Connect with us

കിളവന്മാരായ പുരുഷന്മാർക്ക് ആകാമെങ്കിൽ വയസ്സായ സ്ത്രീകൾക്കും അൽപം ഫാഷൻ ആകാട്ടോ… അമ്മച്ചിമാരെ “common everybody”നിങ്ങള് പൊളിക്ക്…. രജനി ചാണ്ടിയുടെ ചിത്രങ്ങള്‍ വൈറൽ

Social Media

കിളവന്മാരായ പുരുഷന്മാർക്ക് ആകാമെങ്കിൽ വയസ്സായ സ്ത്രീകൾക്കും അൽപം ഫാഷൻ ആകാട്ടോ… അമ്മച്ചിമാരെ “common everybody”നിങ്ങള് പൊളിക്ക്…. രജനി ചാണ്ടിയുടെ ചിത്രങ്ങള്‍ വൈറൽ

കിളവന്മാരായ പുരുഷന്മാർക്ക് ആകാമെങ്കിൽ വയസ്സായ സ്ത്രീകൾക്കും അൽപം ഫാഷൻ ആകാട്ടോ… അമ്മച്ചിമാരെ “common everybody”നിങ്ങള് പൊളിക്ക്…. രജനി ചാണ്ടിയുടെ ചിത്രങ്ങള്‍ വൈറൽ

ജൂഡ് ഒരുക്കിയ ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തുടക്കം കുറിച്ച് ഒടുവിൽ ബിഗ് ബോസ് മലയാളം സീസണിലെ മത്സരാർത്ഥിയായിവരെ എത്തി നിൽക്കുകയ്യായിരുന്നു രാജനി ചാണ്ടി. ബിഗ്‌ബോസിലെ ഏറ്റവും പ്രായം ഏറിയ മത്സരാര്‍ത്ഥി കൂടിയായിരുന്നു രാജനി ചാണ്ടി

ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത് രജനി ചാണ്ടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. ആതിര ജോയ് എന്ന ഫോട്ടോഗ്രഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുള്ളത്. കിടിലന്‍ മോഡേണ്‍ ഗെറ്റപ്പിലാണ് രജനി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സ്ത്രീ ശാക്തീകരണം മുന്‍നിര്‍ത്തിയുള്ള ഫോട്ടോഷൂട്ടിലാണ് രാജിനി ചാണ്ടിയുടെ കിടിലന്‍ മേക്കോവര്‍.

അതിനിടെ രാജിനി ചാണ്ടിയുടെ കിടിലൻ മേക്കോവറിനെ വാനോളം പുകഴ്ത്തി കൊണ്ട് അച്ചു വിപിൻഎന്ന ആരാധകന്റെ കുറുപ്പും സോഷ്യൽ മീഡിയയിൽ വൈറലാവുന്നു

കുറിപ്പിന്റെ പൂർണ്ണ രൂപം

പ്രായമുള്ള സിനിമ നടന്മാർ ജീൻസിട്ടാൽ ആഹാ!ഫോട്ടോ കാണുന്ന ആരാധകൾ താരത്തെ വാനോളം പുകഴ്ത്തുന്നു. “സൂപ്പർ” “അടിപൊളി ” എന്നൊക്കെ പറഞ്ഞു കമന്റ് ബോക്സ്‌ നിറക്കുന്നു പകരം അടിപൊളി ഡ്രസ്സിട്ടു ഇച്ചിരി പ്രായമായ രാജിനി ചാണ്ടി ഒരു ഫോട്ടോ ഇട്ടാൽ ഏഹേ!
എന്തോന്നടെ ഇത്?അവരുടെ ഫോട്ടോയുടെ താഴെ വന്ന കമന്റുകൾ കണ്ടെന്റെ കിളി പറന്നു പോയി. അമ്മാതിരി തെറി വിളിയും, അതിക്ഷേപവും……കിളവിക്കു വട്ടാണോ?
ഈ വയസ്സാം കാലത്ത് എന്താ തള്ളയുടെ ഒരിളക്കം.കുഴിയിലേക്കു കാലു നീട്ടി ഇരിക്കുന്ന അമ്മച്ചിക്ക് ഇതെന്തിന്റെ കേടാ? ഇവളെയൊക്കെ പന്നിപ്പടക്കം വച്ചെറിയണം. അങ്ങനെയിച്ചിരി മോഡേൺ ആയി വസ്ത്രം ധരിച്ചതിന്റെ പേരിൽ രാജിനി ചാണ്ടിയെ ചില മലയാളികൾ കമന്റ് ബോക്സിൽ തന്നെ അടക്കം ചെയ്യുകയാണ് സൂർത്തുക്കളെ…വയസ്സായ സ്ത്രീകൾ ഒരിക്കലും ഫാഷൻ വസ്ത്രങ്ങൾ ധരിക്കരുത് പ്രത്യേകിച്ചും അമ്മച്ചിമാര്, ഫാഷൻ വസ്ത്രങ്ങൾ ധരിച്ചാൽ തെറി വിളിച്ചു നിങ്ങടെ കണ്ണു പൊട്ടിക്കും.അമ്മാതിരി പാതകം ആണല്ലോ വയസ്സായ നിങ്ങൾ ചെയ്യുന്നത്.ഹൊ! ചില കമന്റ് ബോക്സ്‌ കണ്ടാൽ തോന്നും രാജിനി ചാണ്ടി ഈ പറയുന്നവരോട് കടം മേടിച്ച കാശ്കൊണ്ടാണ് ഡ്രെസ് മേടിച്ചതെന്ന്.
ഇജ്ജാതി മലയാളികൾ!പ്രായം കൂടിയ സിനിമ നടന്മാരും മറ്റ് ആണുങ്ങളും ജീൻസും കോട്ടും ഒക്കെയിട്ട ഫോട്ടോ പോസ്റ്റ്‌ ചെയ്യുമ്പോൾ പൊളിയെന്നും,മാരകമെന്നും പറയുന്ന മലയാളികൾ വയസ്സായ സ്ത്രീകളുടെ ജീൻസിട്ട ഫോട്ടോ കാണുമ്പോൾ കുരു പൊട്ടിക്കുന്നതെന്തിനാണ് ഹേ!
ഓരോ ആണുങ്ങൾ മുപ്പത് കഴിയുമ്പോൾ മുടിയല്പം നരച്ചാൽ ഡൈ ചെയ്തു നടക്കുന്ന കാലമാണിത് അപ്പോഴാണ് രാജിനി ചാണ്ടി ഈ വയസ്സാം കാലത്തും ആ നരച്ച മുടിയുമായി തന്നെ നടക്കുന്നത്.അതിനു കൊടുക്കണം മാർക്ക്‌.ഇച്ചിരി ഫാഷനുള്ള ഡ്രെസ് ഇട്ടതൊഴിച്ചാൽ പ്രായം കുറച്ചു കാണിക്കാൻ വേണ്ടിയവരാ തലമുടി പോലുമെന്നു കറുപ്പിച്ചില്ല അതാണ് “ഹീറോയിനിസം”.
രാജിനി ചേച്ചി ആരെന്തൊക്കെ പറഞ്ഞാലും നിങ്ങളു അടിപൊളിയാണ്, അസാധ്യമാണ്,സൂപ്പറാണ്👌
ഈ വയസ്സാം കാലത്തും എന്നാ സൂപ്പർ സ്കിൻ ആണ് നിങ്ങൾക്ക്. “ഫീലിംഗ് കുശുമ്പ് and അസൂയ”.


“Age is just a number”എന്നു നിങ്ങളെ കണ്ടപ്പഴാ തോന്നിയത് ഇജ്ജാതി ലുക്ക്‌.
കിളവന്മാരായ പുരുഷന്മാർക്ക് ആകാമെങ്കിൽ വയസ്സായ സ്ത്രീകൾക്കും അല്പം ഫാഷൻ ആകാട്ടോ… അമ്മച്ചിമാരെ “common everybody”നിങ്ങള് പൊളിക്കു 😎

NB:പുരുഷന്മാർ വഴിയിൽ നിന്ന് മൂത്രമൊഴിക്കും സ്ത്രീകളും അതുപോലെ ചെയ്യുമോടി എന്നൊക്കെ ചോദിച്ചു ഊള കമന്റ് ഇടാൻ പോകുന്നവരോടാണ് നിങ്ങൾ റോഡ് മുഴുവൻ മുള്ളി നാറ്റിച്ചോളൂ,അത് പോലെ നാറ്റിക്കാൻ തല്ക്കാലം ഞങ്ങൾക്ക് ഉദ്ദേശമില്ല,ഇനിപ്പോ മൂത്രമൊഴിക്കാൻ ഞങ്ങൾക്ക് മുട്ടിയാലും “ഒരു വെള്ളാരം കല്ലെടുത്തു കക്ഷത്തിൽ വെച്ചോളാം” അല്പം ആശ്വാസം കിട്ടും അല്ല പിന്നെ 😂🤭
അച്ചു വിപിൻ

ചിത്രങ്ങള്‍ക്ക് പിന്നാലെ കമന്റുകളുമായി ബിഗ് ബോസ് സഹതാരങ്ങളും എത്തിയിരുന്നു. ആര്യ, എലീന പടിക്കല്‍, ആര്‍ജെ രഘു തുടങ്ങിയവരാണ് കമന്റുകളുമായി എത്തിയത്. സോഷ്യല്‍ മീഡിയകളില്‍ രജനി ചാണ്ടിയുടെ മോഡേണ്‍ ഫോട്ടോഷൂട്ട് ചീത്രങ്ങള്‍ ഇതിനോടകം തന്നെ ഏറെ വൈറല്‍ ആയി കഴിഞ്ഞു.

More in Social Media

Trending

Recent

To Top