Connect with us

‘എട്ടു സുന്ദരികളും ഞാനും’; ഓര്‍മ്മകള്‍ പങ്ക് വെച്ച് ചക്കപ്പഴത്തിലെ പൈങ്കിളി

Malayalam

‘എട്ടു സുന്ദരികളും ഞാനും’; ഓര്‍മ്മകള്‍ പങ്ക് വെച്ച് ചക്കപ്പഴത്തിലെ പൈങ്കിളി

‘എട്ടു സുന്ദരികളും ഞാനും’; ഓര്‍മ്മകള്‍ പങ്ക് വെച്ച് ചക്കപ്പഴത്തിലെ പൈങ്കിളി

വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരകളില്‍ ഒന്നായി മാറിയ പരമ്പരയാണ് ചക്കപ്പഴം. കുടുംബത്തിലെ അംഗങ്ങളെ പോലെ തന്നെയാണ് അതിലെ ഓരോ കഥാപാത്രങ്ങളെയും ആരാധകര്‍ സ്വീകരിച്ചത്. സ്വതസിദ്ധമായി അഭിനയശൈലി കൊണ്ടു തന്നെ പ്രേക്ഷക പ്രീതി നേടാന്‍ പരമ്പരയിലെ ഓരോ താരങ്ങള്‍ക്കും ആയി എന്നത് പരമ്പരയെ റേറ്റിംഗില്‍ ഒന്നാമത് നിര്‍ത്താനും പ്രേക്ഷകമനസ്സില്‍ ഒന്നാമത് നിര്‍ത്താനും സാധിച്ചു.

അവതാരക എന്ന നിലയില്‍ നിന്നും അശ്വതി ശ്രീകാന്ത് അഭിനയ രംഗത്തേക്ക് എത്തിയതും, ഇടവേളയ്ക്ക് ശേഷം എസ്പി ശ്രീകുമാര്‍ അഭിനയത്തിലേക്ക് മടങ്ങി എത്തിയതും ഈ പരമ്പരയിലൂടെ ആയിരുന്നു. മാത്രമല്ല, നിരവധി പുതുമുഖ താരങ്ങളും പരമ്പരയിലേയ്ക്ക് എത്തുകയുണ്ടായി. അത്തരത്തില്‍ പരമ്പരയില്‍ എത്തി മലയാളികളുടെ സ്വന്തം പൈങ്കിളി ആയി മാറിയ നടിയാണ് ശ്രുതി രജനികാന്ത്. ചക്കപ്പഴത്തിലെ പൈങ്കിളി പ്രേക്ഷക മനസ്സിലേയ്ക്ക് ചേക്കേറാന്‍ തുടങ്ങിയിട്ട് വളറെ കുറച്ച് നാളുകള്‍ മാത്രമേ ആയിട്ടുള്ളൂ എങ്കിലും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ് ഈ താരത്തെ.

ബാലതാരമായി മിനി സ്‌ക്രീന്‍ അഭിനയരംഗത്തേക്ക് എത്തിയതാണ് ശ്രുതി. ഇപ്പോഴിതാ പഴയ ഓര്‍മ്മകള്‍ പങ്ക് വച്ചിരിക്കുകയാണ് ശ്രുതി. ‘എട്ടു സുന്ദരികളും ഞാനും’ എന്ന ക്യാപ്ഷനിലൂടെയാണ് ശ്രുതി ചിത്രം പങ്ക് വച്ചത്. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആണ് ശ്രുതി അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്. ഉണ്ണിക്കുട്ടന്‍ എന്ന് പറയുന്ന ഒരു കോമിക് സീരീസിലൂടെയാണ് ശ്രുതി ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയ ശ്രുതി അപ്രതീക്ഷിതമായാണ് ശ്രുതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചതും. ‘ഉണ്ണികുട്ടന്‍ ആയെത്തേണ്ട കുട്ടി കരച്ചിലൊക്കെ ആയി. അങ്ങനെ അവന്‍ ചെയ്യാതെ ആയപ്പോള്‍ ഞാന്‍ ഉണ്ണിക്കുട്ടന്‍ ആയി മാറുകയും ചെയ്തു. ഉണ്ണിക്കുട്ടന്‍ ആയതിനു ശേഷമാണു മാനസപുത്രിയിലും ആണ്‍കുട്ടി ആയി എത്തുന്നത്’, എന്നും മുന്‍പ് ശ്രുതി വ്യക്തമാക്കിയിരുന്നു.

More in Malayalam

Trending

Recent

To Top