Malayalam
അഭിനേതാക്കള്‍ക്ക് നല്‍കാനുള്ള പ്രതിഫലം 1.25 കോടി; രാം ഗോപാല്‍ വര്‍മയ്ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി സിനിമാ സംഘടന
അഭിനേതാക്കള്‍ക്ക് നല്‍കാനുള്ള പ്രതിഫലം 1.25 കോടി; രാം ഗോപാല്‍ വര്‍മയ്ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി സിനിമാ സംഘടന
By
ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി സിനിമാ സംഘടനയായ ഫെഡറേഷന്‍ ഓഫ് വെസ്റ്റ് ഇന്ത്യന്‍ സിനി എംപ്ലോയീസ്. ആര്‍ട്ടിസ്റ്റുകള്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കും പ്രതിഫലം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്.
ടെക്‌നീഷ്യന്‍മാര്‍ക്കും ആര്‍ട്ടിസ്റ്റുകള്‍ക്കും ജോലിക്കാര്‍ക്കും നല്‍കാനുള്ള പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് നിരവധി കത്തുകള്‍ സംവിധായകന് അയച്ചെന്നും എന്നാല്‍ കത്തുകള്‍ കൈപ്പറ്റാന്‍ അദ്ദേഹം തയ്യാറായില്ലെന്നും എഫ്.ഡബ്ല്യു.ഐ.സി.ഇ പറഞ്ഞു.
1.25 കോടി രൂപയാണ് ഇദ്ദേഹം ടെക്‌നിഷ്യന്‍മാര്‍ക്ക് നല്‍കാനുള്ളത്’. അദ്ദേഹവുമായി ഇനി ഒരുമിച്ച് പ്രവര്‍ത്തിക്കില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്. ഇക്കാര്യം മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്,’ സംഘടന അറിയിച്ചു.
