Connect with us

‘ഡേർട്ടി ട്രിക്സ് ഡിപ്പാർട്ട്മെന്റ്’ ലക്ഷ്യം പണം മാത്രമല്ല! വമ്പൻ കളികൾ പുറത്ത് ദിലീപിനും കൂട്ടർക്കും മുട്ടിടിയ്ക്കുന്നു,മാരക ട്വിസ്റ്റ്

News

‘ഡേർട്ടി ട്രിക്സ് ഡിപ്പാർട്ട്മെന്റ്’ ലക്ഷ്യം പണം മാത്രമല്ല! വമ്പൻ കളികൾ പുറത്ത് ദിലീപിനും കൂട്ടർക്കും മുട്ടിടിയ്ക്കുന്നു,മാരക ട്വിസ്റ്റ്

‘ഡേർട്ടി ട്രിക്സ് ഡിപ്പാർട്ട്മെന്റ്’ ലക്ഷ്യം പണം മാത്രമല്ല! വമ്പൻ കളികൾ പുറത്ത് ദിലീപിനും കൂട്ടർക്കും മുട്ടിടിയ്ക്കുന്നു,മാരക ട്വിസ്റ്റ്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വ്യാജ വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് ഷോൺ ജോർജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ പ്രതികരിച്ച് അഡ്വ ടിബി മിനി.

വ്യാജ ഗ്രൂപ്പ് ഉണ്ടാക്കി ഗൂഢാലോചന നടത്തുമ്പോൾ സർക്കാരുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ ആളുകളെ കുടുക്കുന്നതുന് വേണ്ടി ഇവർ ഇത്തരത്തിലുള്ള വ്യാജമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടോയെന്നത് പ്രധാപ്പെട്ട കാര്യമാണെന്നും ഇക്കാര്യം പരിശോധിക്കണമെന്നും മിനി പറഞ്ഞു.

വ്യാജമായ ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കാര്യം പിസി ജോർജ് സമ്മതിച്ചല്ലോ. ഇനി എന്തൊക്കെ വ്യാജമായി ഉണ്ടാക്കിയെന്ന് കണ്ടറിയണം. കൃത്രിമ തെളിവുണ്ടാക്കാനായി എന്തൊക്കെ അവർ ചെയ്തിട്ടുണ്ടെന്ന കാര്യം ക്രൈംബ്രാഞ്ച് അന്വേഷിക്കാൻ തീരുമാനിച്ചിട്ടുണ്ടാകും.നികേഷ് കുമാർ, പ്രമോദ് രാമൻ, ആഷിഖ് അബു തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരെ ഉൾപ്പെടുത്തി ഒരു വ്യാജ ഗ്രൂപ്പ് ഉണ്ടാക്കി ഗൂഢാലോചന നടത്തുമ്പോൾ സർക്കാരുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ ആളുകളെ കുടുക്കുന്നതുന് വേണ്ടി ഇവർ ഇത്തരത്തിലുള്ള വ്യാജമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടോയെന്നത് പ്രധാപ്പെട്ട കാര്യമാണ്’.

‘ദിലീപിന് വേണ്ടി ഡേർട്ടി ട്രിക്സ് ഡിപ്പാർട്ട്മെന്റ് പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമായ തെളിഞ്ഞ കാര്യമാണ്. കാരണം ഒരുപാട് ഓൺലൈൻ ചാനലുകൾ ഇത്തരത്തിൽ ദിലീപിന് വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതാണ്. അതൊക്കെ ദിലീപ് പെയ്ഡ് ആണെന്ന് നമ്മുക്ക് കാണുമ്പോൾ തന്നെ മനസിലാകും.

ഷോൺ ജോർജിന് നേരിട്ട് യാതൊരു ബന്ധവുമില്ലാത്ത ഈ കേസിൽ ഷോൺ എന്തിനാണ് ഇടപെടുന്നത്? ഷോൺ ജോർജിന്റെ ഓഫീസിൽ മറ്റ് ചില ആളുകൾ കൂടിയുണ്ട്. ഭരണകക്ഷിയുമായി ബന്ധപ്പെട്ട് നേരിട്ട് നിൽക്കുന്ന ചില ആളുകൾ കൂടി ഷോണിന്റെ വക്കീൽ ഓഫീസുമായി പ്രവർത്തിക്കുന്നുണ്ട്. ഇത് ഗൗരവത്തോടെയാണ് ഞാൻ കാണുന്നത്.

‘കാരണം ഇതിനെയൊക്കെ ദുരുപയോഗം ചെയ്ത് ഈ കേസിനെ അട്ടിമറിക്കാൻ ശ്രമങ്ങൾ ഇത്തരം ആളുകൾ നടത്തിയിട്ടുണ്ടോയെന്നത് പരിശോധിക്കപ്പെടണം. എന്നാൽ അക്കാര്യത്തിലും ഇടപെടലുകൾ ഉണ്ടാകുമെന്ന് തന്നെയാണ് കണക്കാക്കപ്പെടുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണത്തിന് സാധ്യത തുറന്നിട്ട് കൊണ്ടായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ അത് സംബന്ധിച്ചൊന്നും ഇതുവരേയും അന്വേഷണം മുന്നോട്ട് പോയിട്ടില്ല’.

‘മാത്രമല്ല മെമ്മറി കാർഡുമായി ബന്ധപ്പെട്ട കാര്യത്തിൽ കൃത്യമായി പരിശോധന ഫലം പുറത്ത് വന്നിട്ട് കൂടി അക്കാര്യത്തിൽ അന്വേഷണം നടത്താൻ ഇതുവരെ നീക്കം ഉണ്ടായിട്ടില്ല. നമ്മുക്കൊക്കെ ഇക്കാര്യത്തിൽ പറയാനെ സാധിക്കു. ഇടപെടൽ നടത്തേണ്ടത് നിയമസംവിധാനങ്ങളാണ്.ഒന്നുകിൽ അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്ന് ഇടപെടലുകൾ ഉണ്ടാകണം. അല്ലെങ്കിൽ കോടതി ഇടപെട്ട് അന്വേഷണം പ്രഖ്യാപിക്കണം’.

‘കോടതിക്കെതിരെ അതിജീവിത ഹർജി ഫയൽ ചെയ്യുമ്പോൾ അതിജീവിതക്കെതിരെ കോടതിയുടെ ഭാഗത്ത് നിന്ന് ചില പരാമർശങ്ങൾ ഉണ്ടാകുകയും അത് ഏറ്റെടുത്ത് കൊണ്ട് മാധ്യമങ്ങൾ അടക്കം അതിജീവിതയെ ഒറ്റപ്പെടുത്തുന്ന നിലയിലായിരുന്നു കാര്യങ്ങൾ നടന്നത്. വീണ്ടും വീണ്ടും ആ കുട്ടിയെ പ്രയാസപ്പെടുത്തുന്ന കാര്യങ്ങളാണ് ഉണ്ടാകുന്നത്. അതിജീവിതകൾ മിണ്ടാതിരിക്കുമല്ലോ, അതാണ് അവർ ലക്ഷ്യം വെയ്ക്കുന്നത്’.

‘പ്രതികൾക്ക് വ്യാജ തെളിവുണ്ടാക്കാൻ സഹായം ലഭിക്കുന്നതിന് പിന്നിൽ പണം മാത്രമായിരിക്കില്ല. സിനിമാ മേഖലയിലെ ചില ബന്ധങ്ങൾ കൂടിയാകാം. കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ കൂടി ഉണ്ടാകാം.ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണം ക്രൈബ്രാഞ്ച് നടത്തിയാൽ പല കാര്യങ്ങളും പുറത്ത് കൊണ്ടുവരാൻ സാധിക്കുമെന്നാണ് താൻ മനസിലാക്കുന്നത്’.

Continue Reading
You may also like...

More in News

Trending

Recent

To Top