Connect with us

ആ മൂന്നു പേർ ചതിച്ചു, കുടുംബത്തെയും വെറുതെ വിട്ടില്ല… പുച്ഛം തോന്നുന്നു ആ സർപ്രൈസ് ഉടൻ!

Malayalam

ആ മൂന്നു പേർ ചതിച്ചു, കുടുംബത്തെയും വെറുതെ വിട്ടില്ല… പുച്ഛം തോന്നുന്നു ആ സർപ്രൈസ് ഉടൻ!

ആ മൂന്നു പേർ ചതിച്ചു, കുടുംബത്തെയും വെറുതെ വിട്ടില്ല… പുച്ഛം തോന്നുന്നു ആ സർപ്രൈസ് ഉടൻ!

ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായും സാമൂഹ്യ പ്രവര്‍ത്തകയും ട്രാന്‍സ് ജെന്‍ഡര്‍ തിരുവനന്തപുരം ജസ്റ്റിസ് ബോര്‍ഡ് അംഗവുമാണ് ദിയ. അധിക നാൾ ബിഗ് ബിഗ് ബോസിൽ നിന്നില്ലെങ്കിലും മിക്ക ആളുകളുടെയും മനസ്സിൽ ഇടം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സമകാലിക വിഷയങ്ങളില്‍ പ്രതികരിച്ച് ദിയ രംഗത്തെത്താറുണ്ട്. വ്യത്യസ്ത നിലപാടുകളിലൂടെയും,കാഴ്ചപ്പാടുകളിലൂടെയുമാണ് താരം സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ദിയ പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ എല്ലാം നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ദിയ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ജീവിതത്തില്‍ താന്‍ കടന്നു വന്ന വഴികളെ കുറിച്ചാണ് ദിയ തുറന്ന് പറയുന്നത്

കുറിപ്പ് ഇങ്ങനെ

ജീവിതത്തിൽ കടന്നുവന്ന വഴികൾ മുഴുവൻ പ്രതിസന്ധികൾ നിറഞ്ഞത് മാത്രമായിരുന്നു.. എന്തുകൊണ്ടോ 15 വയസുമുതൽ തുടങ്ങി അനുഭവങ്ങളും ജീവിതവും ഒക്കെ പുറകിലോട്ട് ഓർക്കുമ്പോൾ വല്ലാത്ത മരവിപ്പാണ്.. എന്റെ ജീവിതത്തിൽ ഞാനനുഭവിച്ചതിനേക്കാൾ കൂടുതൽ വേദന ഞാൻ കാണുന്നത് പൊതുവിടത്തിൽ ഇറങ്ങുമ്പോഴാണ്.. സമരങ്ങൾ, അടി, ഇടി, തെറിവിളി,ഒക്കെ ജീവിതത്തിൽ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.. ഇപ്പോഴും തുടരുന്നു…

മനസിനെ മരവിപ്പിക്കുന്ന ചില സൗഹൃദങ്ങളിൽ നിന്നാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഴത്തിലുള്ള അടി കിട്ടിയിരിക്കുന്നത്… അവര് വേദനിപ്പിച്ചത് എന്റെ കുടുംബത്തിനെയാണ്..എനിക്ക് പറ്റുന്നതൊക്കെ ഞാനവർക് ചെയ്ത് കൊടുത്തു.. ജീവിതത്തിൽ ഇന്ന് വരെ എനിക്കവരുടെ സഹായം ഉണ്ടായിരുന്നില്ല.. ഞാൻ പ്രതീക്ഷിച്ചിട്ടുമല്ല കൂടെനിന്നതും… അവരാണ് ഇപ്പൊ ആളുകളെ തെറ്റിദ്ധാരണയോടെ നോക്കാൻ പഠിപ്പിച്ചതും..
എന്തായാലും അതൊക്കെ വിട്ട് എന്റെ ജീവിതത്തിൽ പ്രധാനപ്പെട്ട മനുഷ്യർക്ക്‌ വേണ്ടി ജീവിക്കാൻ തീരുമാനിച്ചു.. എന്നെ ഇഷ്ടപ്പെടുന്നവരെ ഞാനൊഴിവാക്കുകയായിരുന്നു.. ആരോടും പരിഭവമില്ല പരാതിയില്ല.. ഒരിക്കൽ കൂടെയുണ്ടായിരുന്ന ബന്ധുക്കളിൽ ചിലർ ചതിച്ചു.. ഇപ്പൊ ഞാനുണ്ടാക്കിയ എന്റെ സ്‌പൈസിൽ കയറി 3 സുഹൃത്തുക്കൾ ചതിച്ചു… എല്ലാം മുൻപ് വ്യക്തമായി തുറന്നെഴുതിയതാണ്…

എന്നാലും ഇപ്പോ ഇതൊക്കെ പറയുന്നത് എന്റെ സ്വപ്‌നങ്ങൾ, ആഗ്രഹങ്ങൾക് ഒക്കെ വേണ്ടി കൂടുതൽ സമയമെടുത്തു ജീവിക്കുമ്പോൾ കുറെ പാഴ് വസ്തുക്കൾക്ക് വേണ്ടി എന്റെ സമയം കളഞ്ഞല്ലോ എന്നാലോചിക്കുമ്പോ എന്നോട് തന്നെ പുച്ഛം തോന്നുന്നു എന്ന് നിങ്ങളോട് പറയാനാണ്.. ഇനി നിങ്ങൾ എന്നെ കുറ്റപ്പെടുത്തണ്ട ഞാൻ തിരിച്ചറിയുന്നു…പുരോഗമനം എന്ന ആശയത്തിൽ ഉറച്ചു മുന്നോട്ട് 10 കൊല്ലം മുമ്പ് ഇറങ്ങി തിരിക്കുമ്പോൾ എനിക്ക് എന്റെ സ്വാതന്ത്ര്യതിന് ജീവിക്കാൻ എനിക്ക് സ്‌പൈസ് വേണം എന്ന ഒരേ ആവശ്യമേ ഉള്ളിലുണ്ടായിരുന്നുള്ളൂ… അത് മാത്രം മതി…

അപ്പൊ ഇനിയും എന്നെ ഇഷ്ടപ്പെടുന്നവരുടെ സപ്പോർട് ഉണ്ടാകണം.. 2 സിനിമകൾ വരുന്നുണ്ട്.. അണിയരപ്രവർത്തനവും, അരങ്ങിലേക്കും, ♥️♥️♥️♥️ എന്റെ വിശേഷങ്ങൾ ഓരോരുത്തർ വിളിച്ചന്വേഷിക്കുമ്പോൾ പലരോടും സംസാരിക്കാൻ പറ്റാറില്ല.. ക്ഷമിക്കണം.. തിരക്കുകളാണ്.. ♥️♥️♥️ എല്ലാവരോടും സ്നേഹം

More in Malayalam

Trending

Recent

To Top