Malayalam
കാമുകിയുമായി കാറിന്റെ ബാക്ക് സീറ്റിലിരുന്ന് സ്വകാര്യ നിമിഷങ്ങള്‍ പങ്കിടവെ പിടിക്കപ്പെട്ടു; കുഴപ്പമൊന്നും തോന്നിയില്ല, കൂളായാണ് എടുത്തത്
കാമുകിയുമായി കാറിന്റെ ബാക്ക് സീറ്റിലിരുന്ന് സ്വകാര്യ നിമിഷങ്ങള്‍ പങ്കിടവെ പിടിക്കപ്പെട്ടു; കുഴപ്പമൊന്നും തോന്നിയില്ല, കൂളായാണ് എടുത്തത്
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് നാഗചൈതന്യ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്.
കാമുകിയ്ക്കൊപ്പം കാറില്‍ വെച്ച് സ്വകാര്യ നിമിഷങ്ങള്‍ പങ്കുവെക്കവേ താന്‍ പിടിക്കപ്പെട്ടിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നാഗചൈതന്യ. പണ്ട് നടന്ന സംഭവത്തെ കുറിച്ചാണ് നടന് പറഞ്ഞത്. താന്‍ ഒരിക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കാമുകിയെ ചുംബിച്ചപ്പോള്‍ പൊലീസ് പിടിച്ചെന്ന് അഭിമുഖത്തിനിടെ ഇന്റര്വ്യൂവര് പറഞ്ഞു.
ഇങ്ങനെ എനിക്കും സംഭവിച്ചുണ്ടെന്ന് പറഞ്ഞ നാഗചൈതന്യ തനിക്കുണ്ടായ അനുഭവവും തുറന്നു പറയുകയായിരുന്നു. ഹൈദരാബാദില്‍ കാറിന്റെ ബാക്ക് സീറ്റിലിരുന്ന് സ്വകാര്യ നിമിഷങ്ങള്‍ പങ്കിടവെ താന്‍ പിടിക്കപ്പെട്ടെന്ന് നടന് തുറന്ന് പറഞ്ഞു. അതില്‍ തനിക്ക് കുഴപ്പമൊന്നും തോന്നിയില്ലെന്നും കൂളായാണ് എടുത്തതെന്നും നടന് കൂട്ടിച്ചേര്‍ത്തു.
അതേസമയം, കഴിഞ്ഞ ദിവസം, വേര്‍പിരിഞ്ഞതിനു ശേഷവും തനിക്ക് സാമന്തയോടുള്ള സൗഹൃദത്തിന് യാതൊരു കുറവ് വന്നിട്ടില്ലെന്ന് തുറന്ന് പറഞ്ഞ് നാഗ ചൈതന്യ. ബോളിവുഡ് ബബിളിന് നല്കിയ അഭിമുഖത്തിലാണ് നാഗ ചൈതന്യ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. ഇപ്പോള്‍ സാമന്തയെ അപ്രതീക്ഷിതമായി കണ്ടാല്‍ താങ്കളുടെ പ്രതികരണം എന്തായിരിക്കുമെന്ന ചോദ്യത്തിന് താന്‍ ഹായ് പറഞ്ഞ് അവളെ ആലിംഗനം ചെയ്യും,’ എന്നായിരുന്നു നാഗചൈതന്യ മറുപടി നല്‍കിയത്.
തന്റെ കൈത്തണ്ടയിലെ ടാറ്റൂവിന്റെ അര്‍ത്ഥവും നാഗ ചൈതന്യ ആരാധകര്‍ക്കായി വെളിപ്പെടുത്തി. താരത്തിന്റെ കൈയിലെ മോഴ്സ് കോഡായ ടാറ്റൂവില്‍ നാഗചൈതന്യയുടെയും സാമന്ത റൂത്ത് പ്രഭുവിന്റെയും വിവാഹ തീയതി (61017) യാണ് പച്ചക്കുത്തിയിരിക്കുന്നത്. തന്റെ പേരും ഈ ടാറ്റൂവും അനുകരിക്കുകയും പച്ചകുത്തുകയും ചെയ്ത നിരവധി ആരാധകരെ താന്‍ കണ്ടിട്ടുണ്ട്.
സത്യത്തില്‍ നിങ്ങള്‍ ഇത് അനുകരിക്കേണ്ട കാര്യമില്ല, അതെന്റെ വിവാഹതീയതിയാണ്. ആരാധകര്‍ അതുനുകരിക്കണമെന്ന് താനാഗ്രഹിക്കുന്നില്ലെന്നും നാഗചൈതന്യ പറഞ്ഞു. ടാറ്റൂ നീക്കം ചെയ്യാന്‍ ഇതുവരെ പദ്ധതിയൊന്നുമില്ലെന്നും നാഗ ചൈതന്യ കൂട്ടിച്ചേര്‍ത്തു.
