News
ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുന്ന സ്ത്രീകള്‍ക്ക് മാത്രമേ കുറ്റമുള്ളു; മലയാളത്തില്‍ ഒരു മലയാളി നടി ചെയ്യുമ്പോള്‍ മാത്രം ഇത്രയും പ്രശ്നം ഉണ്ടാവുന്നത് അവരുടെ സെക്ഷ്വൽ ഫ്രസ്ട്രേഷന്‍ കൊണ്ടാണ് ; ദുര്‍ഗയും സ്വാസികയും പ്രതികരിക്കുന്നു!
ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുന്ന സ്ത്രീകള്‍ക്ക് മാത്രമേ കുറ്റമുള്ളു; മലയാളത്തില്‍ ഒരു മലയാളി നടി ചെയ്യുമ്പോള്‍ മാത്രം ഇത്രയും പ്രശ്നം ഉണ്ടാവുന്നത് അവരുടെ സെക്ഷ്വൽ ഫ്രസ്ട്രേഷന്‍ കൊണ്ടാണ് ; ദുര്‍ഗയും സ്വാസികയും പ്രതികരിക്കുന്നു!
സിനിമയിലെ ഇന്റിമേറ്റ് സീനുകൾ ഇന്നും പലർക്കും വലിയ തലവേദന സൃഷ്ടിക്കാറുണ്ട്. എന്നാൽ, എന്താണ് ഇവർക്കിത്ര അസുഖകരം എന്നും അറിയില്ല. മലയാള സിനിമകളിലാണെങ്കിലും മറ്റെന്തുതരം വിഡിയോകളിലാണെങ്കിലും മലയാളികൾ അതിനെതിരെ വല്ലാതെ രോഷമായി പ്രതികരിക്കാറുണ്ട്.
താരങ്ങളുടെ ഫോട്ടോഷൂട്ട് ആണെങ്കിലും അല്പം മേനി കണ്ടാൽ മലയാളികൾക്ക് (ചില ടിപ്പിക്കൽ മലയാളകൾക്ക് ) വല്ലാത്ത ബുദ്ധിമുട്ടാണ്. ഇപ്പോഴിതാ, മലയാള സിനിമയിലെ ഇന്റിമേറ്റ് സീനുകളെ കുറിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്.
ഏറ്റവുമൊടുവില്‍ നടി ദുര്‍ഗ കൃഷ്ണ അഭിനയിച്ച് റിലീസിനൊരുങ്ങുന്ന കുടുക്ക് എന്ന സിനിമയെ പറ്റിയാണ് സമാനമായ രീതിയില്‍ വിവാദങ്ങള്‍ വന്നത്. കൃഷ്ണ ശങ്കറും ദുര്‍ഗയും തകര്‍ത്തഭിനയിച്ച വീഡിയോ ഗാനം പുറത്ത് വന്നതോടെയാണ് അതിലെ ലിപ് ലോക് സീനുകള്‍ ചിലര്‍ പ്രശ്നമാക്കി ഉയര്‍ത്തി കാണിച്ചത്.
ദുര്‍ഗയെയും അവരുടെ ഭര്‍ത്താവിനെയും കുടുംബത്തെയുമടക്കം ചീത്ത വിളിച്ച് കൊണ്ടാണ് ചിലരെത്തിയത്. ഭാര്യയെ ഇങ്ങനെ അഭിനയിക്കാന്‍ വിട്ടതിനാണ് ദുര്‍ഗയുടെ ഭര്‍ത്താവിന് ചീത്ത കേട്ടത്. എന്നാല്‍ സിനിമയിലെ നായകന് മാത്രം കിട്ടാത്ത വിമര്‍ശനം നായികയെ തേടി വരുന്നതിന്റെ കാരണമെന്താണെന്ന് ഇനിയും മനസിലായിട്ടില്ലെന്നാണ് ദുര്‍ഗ പറയുന്നത്. കുടുക്ക് സിനിമയുടെ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുന്നത് വിമര്‍ശിക്കപ്പെടുന്നത് എന്തിനാണെന്ന് അറിയില്ല. ഞാനെന്റെ തൊഴിലാണ് ചെയ്യുന്നത്. സിനിമയിലെ ഒരു ഫൈറ്റ് സീന്‍, അല്ലെങ്കില്‍ ഇമോഷണല്‍ സീന്‍, കോമഡി സീന്‍, അതുപോലെയേ ഒരു ഇന്റിമേറ്റ് സീനും ചെയ്യാറുള്ളു. അതിന് മാത്രം പ്രത്യേകം പരിഗണന കൊടുക്കുന്നില്ല. ബാക്കി സീനുകള്‍ ചെയ്യുന്നത് എങ്ങനെയാണോ അത്രമാത്രമേ ഇന്റിമേറ്റ് സീനുകള്‍ക്കും ഉള്ളൂ.
അതിലെന്തെങ്കിലും സ്പെഷ്യലായി പറയേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ആ സീനുകള്‍ വരുമ്പോള്‍ മാത്രം എന്തുകൊണ്ടാണ് ഇത്രയും വിവാദങ്ങളുണ്ടാവുന്നത്? അതും സ്ത്രീകള്‍ക്ക് മാത്രം. അതിന്റെ കാരണമെന്താണെന്ന് എനിക്കിതുവരെ മനസിലായിട്ടില്ല. എങ്കിലും അവരുടെ സെക്ഷ്വൽ ഫ്രസ്ട്രേഷന്‍ കൊണ്ടാവും ഇങ്ങനെ പെരുമാറുന്നതെന്നാണ് എനിക്ക് തോന്നുന്നത്.
പുറത്ത് നിന്നുമുള്ള ഇംഗ്ലീഷ് സിനിമയോ ഹിന്ദി സിനിമയിലോ ഇത്തരം സീനുകള്‍ ഉണ്ടെങ്കില്‍ നമ്മള് കണ്ടോണ്ടിരിക്കും. ഈ രംഗങ്ങളെ ആരും വെറുക്കുന്നില്ല. എല്ലാവരും കാണും. പക്ഷേ മലയാളത്തില്‍ ഒരു മലയാളി നടി ചെയ്യുമ്പോള്‍ മാത്രം ഇത്രയും പ്രശ്നം ഉണ്ടാവുന്നത് അവരുടെ സെക്ഷ്വൽ ഫ്രസ്ട്രേഷന്‍ കൊണ്ടാണ്. എല്ലാവരുമല്ല, കുറച്ച് പേര് മാത്രമാണ് ഇങ്ങനെയെന്നും’ ദുര്‍ഗ സൂചിപ്പിക്കുന്നു.
അതേ സീനില്‍ അഭിനയിച്ച കൃഷ്ണ ശങ്കറിന് യാതൊരു കുഴപ്പവും വന്നില്ല. എല്ലാവരും ദുര്‍ഗയെ കുറിച്ചാണല്ലേ സംസാരിച്ചത്. അതിന്റെ കാരണമെന്താണെന്ന് നടന് ഷെയിന്‍ ടോം ചാക്കോയും ചോദിച്ചിരുന്നു.
ഏ ഗ്രേഡ് പോലെയുള്ള പടങ്ങളില്‍ അഭിനയിക്കാന്‍ പേടിയുണ്ടോന്ന് സ്വാസികയോടും ചോദിച്ചിരുന്നു. എന്നാല്‍ അത്തരം സീനുകളോട് തനിക്ക് പേടിയൊന്നുമില്ലെന്ന് നടി വ്യക്തമാക്കി. നേരത്തെ തന്നെ കണ്ടും കേട്ടും മടുത്ത കാര്യങ്ങളാണ്. അതില്‍ കൂടുതല്‍ ചോദ്യങ്ങളൊന്നും ഇനി വരാന്‍ പോവുന്നില്ലല്ലോ. നെഗറ്റീവും പോസിറ്റീവും വരുമ്പോള്‍ അതിന്റേതായ രീതിയില്‍ ഉള്‍കൊണ്ട് പോവുക എന്നേയുള്ളു.
പേടിച്ചോണ്ടിരുന്നാല്‍ നമുക്കാണ് നഷ്ടം വരിക. കാണുന്ന ആള്‍ക്കാര്‍ക്കും കമന്റിടുന്നവര്‍ക്കും അത് പറഞ്ഞിട്ടങ്ങ് പോകാം. പക്ഷേ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ നമുക്ക് കിട്ടുന്ന നല്ലൊരു കഥാപാത്രമായിരിക്കും നമ്മള് ഇവരെ പേടിച്ച് കളയുന്നത്. അത് നമുക്ക് വലിയ നഷ്ടമാവും. അതുകൊണ്ട് യാതൊരു പേടിയും എനിക്കില്ലെന്ന് സ്വാസിക പറയുന്നു.
അള്ള് രാമേന്ദ്രന് എന്ന സിനിമയ്ക്ക് ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന കുടുക്ക് 2.5 എന്ന ചിത്രം ആഗസ്റ്റ് ഇരുപത്തിയഞ്ചിന് റിലീസിനൊരുങ്ങുകയാണ്. ദുര്‍ഗ, കൃഷ്ണ ശങ്കര്‍ എന്നിവര്‍ക്ക് പുറമേ സ്വാസിക വിജയ്, ഷെയിന്‍ ടോം ചാക്കോ എന്നിങ്ങനെ നിരവധി താരങ്ങള്‍ സിനിമയില്‍ അണിനിരക്കുന്നുണ്ട്.
about malayalam film
