Connect with us

എനിക്ക് കിട്ടിയ ഇരട്ടി മധുരം; ത്രോ ബാക്ക് ചിത്രം പങ്കുവെച്ച് മലയാളികളുടെ പ്രിയ ഗായകന്‍; ആളെ മനസിലായോ

Malayalam

എനിക്ക് കിട്ടിയ ഇരട്ടി മധുരം; ത്രോ ബാക്ക് ചിത്രം പങ്കുവെച്ച് മലയാളികളുടെ പ്രിയ ഗായകന്‍; ആളെ മനസിലായോ

എനിക്ക് കിട്ടിയ ഇരട്ടി മധുരം; ത്രോ ബാക്ക് ചിത്രം പങ്കുവെച്ച് മലയാളികളുടെ പ്രിയ ഗായകന്‍; ആളെ മനസിലായോ

മലയാളികളുടെ പ്രിയപ്പെട്ട നഗാകനാണ് ജി വേണു ഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഒരു ത്രോ ബാക്ക് ചിത്രം പങ്കുവെച്ചിരിക്കുകയാണ് ജി വേണുഗോപാല്‍.

ജി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്നലെ, പന്ത്രണ്ട് ഓഗസ്റ്റിനു എറണാകുളം ടൗണ്‍ ഹാളില്‍, ‘ബാലഗോകുലം ജന്മാഷ്മി പുരസ്‌ക്കാരം’ സ്വീകരിച്ചു. എനിക്ക് മുന്‍പ് മഹനീയമായ ഈ അവാര്‍ഡ് സ്വീകരിച്ച് കടന്നു പോയ പ്രതിഭാശാലികള്‍ പലരും മനസ്സിലേക്ക് കടന്നു വന്നു. സുഗതകുമാരി ടീച്ചര്‍, ശ്രീകുമാരന്‍ തമ്പി സര്‍, കൈതപ്രം തിരുമേനി, ഒ എന്‍ വി സര്‍, അങ്ങനെ പലരും.

അവരുമൊക്കെയായുള്ള കൂടിച്ചേരലുകളുടേയും, കലാ പ്രവര്‍ത്തനങ്ങളുടെയുമൊക്കെ ദീപ്ത സ്മരണകള്‍ ഉള്ളില്‍ നിറഞ്ഞു. തിങ്ങിനിറഞ്ഞ സദസ്സും, വേദിയിലെ മഹനീയ സാന്നിദ്ധ്യവുമൊക്കെ ആസ്വദിച്ചു. കേന്ദ്ര മന്ത്രി ശ്രീ വി മുരളീധരന്‍, അസി. സൊളിസിറ്റര്‍ ജനറല്‍ ശ്രീ എസ്. മനു, പ്രശസ്ത സിനിമാ സംവിധായകനായ ശ്രീ വിജി തമ്പി, ബൗദ്ധിക പ്രഭാഷകനായ ശ്രീ പ്രസന്നകുമാര്‍, ഇവരുടെയൊക്കെ സാമീപ്യവും സംഭാഷണവും ഹൃദ്യമായിരുന്നു.

കൃത്യമായ അടുക്കും ചിട്ടയോടും നടന്ന കുടുംബ സംഗമവും അവാര്‍ഡ് ദാനച്ചടങ്ങും ഒരു മാതൃകയായിരുന്നു. ഈ വര്‍ഷം പ്രഖ്യാപിച്ച ‘മേല്‍പത്തൂര്‍ ‘ അവാര്‍ഡും, ഇന്നലെ ലഭിച്ച ജന്മാഷ്ടമി പുരസ്‌ക്കാരവും എനിക്ക് കിട്ടിയ ഇരട്ടിധുരങ്ങളാണ്. ഓം നമോ വാസുദേവായ നമ:

Continue Reading
You may also like...

More in Malayalam

Trending

Recent

To Top