Social Media
ഏറ്റവും സുഖപ്രദമായ ജീവിതം ശവക്കുഴിയിലാണ്… രചന നാരായണന്‍കുട്ടിയുടെ പോസ്റ്റ് ചർച്ചയാകുന്നു
ഏറ്റവും സുഖപ്രദമായ ജീവിതം ശവക്കുഴിയിലാണ്… രചന നാരായണന്‍കുട്ടിയുടെ പോസ്റ്റ് ചർച്ചയാകുന്നു
മറിമായം എന്ന കോമഡി സീരിയലിലൂടെയാണ് രചന നാരായണൻ കുട്ടി ശ്രദ്ധേയയാകുന്നത്. പിന്നീട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകുവാൻ രചനയ്ക്ക് സാധിച്ചു. ഇപ്പോൾ ഇതാ രചനയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. പതിവ് നാടന്‍ സ്റ്റൈലില്‍ നിന്നും മാറി മോഡേണ്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വൈറ്റില്‍ ചുവപ്പ് പൂക്കളുള്ള ഷോര്‍ട്ട് ഫ്രോക്കാണ് രചന ധരിച്ചിരിക്കുന്നത്. ഗരീഷ് ഗോപിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
”സുഖകരവും സൗകര്യപ്രദവുമായ ജീവിതം യഥാര്‍ത്ഥ ജീവിതമല്ല…ഏറ്റവും സുഖപ്രദമായ ജീവിതം ശവക്കുഴിയിലാണ്” എന്ന ക്യാപ്ഷനോടെയാണ് രചനയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ക്യാപ്ഷൻ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ചിത്രങ്ങള്‍ക്ക് ലവ് റിയാക്ഷന് നല്കി കൊണ്ട് അശ്വതി ശ്രീകാന്ത്, പാരിസ് ലക്ഷ്മി അടക്കമുള്ള താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
നേരത്തെ രാജരവി വര്‍മയുടെ ചിത്രങ്ങളെ പോലെ എത്തിയ രചനയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രാജാരവി വര്‍മയുടെ ‘വീണ മീട്ടുന്ന സ്ത്രീ’ എന്ന പെയിന്റിംഗിനെ പുനരാവിഷ്കരിച്ചുള്ള ഫോട്ടോഷൂട്ടാണ് താരം പങ്കുവെച്ചത്.
ആറാട്ട്, ബ്ലാക്ക് കോഫി, അടൂരും തോപ്പിലും അല്ലാത്തൊരു ഭാസി, നിത്യസുമംഗലി എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍
