Connect with us

‘ബികോം വിത്ത് ത്രീ സപ്ലിയാണ് വിദ്യാഭ്യാസ യോഗ്യത; പോയ വിഷയം എഴുതിയെടുക്കാൻ ഉദ്ദേശമില്ല; ഭാര്യയെ ഇംപ്രസ് ചെയ്യാൻ ചെയ്ത കാര്യം ഒരിക്കൽ അബദ്ധമായി; രസകരമായ സംഭവം വെളിപ്പെടുത്തി അർജുൻ അശോകൻ !

News

‘ബികോം വിത്ത് ത്രീ സപ്ലിയാണ് വിദ്യാഭ്യാസ യോഗ്യത; പോയ വിഷയം എഴുതിയെടുക്കാൻ ഉദ്ദേശമില്ല; ഭാര്യയെ ഇംപ്രസ് ചെയ്യാൻ ചെയ്ത കാര്യം ഒരിക്കൽ അബദ്ധമായി; രസകരമായ സംഭവം വെളിപ്പെടുത്തി അർജുൻ അശോകൻ !

‘ബികോം വിത്ത് ത്രീ സപ്ലിയാണ് വിദ്യാഭ്യാസ യോഗ്യത; പോയ വിഷയം എഴുതിയെടുക്കാൻ ഉദ്ദേശമില്ല; ഭാര്യയെ ഇംപ്രസ് ചെയ്യാൻ ചെയ്ത കാര്യം ഒരിക്കൽ അബദ്ധമായി; രസകരമായ സംഭവം വെളിപ്പെടുത്തി അർജുൻ അശോകൻ !

മലയാള സിനിമയിലും ഇന്ന് നെപ്പോട്ടോസം ഉണ്ടെന്ന് പറയേണ്ടി വരും. എന്നാൽ താരരാജാക്കന്മാരുടെ മക്കൾ എന്ന പേരിൽ മലയാളികൾ ഒരു താരങ്ങളെയും പ്രശംസിക്കില്ല. പകരം കഴിവ് കണ്ടല്ലാതെ മലയാളികൾ ആരെയും ഏറ്റെടുക്കില്ല. അതിനു ഉത്തമ ഉദാഹരണമാണ്, ഫഹദ് ഫാസിൽ. ഫാസിലിന്റെ മകൻ എന്ന ടാഗിൽ ഫഹദിനെ ആരും ഇപ്പോൾ പറയില്ല. സ്വപ്രയത്നം കൊണ്ടാണ് ഫഹദ് ആരാധകരെ നേടിയെടുത്തത്.

ഇപ്പോൾ മലയാള സിനിമയിൽ വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടുന്ന താരമാണ് അർജുൻ അശോകൻ. ചെറിയ വേഷങ്ങളിൽ തുടങ്ങി ഇപ്പോൾ നായക വേഷങ്ങളിൽ തിളങ്ങുകയാണ്. താരപുത്രൻ്റെ സിനിമകളും വിശേഷങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലായി മാറാറുണ്ട്. മലയാളത്തിലെ പ്രമുഖരായ താര പുത്രന്മാരിലൊരാളായ അർജുൻ അശോകൻ നടൻ ഹരിശ്രീ അശോകൻ്റെ മകനാണ്. വിവാഹ ശേഷമാണ് അർജുൻ അശോകൻ സിനിമയിൽ വളരെ സജീവമായത്.

ഇപ്പോഴിതാ അർജുൻ ഒരു അഭിമുഖത്തിനിടെ പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അർജുൻ്റെ വിദ്യാഭ്യാസ യോഗ്യത എന്താണെന്നുള്ള ചോദ്യത്തിന് താരം തമാശ രൂപേണയാണ് മറുപടി പറഞ്ഞത്. ‘ബികോം വിത്ത് ത്രീ സപ്ലിയാണ് വിദ്യാഭ്യാസ യോഗ്യത. പോയ വിഷയം ഇൻകം ടാക്‌സ് ആണ്. അത് എഴുതിയെടുക്കാൻ ഉദ്ദേശമില്ല. നമ്മുടെ ഇവിടെ സിലബസ് ഇടക്കിടെ പുതുക്കും, അതുകൊണ്ട് പഠിച്ചെടുക്കാൻ ഭയങ്കര പ്രയാസമാണ്’.

വിവാഹ സമയത്ത് സപ്ലിയെക്കുറിച്ചൊന്നും പെൺവീട്ടുകാരോട് പറഞ്ഞിരുന്നില്ല. അതൊക്കെ എന്തിനാണ് പറയുന്നത്, പെൺവീട്ടുകാരോട് ബികോം എന്ന് മാത്രമാണ് പറഞ്ഞിരുന്നത്. ഭാര്യക്ക് അറിയാമായിരുന്നു. എന്തായാലും ഞാൻ പഠനം കഴിഞ്ഞ് ജോലിക്ക് പോകിലെന്ന് വീട്ടുകാർക്ക് അറിയാമായിരുന്നു. എംബിഎ പഠിക്കാൻ പോയ കാശ് വെച്ചാണ് അച്ഛനോട് പറഞ്ഞ് കാർ വാഷ് തുടങ്ങിയത്’.

ഇതുവരെ 20 ഓളം സിനിമകളിൽ അഭിനയിച്ചു. അതിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ പറവ തന്നെയാണ്. ബിടെകും തുറമുഖവും ഇഷ്ടമാണ്’.

‘ജീവിതത്തിൽ ഏറ്റവും പ്രചോദനമായ മനുഷ്യർ സൗബിൻ ഷാഹിർ, ആസിഫ് അലി, അച്ഛൻ, മമ്മൂട്ടി എന്നിവരാണ്. പിന്നെ പറഞ്ഞുകഴിഞ്ഞാൽ ഒരു ലോഡ് ഉണ്ടാകും. കാരണം ഓരോ ഭാഗത്തായി ഓരോരുത്തർ പ്രചോദനമാകുന്നുണ്ട്’.

‘ഭാര്യ നികിതയെ ഇംപ്രസ് ചെയ്യാൻ ചെയ്ത കാര്യം ഒരിക്കൽ അബദ്ധമായി. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് ഒരു ഹൗസിന്റെ ക്യാപ്റ്റനായിരുന്നു ഞാൻ. പ്രിൻസിപ്പലിന് കാണിക്കേണ്ട സല്യൂട്ട് നികിതക്ക് നൽകി, ഒപ്പം പുറകിൽ നടന്നവർ എല്ലാവരും ഫ്‌ലാഗ് താഴ്ത്തി. നീതു എന്നാണ് ഭാര്യയെ വിളിക്കുന്നത്. അമീൻ എന്ന കുട്ടിവഴിയാണ് നികിതയെ പ്രണയം അറിയിക്കുന്നത്. ഫോണിൽക്കൂടി ഞാൻ തന്നെയാണ് ആദ്യം ഇഷ്ടം പറഞ്ഞതെന്നും അർജുൻ വ്യക്തമാക്കി.

‘സിനിമയിലേക്ക് എത്താൻ ഹരിശ്രീ അശോകന്റെ മകൻ എന്നത് ഗുണമായിട്ടുണ്ട്. അത്തരത്തിൽ ഒരു കോറിഡോർ സിനിമ മേഖലയിൽ ഉണ്ട്. ആദ്യമൊക്കെ ക്യാമറക്ക് മുന്നിൽ നിൽക്കാൻ പേടിയുണ്ടായിരുന്നു. പിന്നെ നല്ല സപ്പോർട്ട് കിട്ടിയതോടെ പേടിയൊക്കെ മാറി. നായക വേഷം ചെയ്തത് കൊണ്ട് ഇനി നായകനായി മാത്രമേ അഭിനയിക്കൂ എന്ന വാശിയൊന്നും എനിക്ക് ഇല്ല. അഭിനയ സാധ്യതയുള്ള വ്യത്യസ്ത റോളുകൾ ചെയ്യണമെന്നാണ് ആഗ്രഹം’, അർജുൻ വ്യക്തമാക്കി.

എട്ട് വർഷത്തോളം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു അർജുൻ അശോകൻ നിഖിത ഗണേശനെ വിവാഹം ചെയ്തത്. എറണാകുളം സ്വദേശിനിയാണ് നികിത ഗണേശൻ. ഇവരുടെ വിവാഹം വളരെ ആഡംബര പൂർവ്വമായാണ് നടന്നത്. 2018ലായിരുന്നു താരങ്ങളെല്ലാം ഒഴുകിയെത്തിയ വിവാഹം നടന്നത്. നടൻ സൗബിൻ ഷാഹിർ യുവനടൻ ദുൽഖർ സൽമാനെ അതിഥി താരമാക്കി സംവിധാനം ചെയ്ത പറവയിലൂടെയാണ് അർജുൻ പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം നേടിയത്

തുടർന്ന് ബിടെക്ക് എന്ന ആസിഫ് അലി ചിത്രത്തിലും അർജുൻ അശോകൻ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. ഓർക്കൂട്ട് ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ അർജുൻ ഇതിനകം നിരവധി സിനിമകളുടെ ഭാഗമായി കഴിഞ്ഞു. പറവ, മന്ദാരം, ബി.ടെക്, വരത്തൻ, ജൂൺ, ഉണ്ട, അമ്പിളി, അണ്ടർവേൾഡ്, സ്റ്റാൻ്റ് അപ് തുടങ്ങി നിരവധി സിനിമകൾ ഇതിനോടകം അർജുൻ്റേതായെത്തി.

about arjun ashokan

More in News

Trending

Recent

To Top