാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം ആലിയ പരസ്യമായി ഏവരെയും അറിയിച്ചത്. ഇപ്പോള്‍ തങ്ങളുടെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താരദമ്പതികള്‍.
ഇതിനിടെ ഗര്‍ഭിണിയായ ആലിയയുടെ ശരീരത്തെ പറ്റി സോഷ്യല്‍ മീഡിയയില്‍ രണ്‍ബീര്‍ കപൂര്‍ നടത്തിയ പരാമര്‍ശം വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. രണ്‍ബീറിന്റേത് സ്ത്രീവിരുദ്ധമായ പ്രസ്താവനയാണെന്നും, ഇത് ബോഡി ഷെയിമിംഗ് ആയി കണക്കാക്കണമെന്നുമാണ് ഭൂരിപക്ഷം ആള്‍ക്കാരും അഭിപ്രായപ്പെട്ടത്.
പുതിയ ചിത്രമായ ‘ബ്രഹ്മാസ്ത്ര’യുടെ പ്രമോഷന് പരിപാടിക്കിടെ, ആലിയ ഗര്‍ഭിണിയായ ശേഷം ‘പരന്നുവരുന്നു’ എന്ന് രണ്‍ബീര്‍ പറഞ്ഞിരുന്നു. സംഭവം പിന്നീട് വലിയ വിവാദമാവുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് രണ്‍ബീര്‍. വെറുമൊരു തമാശയാണ് താന്‍ ഉദ്ദേശിച്ചതെന്നും ആലിയയ്ക്ക് അത് മനസിലായെന്നും രണ്‍ബീര്‍ വ്യക്തമാക്കി.
‘ഞാനെന്റെ ഭാര്യയെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അതൊരു തമാശ മാത്രമായിരുന്നു. പക്ഷേ ആര്‍ക്കും അത് തമാശയായി തോന്നിയില്ല. എന്റെ ഉദ്ദേശം മറ്റൊന്നുമായിരുന്നില്ല. ഞാന്‍ ആലിയയോട് ഇതെപ്പറ്റി സംസാരിച്ചപ്പോള്‍ അവള് ചിരിച്ചുതള്ളി. എന്റെ ഹ്യൂമര്‍ സെന്‍സ് ചില സമയത്ത് ഇങ്ങനെയാണ്. എനിക്ക് തന്നെ തിരിച്ചടിയാകും. എന്റെ സംസാരം ആര്‍ക്കെങ്കിലും പ്രശ്നമായെങ്കില്‍ ആത്മാര്‍ത്ഥമായും ഞാനതില്‍ ഖേദിക്കുന്നു. എല്ലാവരോടും ക്ഷമ ചോദിക്കുന്നു,’ രണ്‍ബീര്‍ പ്രതികരിച്ചു.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...