Actor
നടന്‍ ശ്രീനിവാസന്റെ പുതിയ ഫോട്ടോ കണ്ട് ഞെട്ടി ആരാധകര്‍; എഴുന്നേല്‍ക്കാന്‍ കഴിയാതെ അവശനിലയില്‍ താരം; ഇന്തെന്തൊരു പരീക്ഷണമെന്ന് ആരാധകര്‍; അച്ഛന്‍ തിരിച്ചുവരുമെന്ന് മകന്‍..
നടന്‍ ശ്രീനിവാസന്റെ പുതിയ ഫോട്ടോ കണ്ട് ഞെട്ടി ആരാധകര്‍; എഴുന്നേല്‍ക്കാന്‍ കഴിയാതെ അവശനിലയില്‍ താരം; ഇന്തെന്തൊരു പരീക്ഷണമെന്ന് ആരാധകര്‍; അച്ഛന്‍ തിരിച്ചുവരുമെന്ന് മകന്‍..
തിരക്കഥാകൃത്തും സംവിധായകനും നടനുമായ ശ്രീനിവാസന്റെ ഇപ്പോഴത്തെ അവസ്ഥ സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ചര്‍ച്ചയായിരിക്കുകയാണ്.
മറ്റൊരാളുടെ സഹായം ഇല്ലാതെ നടക്കാന്‍ പോലുമാകാത്ത അവസ്ഥയിലാണ് ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഭാര്യ തന്നെയാണ് എപ്പോഴും കൂടെ നടന്ന് കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ അദ്ദേഹത്തിന്റേതെന്ന് പറയപ്പെടുന്ന ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. ഇത് കണ്ട് ആരാധകരെല്ലാം വലിയ വിഷമത്തിലാണ് ഒപ്പം അല്‍പ്പം സമയമെടുത്താണെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട നടന്‍ സാധാരണ ജീവിതത്തിലേക്ക് തിരികെ വരട്ടെ എന്നും പ്രേക്ഷകര്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്.
നിലവില്‍ സിനിമയില്‍ അഭിനയിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് നടന്‍. അത്രമാത്രം ശരീരത്തിന് തളര്‍ച്ച ബാധിച്ചിട്ടുണ്ട്. വീട്ടില്‍ പൂര്‍ണ്ണ വിശ്രമത്തിലാണ് അദ്ദേഹം. എന്നിരുന്നാലും പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും താന്‍ തിരിച്ച് സിനിമയിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് താരം. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ കണ്ട് മലയാളിയുടെ നെഞ്ച് തകരുന്നുണ്ടെങ്കിലും അദ്ദേഹം തിരിച്ചുവരുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ശ്രീനിവാസന്റെ മുഖത്തും ആ ഒരു ആത്മവിശ്വാസമുണ്ട്.
മാത്രമല്ല തന്നെ കാണാനെത്തിയവരെ അദ്ദേഹം കൈയുയര്‍ത്തി അഭിവാദ്യം ചെയ്യുന്നതും ചിത്രത്തില്‍ കാണാം.
ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആരോഗ്യാവസ്ഥ ഗുരുതരമായ ശ്രീനിവാസനെ മാര്‍ച്ച് 30 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് കുറച്ച് നാള്‍ വെന്റിലേറ്ററിലും കിടന്നു.
ആരോഗ്യനില അല്‍പ്പം മെച്ചപ്പെട്ട ശേഷമാണ് വെന്റിലേറ്റര്‍ നീക്കിയതും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതും. ആന്‍ജിയോഗ്രാം പരിശോധനയില്‍ അദ്ദേഹത്തിന് ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തിയതോടെ ബൈപാസ് സര്‍ജറിക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യം വീണ്ടെടുത്ത ശേഷം ഏപ്രില്‍ അവസാന ആഴ്ചയിലാണ് അദ്ദേഹം ആശുപത്രി വിട്ട് വീട്ടിലെത്തിയത്.
അതേസമയം ചികിത്സക്കായി ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ അദ്ദേഹം മരിച്ചെന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍മീഡിയ പേജുകളിലുമാണ് ഇത്തരം വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ആ വിഷയത്തില്‍ നേരത്തെ മക്കളായ വിനീതോ ധ്യാനോ പ്രതികരിച്ചിരുന്നില്ല. പിന്നീട് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.
‘അച്ഛന്‍ ആശുപത്രിയില്‍ ആയിരുന്നപ്പോഴും ഇത്തരം വാര്‍ത്തകള്‍ കേട്ട് ദുഃഖം രേഖപ്പെടുത്താന്‍ വിളിച്ച സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ആദരാഞ്ജലികള്‍ പറയാന്‍ വിളിച്ച അടുത്ത സുഹൃത്തുക്കളോട് അച്ഛന്‍ ചത്തിട്ടില്ല, ചത്തിട്ട് പോരേ ഇതെല്ലാം എന്ന് ചോദിച്ചിരുന്നു.’ എന്നാണ് ധ്യാന്‍ പറഞ്ഞത്.
മാത്രമല്ല അച്ഛനോടൊപ്പം നില്‍ക്കുമ്പോഴാണ് ഇത്തരം കോളുകളും മെസേജുകളും വന്നിരുന്നതെന്നും അതുകൊണ്ട് തന്നെ ഞാന്‍ ഇതൊന്നും കാര്യമാക്കിയില്ല കാരണം വാര്‍ത്ത തെറ്റാണെന്ന് എനിക്കറിയാമല്ലോ പിന്നെ എന്തിനാണ് വിഷമിക്കുന്നു എന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു. നേരത്തെ നടന്‍ സലിംകുമാര്‍ മരിച്ചെന്ന് വാര്‍ത്തകള്‍ പ്രചരിച്ചെന്നും പക്ഷേ അദ്ദേഹം അതിനോടൊന്നും പ്രതികരിക്കാനോ കേസ് കൊടുക്കാനോ പോയില്ല. അതിന്റെയൊന്നും ആവശ്യമില്ല എന്നാണ് നടന്‍ വ്യക്തമാക്കിയത്.
മാത്രമല്ല വീട്ടുകാരും ഇക്കാര്യത്തില്‍ വിഷമിച്ചിരുന്നില്ല എന്നാണ് ധ്യാന്‍ പറയുന്നത്. സത്യത്തില്‍ വ്യാജ വാര്‍ത്തയെ കുറിച്ച് ആലോചിച്ച് കരയുകയല്ല മറിച്ച് അച്ഛന്‍ എത്രയും പെട്ടെന്ന് സുഖപ്പെടുക. ആരോഗ്യനില മെച്ചപ്പെടുക എന്നതാണല്ലോ പ്രധാനം. അതുകൊണ്ട് അതില്‍ മാത്രമേ എല്ലാവരും ശ്രദ്ധിച്ചിട്ടുള്ളൂ. അതുകൊണ്ട് തന്നെ വാര്‍ത്തകളോട് പ്രതികരിക്കാന്‍ പോയില്ല എന്നും ധ്യാന്‍കൂട്ടിച്ചേര്‍ത്തു.
അതേസമയം ശ്രീനിവാസന്‍ പഴയ സ്ഥിതിയിലെത്താന്‍ കുറച്ച് സമയം എടുക്കുമെന്ന് ധ്യാന്‍ പറയുന്നുണ്ട്. ഇപ്പോഴും അദ്ദേഹം സംസാരിച്ച് തുടങ്ങിയിട്ടില്ല എന്നും പൂര്‍ണമായും ഭേദപ്പെടാന്‍ കാലതാമസം എടുക്കും ചിലപ്പോള്‍ മാസങ്ങളും എടുത്തേക്കാമെന്നും ധ്യാന്‍ ചൂണ്ടിക്കാട്ടി.
അതേസമയം ശ്രീനിവാസന്‍ പതിവുപോലെ നര്‍മ്മം കലര്‍ത്തിയാണ് തന്റെ മരണ വാര്‍ത്ത വായിച്ചപ്പോള്‍ പ്രതികരിച്ചതെന്ന് നേരത്തെ സുഹൃത്ത് സോഷ്യല്‍മീഡിയയില്‍ കുറിച്ചിരുന്നു. ആളുകള്‍ സ്‌നേഹത്തോടെ തരുന്ന ഒന്നും പാഴാക്കേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത് എന്നാണ് സുഹൃത്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്
about sreenivasan
