Connect with us

ഇച്ചാക്കയോടൊപ്പം, ചെവിയിൽ പറഞ്ഞ ആ രഹസ്യം! വൈറലായി ചിത്രം …

Social Media

ഇച്ചാക്കയോടൊപ്പം, ചെവിയിൽ പറഞ്ഞ ആ രഹസ്യം! വൈറലായി ചിത്രം …

ഇച്ചാക്കയോടൊപ്പം, ചെവിയിൽ പറഞ്ഞ ആ രഹസ്യം! വൈറലായി ചിത്രം …

മലയാളികള്‍ക്ക് എന്നും സ്വകാര്യ അഭിമാനമാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇപ്പോൾ ഇതാ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഒരുമിച്ചുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയോടൊപ്പമുള്ള ഈ ചിത്രം പങ്കുവച്ചിട്ടുള്ളത്. ‘ഇച്ചാക്കയോടൊപ്പം,’ എന്ന ക്യാപ്ഷനോടെയാണ് മോഹന്‍ലാല്‍ ഈ ചിത്രം പങ്കുവച്ചിട്ടുള്ളത്. മോഹന്‍ലാല്‍ മമ്മൂട്ടിയോട് എന്തോ പറയുന്നതും മമ്മൂട്ടി ചിരിക്കുന്നതുമാണ് ചിത്രത്തിലുള്ളത്. നിരവധി പേര്‍ ചിത്രത്തിന് ലൗ റിയാക്ഷനുകളും ഹാര്‍ട്ട് ഇമോജികളും ഇതിനകം നല്‍കിക്കഴിഞ്ഞു.

സിനിമക്ക് പുറത്തും സൗഹൃദം സൂക്ഷിക്കുന്നവരാണ് മലയാളത്തിന്റെ രണ്ട് സൂപ്പര്‍താരങ്ങളും.പല കാലങ്ങളിലായി 25 ലേറെ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്.

മോഹന്‍ലാല്‍ നായകനായ നിരവധി ചിത്രങ്ങളില്‍ മമ്മൂട്ടി അതിഥിയായെത്തിയിട്ടുള്ളപ്പോഴൊക്കെ ബോക്‌സ് ഓഫീസ് അടിമുടി കുലുങ്ങിയിട്ടുണ്ട്. ‘ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്’ മുതല്‍ ‘നരസിംഹം’ വരെ നീളുന്ന ചിത്രങ്ങളെല്ലാം അതിന് ഉദാഹരണമാണ്. മോഹന്‍ലാല്‍ ചിത്രങ്ങളിലെ രാശിയുള്ള അതിഥി കൂടിയാണ് മമ്മൂട്ടി. മമ്മൂട്ടി അതിഥി താരത്തില്‍ എത്തിയ എല്ലാ മോഹന്‍ലാല്‍ ചിത്രങ്ങളും വിജയിച്ച ചരിത്രമാണുള്ളത്

More in Social Media

Trending

Recent

To Top