News
ഇന്ത്യയിലെ നമ്പര്‍ വണ്‍ ഹീറോയിനായി ദീപിക; ഒടിടിയിലെ നമ്പര്‍ വണ്‍ നടനായി മനോജ് ബാജ്പേയ്
ഇന്ത്യയിലെ നമ്പര്‍ വണ്‍ ഹീറോയിനായി ദീപിക; ഒടിടിയിലെ നമ്പര്‍ വണ്‍ നടനായി മനോജ് ബാജ്പേയ്
ഇന്ത്യയിലെ നമ്പര്‍ വണ്‍ ഹീറോയിന് ദീപിക പദുകോണ്‍ ആണെന്ന് ഇന്ത്യാ ടുഡേ സര്‍വ്വേ. കത്രീന കൈഫ്, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, കങ്കണ റണൗത്ത് എന്നിവര്‍ എല്ലാം ദീപികയുടെ പിന്നിലാണുള്ളത്. 21 ശതമാനം വോട്ടുകള്‍ക്കാണ് ദീപിക സര്‍വേയില്‍ മുന്നില്‍ എത്തിയിരിക്കുന്നത്. ഇന്ത്യാ ടുഡേയുടെ കണക്കെടുപ്പ് പ്രകാരം ഇന്ത്യയിലെ നമ്പര്‍ വണ്‍ ഹീറോയിനാണ് ദീപിക. സര്‍വേ പ്രകാരം ഒടിടിയിലെ നമ്പര്‍ വണ്‍ താരം പുരുഷന്മാരില് മനോജ് ബാജ്പേയ് ആണ്. സ്ത്രീകളില്‍ സുസ്മിത സെന്നും. ആര്യ എന്ന ഹോട് സ്റ്റാര്‍ സീരീസാണ് സുസ്മിതയ്ക്ക് ഈ നേട്ടം നേടിക്കൊടുത്തിരിക്കുന്നത്.
ദീപികയുടെതായി അവസാനം പുറത്തിറങ്ങിയ സിനിമ ഗെഹരിയാനാണ്. ആമസോണ്‍ െ്രെപമിലൂടെ പുറത്തിറങ്ങിയ സിനിമ പ്രതീക്ഷിച്ചത്ര വിജയിച്ചില്ല. എന്നാല്‍ ബിഗ് ബജറ്റ് സിനിമകളുടെ ഒരു നിര തന്നെ ദീപികയുടേതായി ഇനി പുറത്തിറങ്ങാനുണ്ട്. പ്രഭാസിനൊപ്പം ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന പ്രൊജക്ട് കെ ആണ് ഒന്ന്.
ഷാരൂഖ് ഖാനൊപ്പം എത്തുന്ന പഥാനാണ് മറ്റൊരു സിനിമ. ഇരുവരും നേരത്തെ ചെന്നെ എക്സ്പ്രസ്, ഓം ശാന്തി ഓം, ഹാപ്പി ന്യൂ ഇയര്‍ എന്നീ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഹൃതിക് റോഷനൊപ്പം ആദ്യമായി അഭിനയിക്കുന്ന ഫൈറ്റര്‍ ആണ് ദീപിക അഭിനയിച്ച് കൊണ്ടിരിക്കുന്ന മറ്റൊരു സിനിമ.
ആക്ഷന്‍ പശ്ചാത്തലത്തില്‍ തയ്യാറായി വരുന്ന മൂന്ന് സിനിമകളിലും ദീപികയ്ക്ക് തുല്യ പ്രാധാന്യമാണെന്നാണ് പുറത്ത് വന്നിട്ടുള്ള റിപ്പോര്‍ട്ട്. നിലവില്‍ 15 കോടി മുതല്‍ 30 കോടി വരെയാണ് ഒരു സിനിമയ്ക്ക് ദീപിക കൈപറ്റിവരുന്ന പ്രതിഫലം. ദീപികയുടെ ഭര്‍ത്താവ് നടന് രണ്‍വീര്‍ സിം?ഗും കരിയറിലെ തിരക്കുകളിലാണ്. രാം ലീല, ബാജിരാവോ മസ്താനി, പദ്മാവത്, 83 എന്നീ സിനിമകളില്‍ ദീപികയും രണ്‍വീറും ഒരുമിച്ച് അഭിനയിച്ചിരുന്നു. 2018 ലാണ് ഇരുവരും വിവാഹിതരാവുന്നത്.
