Connect with us

പാപ്പന്റെ വിജയത്തിന് പിന്നാലെ എക്‌സ്‌യുവി 700 സ്വന്തമാക്കി ഗോകുല്‍ സുരേഷ്

Malayalam

പാപ്പന്റെ വിജയത്തിന് പിന്നാലെ എക്‌സ്‌യുവി 700 സ്വന്തമാക്കി ഗോകുല്‍ സുരേഷ്

പാപ്പന്റെ വിജയത്തിന് പിന്നാലെ എക്‌സ്‌യുവി 700 സ്വന്തമാക്കി ഗോകുല്‍ സുരേഷ്

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ജോഷി-സുരേഷ് ഗോപി കൂട്ടുക്കെട്ടില്‍ പാപ്പന്‍ എന്ന ചിത്രം പുറത്തെത്തിയത്. ചിത്രം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. സുരേഷ് ഗോപിയ്‌ക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷും പ്രധാന വേഷത്തിലെത്തിയിരുന്നു. ഇപ്പോഴിതാ പാപ്പന്റെ വിജയത്തിന് പിന്നാലെ എക്‌സ്‌യുവി 700 വാങ്ങിയിരിക്കുകയാണ് ഗോകുല്‍ സുരേഷ്.

മഹീന്ദ്രയുടെ പ്രീമിയം എസ്‌യുവിയായ എക്‌സ്‌യുവി 700 ഡീസല്‍ വകഭേദം എഎക്‌സ് 7 ആണ് ഗോകുലിന്റെ പുതിയ വാഹനം. നേരത്തെ മഹീന്ദ്രയുടെ ഥാര്‍ ഗോകുല്‍ സ്വന്തമാക്കിയിരുന്നു. എക്‌സ്‌യുവി 700 എഎക്‌സ് 7 ഓള്‍വീല്‍ െ്രെഡവ് 7 സീറ്റ് മോഡലിന്റെ എക്‌സ് ഷോറൂം വില 21.58 ലക്ഷം രൂപയാണ്.

മഹീന്ദ്രയുടെ പ്രീമിയം വാഹനം എക്‌സ്!യുവി 700 കഴിഞ്ഞ വര്‍ഷമാണ് വിപണിയിലെത്തിയത്. അഞ്ചു ഏഴും സീറ്റുകളുമായി പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെ എത്തുന്ന ഈ എസ്‌യുവിയില്‍ മാനുവല്‍, ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുകളുണ്ട്.

എം സ്റ്റാലിയന്‍ രണ്ടു ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 200 ബിഎച്ച്പി കരുത്തും 380 എന്‍എം വരെ ടോര്‍ക്കുമാണു സൃഷ്ടിക്കുക. 2.2 ലീറ്റര്‍ എം ഹോക്ക് ഡീസല്‍ എന്‍ജിന് 182 ബിഎച്ച്പി കരുത്തും 450 എന്‍എം ടോര്‍ക്കുമുണ്ട്.

അഡ്വാന്‍സ്ഡ് െ്രെഡവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (എഡിഎഎസ്), പൈലറ്റ് അസിസ്റ്റ് ഫീച്ചര്‍, അലക്‌സ വോയ്‌സ് ഇന്റഗ്രേഷ!ന്‍ സപ്പോര്‍ട്ട്, ത്രീ ഡി സൗണ്ട് സഹിതം 12 സ്പീക്കറോടെ സോണി ഓഡിയോ സിസ്റ്റം, 10.25 ഇഞ്ച് ഇരട്ട ടച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം, െ്രെഡവര്‍ ഡിസ്‌പ്ലേയില്‍ ത്രിമാന മാപ് തുടങ്ങിയവയൊക്കെ ഈ എസ്‌യുവിയിലുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top