ഇമോഷണല്‍ അല്ലെങ്കില്‍ ഫൈറ്റ് അതേപോലെ തന്നെയാണ് ഇന്റിമേറ്റ് രംഗവും…വളരെ സീക്രട്ടായി ഞങ്ങള്‍ ഒരു മുറിക്കകത്തിരുന്ന് ചെയ്തത് ഒളിക്യാമറ വെച്ചിട്ട് കാണിക്കുകയല്ല ചെയ്തത്, പ്രോപ്പര്‍ ലൈറ്റപ്പ് ചെയ്ത് എടുക്കുന്ന രംഗമാണ്; ലിപ് ലോക്ക് രംഗത്തെ കുറിച്ച് വീണ്ടും ദുർഗ
ഇമോഷണല്‍ അല്ലെങ്കില്‍ ഫൈറ്റ് അതേപോലെ തന്നെയാണ് ഇന്റിമേറ്റ് രംഗവും…വളരെ സീക്രട്ടായി ഞങ്ങള്‍ ഒരു മുറിക്കകത്തിരുന്ന് ചെയ്തത് ഒളിക്യാമറ വെച്ചിട്ട് കാണിക്കുകയല്ല ചെയ്തത്, പ്രോപ്പര്‍ ലൈറ്റപ്പ് ചെയ്ത് എടുക്കുന്ന രംഗമാണ്; ലിപ് ലോക്ക് രംഗത്തെ കുറിച്ച് വീണ്ടും ദുർഗ
ഇമോഷണല്‍ അല്ലെങ്കില്‍ ഫൈറ്റ് അതേപോലെ തന്നെയാണ് ഇന്റിമേറ്റ് രംഗവും…വളരെ സീക്രട്ടായി ഞങ്ങള്‍ ഒരു മുറിക്കകത്തിരുന്ന് ചെയ്തത് ഒളിക്യാമറ വെച്ചിട്ട് കാണിക്കുകയല്ല ചെയ്തത്, പ്രോപ്പര്‍ ലൈറ്റപ്പ് ചെയ്ത് എടുക്കുന്ന രംഗമാണ്; ലിപ് ലോക്ക് രംഗത്തെ കുറിച്ച് വീണ്ടും ദുർഗ
‘കുടുക്ക് 2025’ എന്ന സിനിമയിലെ ലിപ് ലോക്ക് രംഗത്തില്‍ നടി ദുര്‍ഗ കൃഷ്ണയ്ക്ക് എതിരെ സൈബർ ആക്രമണം രൂക്ഷമായിരുന്നു. ചിത്രത്തിന്റെ ട്രെയ്ലര് പുറത്ത് വന്നതിന് പിന്നാലെയാണ് ദുര്‍ഗയെയും ഭര്‍ത്താവ് അര്‍ജുനെയും കുടുംബത്തെയും അധിക്ഷേപകരമായ കമന്റുകളുമായി ചിലര്‍ ആക്രമിച്ചത്. മാരന് എന്ന ഗാനരംഗത്തിലെ ലിപ് ലോക്കിനെക്കുറിച്ചായിരുന്നു ചർച്ച മുഴുവനും
ഒളിക്യാമറ വെച്ച് രഹസ്യമായി ചിത്രീകരിച്ച രംഗങ്ങളല്ല അത്, ഇന്റിമേറ്റ് രംഗങ്ങളും നോര്‍മ്മലായി കാണാന്‍ ആളുകള്‍ പഠിക്കണമെന്നാണ് ഇപ്പോൾ ദുര്‍ഗ കൃഷ്ണയും കൃഷ്ണശങ്കറും പറയുന്നത്. ഒരു ചാനലിന് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു ഇരുവരും കുടുക്ക് വിശേഷങ്ങള്‍ ഇപ്പോൾ പങ്കുവെച്ചത്.
അള്ള് രാമചന്ദ്രന് മുതല്‍ ബിലഹരിയെ അറിയാം. ലോക് ഡൗണ്‍ സമയത്തായിരുന്നു സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞതെന്ന് കൃഷ്ണ ശങ്കറും ദുര്‍ഗ കൃഷ്ണയും പറയുന്നു. അന്ന് ത്രഡ് മാത്രമാണ് പറഞ്ഞത്. കേട്ടപ്പോള്‍ത്തന്നെ ആകര്‍ഷകമായി തോന്നി. പതിവില്‍ നിന്നും വ്യത്യസ്തമായിട്ടുള്ള ക്യാരക്ടറാണ് മാരന്. വേരിയേഷനുള്ള കഥാപാത്രമാണ്. അഭിനേതാവെന്ന നിലയില്‍ പെര്‍ഫോം ചെയ്യാന്‍ സാധ്യതകളുള്ള ക്യാരക്ടറാണ് മാരന്റേതെന്ന് കൃഷ്ണ പറയുന്നു. ഭയങ്കരമായ മൂഡ് സ്വിംഗ്സുള്ള ക്യാരക്ടറാണ് താനും അവതരിപ്പിച്ചതെന്ന് ദുര്‍ഗ പറയുന്നു.
കുടുക്കിന് ശേഷം ഞങ്ങള്‍ കുറേ സിനിമ ചെയ്തു. ആളുകളിപ്പോഴും കുടുക്കിലെ ലിപ് ലോക്കിനെക്കുറിച്ച് പറഞ്ഞോണ്ടിരിക്കുകയാണ്. ഇതൊക്കെ നോര്‍മ്മലായി കാണേണ്ട കാര്യമാണ്. സിനിമയിലാണ് അങ്ങനെ ചെയ്യുന്നത്. ബാക്കിയുള്ള രംഗം പോലെ തന്നേയെ ഇതും ഉള്ളൂ. ഇമോഷണല്‍ അല്ലെങ്കില്‍ ഫൈറ്റ് അതേപോലെ തന്നെയാണ് ഇന്റിമേറ്റ് രംഗവും. പ്രൊഫഷണലായാണ് ഞങ്ങള്‍ അതിനെ സമീപിക്കുന്നത്. വളരെ സീക്രട്ടായി ഞങ്ങള്‍ ഒരു മുറിക്കകത്തിരുന്ന് ചെയ്തത് ഒളിക്യാമറ വെച്ചിട്ട് കാണിക്കുകയല്ല ചെയ്തതെന്നും ദുര്‍ഗ പറയുന്നു.
ബാക്കി രംഗങ്ങള്‍ പോലെ തന്നെയാണ്. ഏതൊരു രംഗത്തേയും പോലെ ഇതും കാണാന്‍ പഠിക്കുക. ലിപ് ലോക്ക് രംഗമാണ് എന്ന് പറഞ്ഞ് ഞങ്ങളാരും ഇറങ്ങുന്നില്ല. പ്രോപ്പര്‍ ലൈറ്റപ്പ് ചെയ്ത് എടുക്കുന്ന രംഗമാണ്. ഇന്ന് ലിപ് ലോക്കാണ്, എല്ലാവര്ക്കും ലീവ് എന്ന് പറഞ്ഞല്ല ആ രംഗം ചിത്രീകരിക്കുന്നത്. ഭൂരിഭാഗം ആളുകള്‍ക്കും അതറിയാം. കുറച്ച് പേര് പറയുന്ന കാര്യങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്ത് ന്യായീകരിക്കേണ്ട കാര്യമില്ലെന്നായിരുന്നു കൃഷ്ണ ശങ്കര്‍ പ്രതികരിച്ചത്.
കുടുക്കിന്റെ ഫോട്ടോ ഷൂട്ടില്‍ വെച്ചാണ് കൃഷ്ണ ശങ്കറിനെ ആദ്യം കണ്ടതെന്ന് ദുര്‍ഗ പറഞ്ഞത്. ആദ്യം കാണുമ്പോള്‍ കൈനിറയെ ക്രീമുമായി നില്‍ക്കുകയാണ് ദുര്‍ഗ. സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഞങ്ങള്‍ സുഹൃത്തുക്കളായി മാറിയത്. നിങ്ങള്‍ മുന്‍പേ സുഹൃത്തുക്കളായിരുന്നോ എന്നായിരുന്നു ചിലരൊക്കെ ചോദിച്ചത്. ഇത് സെറ്റാവുമെയെന്ന ആശങ്കയായിരുന്നു ആദ്യം മനസിലുണ്ടായിരുന്നതെന്നായിരുന്നു കൃഷ്ണ ശങ്കര്‍ പറഞ്ഞത്.
മലയാളികളുടെ മനസില്‍ മായാത്ത മഞ്ഞള്‍പ്രസാദമായി മാറിയ നടിയാണ് മോനിഷ ഉണ്ണി. പതിനാലാമത്തെ വയസ്സിലാണ് മോനിഷ നഖക്ഷതമെന്ന സിനിമയിൽ ആദ്യമായി അഭിനയിച്ചത്. ആദ്യ...
പ്രേമം എന്ന മലയാള സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അനുപമ പരമേശ്വരന്. അഭിനയം മാത്രമല്ല ഇടയ്ക്കൊക്കെ സഹസംവിധായികയായും അനുപമ പ്രവര്‍ത്തിക്കാറുണ്ട്. പ്രേമം...
മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. കാലങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളാണ് മഞ്ജു മലയാളികൾക്ക് സമ്മാനിച്ചത്. ഒരിടവേളയ്ക്ക്...
‘ഓക്കെ കൺമണി’യിലൂടെയാണ് പവിത്ര ലക്ഷ്മിഅഭിനയരംഗത്തെത്തുന്നത്. ‘ഉല്ലാസം’ എന്ന ഷെയ്ൻ നിഗം ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചു. ഇപ്പോഴിതാ അമ്മയെക്കുറിച്ച് ഹൃദയത്തിൽ തൊടുന്ന കുറിപ്പ്...