Connect with us

ഏറ്റവും ഭാഗ്യം ചെയ്‌ത നടി ഞാനാണെന്ന് തോന്നുന്നു,ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമാണ് ഇത് ;’ മോഹൻലാലിന്റെ നായിക ആയതിനെക്കുറിച്ച് ദുർഗ കൃഷ്ണ!

Actress

ഏറ്റവും ഭാഗ്യം ചെയ്‌ത നടി ഞാനാണെന്ന് തോന്നുന്നു,ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമാണ് ഇത് ;’ മോഹൻലാലിന്റെ നായിക ആയതിനെക്കുറിച്ച് ദുർഗ കൃഷ്ണ!

ഏറ്റവും ഭാഗ്യം ചെയ്‌ത നടി ഞാനാണെന്ന് തോന്നുന്നു,ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമാണ് ഇത് ;’ മോഹൻലാലിന്റെ നായിക ആയതിനെക്കുറിച്ച് ദുർഗ കൃഷ്ണ!

ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് ദുർഗ കൃഷ്ണ . പൃഥ്വിരാജിന്റെ നായികയായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം വളരെ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചില നല്ല സിനിമകളുടെ ഭാഗമാകാനും ദുർഗയ്ക്ക് കഴിഞ്ഞു.

ഒടുവിൽ പുറത്തിറങ്ങിയ ദുർഗയുടെ ഉടൽ എന്ന ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിലെ ദുർഗയുടെ അഭിനയത്തിന് പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. കുടുക്ക് 2025, ഓളവും തീരവും, കിംഗ് ഫിഷ്, റാം തുടങ്ങിയ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്.കുടുക്ക് എന്ന സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് ദുർഗയിപ്പോൾ.

പ്രൊമോഷന്റെ ഭാഗമായി പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ഓളവും തീരവും’ എന്ന ചിത്രത്തിൽ അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് ദുർഗയിപ്പോൾ. പ്രിയദർശൻ, മോഹൻലാൽ, സന്തോഷ് ശിവൻ ടീമിന്റെ സിനിമയിൽ അഭിനയിച്ചപ്പോൾ ഏറ്റവും ഭാഗ്യം ചെയ്‌ത നടി ഞാനാണെന്ന് തോന്നി എന്നാണ് ദുർഗ പറയുന്നത്.

‘ഉടലിന് ഭയങ്കര അഭിപ്രായമൊക്കെ ലഭിച്ച് ഇനി എന്ത് ചെയ്യണം എന്ന് ആലോചിച്ചു ഇരിക്കുന്ന സമയത്താണ് കോൾ വരുന്നത്. പ്രിയൻ സാറിന്റെ സിനിമ ലാലേട്ടൻ എന്നൊക്കെ പറഞ്ഞപ്പോൾ വയറ്റിൽ നിന്ന് ബട്ടർഫ്‌ളൈ പറന്ന ഫീലായിരുന്നു. അവരോടൊക്കെ ഒപ്പം പ്രവർത്തിക്കണം എന്ന് ഭയങ്കര ആഗ്രഹം ആയിരുന്നു. എല്ലാം ഒക്കെ ആയിട്ടും വിശ്വാസം വരുന്നുണ്ടായില്ല.

”അവർ പിന്നെ വന്ന് കോസ്റ്യൂമിനുള്ള അളവൊക്കെ എടുത്തു. അപ്പോഴും ഞാൻ വിശ്വസിച്ചിരുന്നില്ല. അമ്മ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത് ഉറപ്പിക്കാനായിട്ടില്ല ഇനി മാറി പോയാലോ എന്നാണ്. ഷൂട്ടിങ്ങിനായി തൊടുപുഴയ്ക്ക് പോകുമ്പോൾ പോലും എന്റെ മനസ്സിൽ ഇനി മാറിപോയാലോ എന്നായിരുന്നു. പ്രിയൻ സാർ ആദ്യ ഷോട്ടിൽ ആക്ഷൻ കട്ട് ടേക്ക് ഒക്കെ എന്ന് പറഞ്ഞപ്പോൾ ആണ് വിശ്വാസം ആയത്.’

‘ഇവരോടൊക്കെ സംസാരിക്കുമ്പോൾ എന്റെ മനസ്സിൽ പല ചിന്തകൾ ആയിരുന്നു. ഏറ്റവും ഭാഗ്യം ചെയ്‌ത നടി ഞാനാണെന്ന് തോന്നി. എം ടി സാറിനെ കാണാനും അദ്ദേഹത്തിനൊപ്പം ഭക്ഷണം കഴിക്കാനും കഴിഞ്ഞു. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവം ആണ്.’ ദുർഗ പറഞ്ഞു

അതേസമയം, ദുർഗയുടെ ഏറ്റവും പുതിയ ചിത്രമായ കുടുക്ക് ഓ​ഗസ്റ്റ് 25 ന് ആണ് തിയേറ്ററുകളിൽ എത്തുന്നത്. അള്ളു രാമചന്ദ്രൻ എന്ന ചിത്രത്തിന് ശേഷം കൃ​ഷ്ണ​ ​ശ​ങ്ക​റിനെ നായകനാക്കി ബി​ല​ഹ​രി​ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുടുക്ക് 2025. മനുഷ്യന്റെ സ്വകാര്യതയാണ് ചിത്രത്തിന്റെ പ്രമേയം. ഷൈൻ ടോം ചാക്കോ, സ്വാസിക എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

നേരത്തെ കുടുക്കിലെ ഒരു​ഗാന രം​ഗവുമായി ബന്ധപ്പെട്ട് ദുർ​ഗയ്ക്ക് നേരെ സൈബർ ആക്രമണങ്ങൾ നടന്നിരുന്നു. ചിത്രത്തിലെ ഇന്റിമേറ്റ് രം​ഗങ്ങളായിരുന്നു ഇതിന് കാരണം. ഇക്കാര്യത്തിൽ പ്രതികരണവുമായി നടൻ കൃഷ്ണ ശങ്കറും ദുർ​ഗയുടെ ഭർത്താണ് അർജുൻ രവീന്ദ്രനും രം​ഗത്തെത്തിയിരുന്നു. ഇഷ്ടപ്പെടുന്ന നല്ല കഥാപാത്രങ്ങൾ ചെയ്യാൻ കഴിയും വിധം എല്ലാ പിന്തുണയും താനും കുടുംബവും നൽകുമെന്നും അർജുൻ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Actress

Trending

Recent

To Top