Connect with us

നന്നായി കെയര്‍ ചെയ്യുന്നയാളാണ് ഭര്‍ത്താവ്, വിവാഹശേഷം ഞാന്‍ അഭിനയം നിര്‍ത്താമെന്ന് പറഞ്ഞെങ്കിലും അങ്ങനെ ചെയ്യേണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്; അന്ന് അനുശ്രീ ഭർത്താവിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ; ഇവർക്കിടയിൽ ഇപ്പോൾ സംഭവിച്ചത്! വിവാഹമോചന വാർത്തയ്ക്കിടെ വീഡിയോ വൈറൽ

Actress

നന്നായി കെയര്‍ ചെയ്യുന്നയാളാണ് ഭര്‍ത്താവ്, വിവാഹശേഷം ഞാന്‍ അഭിനയം നിര്‍ത്താമെന്ന് പറഞ്ഞെങ്കിലും അങ്ങനെ ചെയ്യേണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്; അന്ന് അനുശ്രീ ഭർത്താവിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ; ഇവർക്കിടയിൽ ഇപ്പോൾ സംഭവിച്ചത്! വിവാഹമോചന വാർത്തയ്ക്കിടെ വീഡിയോ വൈറൽ

നന്നായി കെയര്‍ ചെയ്യുന്നയാളാണ് ഭര്‍ത്താവ്, വിവാഹശേഷം ഞാന്‍ അഭിനയം നിര്‍ത്താമെന്ന് പറഞ്ഞെങ്കിലും അങ്ങനെ ചെയ്യേണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്; അന്ന് അനുശ്രീ ഭർത്താവിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ; ഇവർക്കിടയിൽ ഇപ്പോൾ സംഭവിച്ചത്! വിവാഹമോചന വാർത്തയ്ക്കിടെ വീഡിയോ വൈറൽ

മിനിസ്ക്രീൻ താരം അനുശ്രീയുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് ചർച്ചയാവുകയാണ്. സന്തോഷകരമല്ലാത്ത വിവാഹജീവിതം ദുരന്തമാണെന്ന കുറിപ്പുമായാണ് അനുശ്രീ എത്തിയത്. വിവാഹമോചനത്തെക്കുറിച്ചുള്ള ക്വാട്‌സ് ഷെയര്‍ ചെയ്തതോടെ അനുശ്രീ വിവാഹമോചിതയായോയെന്നാണ് ആരാധകർ ഉയർത്തുന്ന ചോദ്യങ്ങൾ. കോവിഡ് കാലത്തായിരുന്നു ക്യാമറാമാന്‍ വിഷ്ണു സന്തോഷുമായുള്ള അനുശ്രീയുടെ വിവാഹം. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.

അതിനിടെ താരത്തിന്റെ പ്രണയകഥയും വിവാഹശേഷം നല്‍കിയ അഭിമുഖങ്ങളുമെല്ലാം വീണ്ടും ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ.

ക്യാമറ അസിസ്റ്റന്റായിരുന്നു പുള്ളിക്കാരന്‍. ആദ്യം പ്രൊപ്പോസ് ചെയ്തത് പുള്ളിയാണ്. കുറേക്കാലം പിന്നാലെ നടന്നെങ്കിലും അന്നൊന്നും ഞാന്‍ മൈന്‍ഡ് ചെയ്തിരുന്നില്ല. സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് ഞങ്ങള്‍ തമ്മില്‍ എന്തൊക്കെയോ സാമ്യങ്ങളുണ്ടെന്ന് മനസിലാക്കിയത്. അതോടെയാണ് പ്രണയം തുടങ്ങിയത്. അമ്മയ്ക്ക് തുടക്കത്തിലേ തന്നെ ഇത് മനസിലായിരുന്നു. വിവാഹം നടത്തിത്തരില്ലെന്നും വേണമെങ്കില്‍ നീ ഇറങ്ങിപ്പോയ്‌ക്കൊളൂയെന്നുമായിരുന്നു അമ്മ പറഞ്ഞത്.

ഗര്‍ഭിണിയാണെന്നറിഞ്ഞതോടെയായിരുന്നു അമ്മ അനുശ്രീയെ വീട്ടിലേക്ക് വിളിച്ചത്. ബ്രാഹ്‌മിന്‍ ഭക്ഷണം കഴിക്കാന്‍ കൊതിയുണ്ടെന്ന് പറഞ്ഞപ്പോഴായിരുന്നു അമ്മ ഇങ്ങോട്ടേക്ക് പോന്നോളാന്‍ പറഞ്ഞത്. അച്ഛന്‍ തുടക്കത്തിലേ ഞങ്ങളെ അംഗീകരിച്ചിരുന്നുവെന്നും അമ്മ പിന്നെയാണ് വീട്ടിലേക്ക് കയറ്റിയതെന്നും അനുശ്രീ പറഞ്ഞിരുന്നു.

അമ്മയെ മിസ് ചെയ്യുന്നുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്ന മറുപടിയായിരുന്നു കൊടുത്തത്. അപ്പോള്‍ അമ്മയെ മിസ് ചെയ്യുന്നുണ്ടായിരുന്നില്ല. ഈ മറുപടി വലിയ ചര്‍ച്ചയായിരുന്നു. എന്ത് പറഞ്ഞാലും നെഗറ്റീവ് കമന്റുകള്‍ വരുന്ന അവസ്ഥയാണ്. അമ്മയോട് സ്‌നേഹമുണ്ടോ എന്നാണ് ചോദിച്ചതെങ്കില്‍ ഉറപ്പായും ഉണ്ടെന്ന് പറഞ്ഞേനെ. ഞാന്‍ പറഞ്ഞതെന്താണെന്ന് മനസിലാക്കാതെയായാണ് അന്ന് വിവാദമുണ്ടായതെന്നും അനുശ്രീ പറഞ്ഞിരുന്നു.

നന്നായി കെയര്‍ ചെയ്യുന്നയാളാണ് ഭര്‍ത്താവ്. വിവാഹശേഷം ഞാന്‍ അഭിനയം നിര്‍ത്താമെന്ന് പറഞ്ഞെങ്കിലും അങ്ങനെ ചെയ്യേണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഭര്‍ത്താവിന്റെ വീട്ടുകാരും നല്ല കെയറിംഗാണ്. കല്യാണം കഴിഞ്ഞ് രണ്ടാം ദിവസം തന്നെ ഞങ്ങള്‍ അടിച്ച് പിരിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നെഗറ്റീവ് കമന്റുകള്‍ പറയുന്നവര്‍ക്ക് മുന്നില്‍ ജീവിതം കൊണ്ട് മറുപടി കൊടുക്കാനാണ് ഞങ്ങളുടെ തീരുമാനമെന്നുമായിരുന്നു അന്ന് അനുശ്രീ പറഞ്ഞത്.

അടുത്തിടെയായിരുന്നു അമ്മയായ സന്തോഷം താരം പങ്കുവെച്ചത്്. മകന്റെ നൂലുകെട്ട് വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെയായും അനുശ്രീ പങ്കിട്ടിരുന്നു. ചാനലിലെ വീഡിയോയ്ക്ക് താഴെയായാണ് വിവാഹമോചനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അരങ്ങേറിയത്.

മകന്റെ നൂലുകെട്ട് വീഡിയോയില്‍ അച്ഛനോ അച്ഛന്റെ വീട്ടുകാരെയോ കാണാനില്ലായിരുന്നു. അച്ഛന്‍ വന്നില്ലേയെന്നായിരുന്നു പലരും ചോദിച്ചത്. അനുശ്രീ ഡിവോഴ്‌സായി, ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. ഡിവോഴ്‌സായവര്‍ സിന്ദൂരം തൊടുമോയെന്നായിരുന്നു ചിലരുടെ ചോദ്യം. ചിലര്‍ തൊടാറുണ്ട്. അങ്ങനെ തൊട്ടതായിരിക്കും. അനുശ്രീ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെയായി വിവാഹമോചനത്തെക്കുറിച്ച് അറിയിച്ചതെന്നുള്ള കമന്റുകളുമുണ്ടായിരുന്നു.

Continue Reading
You may also like...

More in Actress

Trending

Recent

To Top