Connect with us

അന്നൊക്കെ സെറ്റിൽ‌ ആരേലും നവ്യയെന്ന് വിളിച്ചാൽ ഞാൻ തിരിഞ്ഞ് നോക്കില്ല’; തുറന്ന് പറഞ്ഞ് നവ്യ നായർ !

Actress

അന്നൊക്കെ സെറ്റിൽ‌ ആരേലും നവ്യയെന്ന് വിളിച്ചാൽ ഞാൻ തിരിഞ്ഞ് നോക്കില്ല’; തുറന്ന് പറഞ്ഞ് നവ്യ നായർ !

അന്നൊക്കെ സെറ്റിൽ‌ ആരേലും നവ്യയെന്ന് വിളിച്ചാൽ ഞാൻ തിരിഞ്ഞ് നോക്കില്ല’; തുറന്ന് പറഞ്ഞ് നവ്യ നായർ !

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായർ. ‘നന്ദനം’ എന്ന ചിത്രത്തിലൂടെയാണ് നവ്യ കുടുംബ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നവ്യ തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ നവ്യയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഒരുത്തീ എന്ന സിനിമയിലൂടെയായിരുന്നു ‌ഒരു ഇടവേളയ്ക്ക് ശേഷം നവ്യ തിരിച്ച് എത്തിയത്.

മികച്ച സ്വീകരണമായിരുന്നു നവ്യയ്ക്കും നവ്യയുടെ സിനിമയ്ക്കും ലഭിച്ചത്. സ്ത്രീ കേന്ദ്ര കഥാപാത്രമായി എത്തിയ ഈ സിനിമ കേരളക്കര ഒന്നാകെ നെഞ്ചിലേറ്റിയിരുന്നു. താരത്തിന്റെ അടുത്ത സിനിമകള്‍ക്കായാണ് ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്. യുവജനോത്സവ വേദിയിൽ നിന്നും സിനിമയിലെത്തിയ നവ്യ ചുരുങ്ങിയ സമയം കൊണ്ടാണ് മുൻനിര നായികയായി മാറിയത്.

സിനിമാ സെറ്റിലെ അനുഭവങ്ങളും ഡബ്ബിങ് അനുഭവങ്ങളും പങ്കുവെക്കുന്ന നവ്യയുടെ പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. അമൃത ടിവിയിലെ റെഡ് കാർപറ്റിൽ അതിഥിയായി എത്തിയപ്പോഴാണ് നവ്യ അനുഭവം പങ്കുവെച്ചത്.
‘ഇഷ്ടം ഞാൻ തന്നെയാണ് ഡബ് ചെയ്തത്. അതും അപ്രതീക്ഷിതമായി ചെയ്തതാണ്. ഒരു ദിവസം സിബി അങ്കിളൊക്കെ ഡബിങ് കാണാനായി തിരുവനന്തപുരത്തെ ചിത്രഞ്ജലി സ്റ്റുഡിയോയലേക്ക് എന്നെ വിളിച്ചു. അവിടെ ചെന്ന് കുറച്ച് നേരം ഡബിങ് കാണാൻ അവസരം തന്നു. ശേഷമാണ് എന്നോട് അവർ പറഞ്ഞത് നല്ല ശബ്ദമാണ് ഡബിങ് ശ്രമിച്ച് നോക്കൂവെന്ന്.’

‘അങ്ങനെയാണ് ആദ്യ സിനിമയ്ക്ക് വേണ്ടി ഡബ് ചെയ്തത്. ധന്യ എന്നായിരുന്നു സിനിമയിൽ വരും മുമ്പ് പേര്. അതുകൊണ്ട് തന്നെ സെറ്റിൽ‌ ആരേലും നവ്യയെ എന്ന് വിളിച്ചാൽ‌ ഞാൻ തിരിഞ്ഞ് നോ‌ക്കില്ലായിരുന്നു. ഒരുത്തിക്കും ഞാൻ ത്നനെയാണ് ഡബ് ചെയ്തത്.’

പൈലറ്റിലുള്ളതുപോലെ തന്നെ ഡബിലും വേണമെന്ന് വികെപി സാറിന് നിർബന്ധമായിരുന്നു. ഒരു മാറ്റവും വരുത്തരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഡബ് ചെയ്യുമ്പോൾ നമ്മുടെ മുഖത്ത് ഭാവങ്ങളൊക്കെ വരുമല്ലോ അത് മറ്റുള്ളവർ കാണുന്നത് എനിക്ക് ചമ്മലാണ്.’


‘അതുകൊണ്ട് പലപ്പോഴും ഞാൻ സ്റ്റുഡിയോയ്ക്കുള്ളിലെ ലൈറ്റൊക്കെ ഓഫ് ചെയ്തിട്ടാണ് ഡബ് ചെയ്തിരുന്നത്. നന്ദനം ഡബ് ചെയ്യുമ്പോൾ സ്ക്രിപ്റ്റ് മുഴുവൻ എനിക്ക് കാണാപാഠമായിരുന്നു’ നവ്യ നായർ പറഞ്ഞു.

More in Actress

Trending

Recent

To Top