Actor
ദിലീപിനെ പുറത്താക്കിയ കാര്യത്തിൽ പറഞ്ഞ ന്യായം കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ കാര്യത്തിൽ ഉണ്ടായിട്ടില്ല’.’നടൻ മഹേഷ് പറയുന്നു !
ദിലീപിനെ പുറത്താക്കിയ കാര്യത്തിൽ പറഞ്ഞ ന്യായം കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ കാര്യത്തിൽ ഉണ്ടായിട്ടില്ല’.’നടൻ മഹേഷ് പറയുന്നു !
നടി ആക്രമിക്കപ്പെട്ടു കേസിനു പിന്നല്ലേ വിജയ് ബാബുവിനെതിരെ പീഡന പരാതി വന്നതോടെ അമ്മയിൽ അക്കെ പൊട്ടി തെറി നടക്കുകയാണ് .
. ഇപ്പോൾ ഇതിൽ പ്രതികരിച്ച രംഗത്ദി എത്തിയിരിക്കുകയാണ് നടൻ മഹേഷ് . ദിലീപിന്റെ വിഷയം തൊട്ട് വ്യത്യസ്തമായ പ്രതിഷേധങ്ങൾ അമ്മയിൽ ഉണ്ടായിട്ടുണ്ടെന്ന് നടൻ മഹേഷ് . അമ്മയിലെ അംഗമായത് കൊണ്ട് തന്നെ പല കാര്യങ്ങളും തുറന്ന് പറയുന്നതിൽ പരിമിതികളുണ്ട്. എന്നാൽ ദിലീപിനെ പുറത്താക്കിയ കാര്യത്തിൽ പറഞ്ഞ ന്യായം കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ കാര്യത്തിൽ ഉണ്ടായിട്ടില്ലെന്നും സീ ന്യൂസ് മലയാളം ചർച്ചയിൽ മഹേഷ് പറഞ്ഞു.നടന്റെ വാക്കുകളിലേക്ക്.
‘തെറ്റ് ചെയ്ത വ്യക്തി ഒരു സംഘടനയുടെ ഭാഗമായിരിക്കുമ്പോൾ മാതൃകാപരമായിട്ട് തെറ്റ് ചെയ്ത വ്യക്തി തന്നെയാണ് നിലപാട് എടുക്കേണ്ടത്. ഒകു തിരുമാനം അംഗം എടുത്തില്ലേങ്കിൽ പക്വതയോടെ എക്സിക്യൂട്ടീവ് കമ്മിറ്റി തിരുമാനം എടുക്കണം. വിജയ് ബാബു തെറ്റ് ചെയ്തോ ഇല്ലയോ എന്നത് തെളിയിക്കപ്പെടേണ്ട കാര്യമാണ്. ഇനി പോലീസ് അന്വേഷണം നടക്കണം, കുറ്റപത്രം സമർപ്പിക്കണം, കേസ് കോടതിയിൽ വരണം, കോടതിയിൽ നിന്നാണ് ഇദ്ദേഹം തെറ്റ് ചെയ്തോ ഇല്ലയോ എന്ന് വിധിയുണ്ടാകുക’.
‘ദിലീപ് വിഷയത്തിൽ തൊട്ട് അമ്മയുടെ നേർക്ക് കുതിര കേറാനുള്ള വിഷയങ്ങൾ നമ്മളായിട്ട് തന്നെ ഉണ്ടാക്കിക്കൊടുക്കുന്നുണ്ട്. അമ്മ ജനം ഉറ്റുനോക്കുന്ന സംഘടനയാണ്. അതിനാൽ തെറ്റ് തിരുത്തി മുന്നോട്ട് പോകേണ്ടത് ഏറെ അത്യാവശ്യമായ കാര്യമാണ്. വിജയ് ബാബുവിന്റെ ആദ്യ കേസ് തെളിയിക്കപ്പെടട്ടേ. ദിലീപിന്റെ കേസ് തന്നെ ഇതുവരേയും ഒന്നുമായിട്ടില്ല. വിജയ് ബാബുവിന്റെ കമ്മിറ്റി അംഗത്വ ടേം അവസാനിക്കും വരെ കേസിൽ വിധി വരുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല’.
ജെന്റർ ഈക്വാലിറ്റി വേണമെന്ന് പറഞ്ഞാലും സ്ത്രീകൾക്ക് അവരുടേതായ ഒരു ഫ്രെയിം ഉണ്ട്. ആണുങ്ങൾക്ക് ഗർഭപാത്രം ഇല്ല പെണ്ണുങ്ങൾക്ക് ഗർഭപാത്രം ഉണ്ടെന്ന് ഒക്കെ പറയുന്നത് വലിയൊരു വ്യത്യാസമാണ്. പക്ഷേ തൊഴിലിടത്തുള്ള സ്ത്രീകളുടെ അവകാശങ്ങളെയൊന്നും ചോദ്യം ചെയ്യാൻ പാടില്ല. സിനിമയിൽ അവസരം നൽകാം എനിക്കൊപ്പം വരൂ എന്ന് ഏതെങ്കിലും പുരുഷനോട് ഇയാൾ പറയുമോ? സ്ത്രീകളെ ഇത്തരത്തിൽ ഉപയോഗിക്കുന്നത് യാതൊരു തരത്തിലും അംഗീകരിക്കാൻ പറ്റില്ല.
വിജയ് ബാബു ചെയ്ത രണ്ടാമത്തെ കുറ്റം ഒരു തരത്തിലും അംഗീകരിക്കാൻ പറ്റില്ല. അത് ഗുരുതരമായ കുറ്റം തന്നെയാണ്. ആദ്യ കാര്യത്തിൽ വിജയ് ബാബു തെറ്റ് ചെയ്തോ ഇല്ലയോ എങ്കിലും രണ്ടാമത്തെ കേസിൽ വിജയ് ബാബുവിന്റെ നടപടി തെറ്റ് തന്നെയാണ്. ഇന്റേണൽ കമ്മിറ്റിയിൽ നിന്ന് മാലാ പാർവ്വതി രാജി വെച്ചതിൽ തെറ്റ് പറയാൻ സാധിക്കില്ല. കാരണം അങ്ങനെയൊരു കമ്മിറ്റിയിൽ ഇരിക്കുമ്പോൾ അവർക്ക് ഈ വിഷയത്തിൽ സംഘടന എന്ത് നിലപാട് എടുത്തു എന്ന കാര്യത്തിൽ ഉത്തരം പറയേണ്ടി വരും’.
ദിലീപിന്റെ വിഷയം തൊട്ട് വ്യത്യസ്തമായ പ്രതിഷേധങ്ങൾ അമ്മയിൽ ഉണ്ടായിട്ടുണ്ട്. അമ്മയിലെ അംഗമായത് കൊണ്ട് തന്നെ പല കാര്യങ്ങളും തുറന്ന് പറയുന്നതിൽ പരിമിതികളുണ്ട്. എന്നാൽ ഒരു കാര്യം പറയാതിരിക്കാൻ സാധിക്കില്ല, ദിലീപിനെ പുറത്താക്കിയ കാര്യത്തിൽ പറഞ്ഞ ന്യായം കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ കാര്യത്തിൽ ഉണ്ടായിട്ടില്ല’.’ബിനീഷ് കോടിയേരി ഇപ്പോഴും അമ്മയിൽ അംഗമാണ്. 100 ദിവസത്തോളം അദ്ദേഹം ജയിലിൽ കിടന്നിട്ടുണ്ട്. ദിലീപ് കിടന്നത് 87 ദിവസത്തോളമാണ്. അതും ബലാത്സംഗം ചെയ്തിട്ടല്ല, ക്വട്ടേഷൻ കൊടുത്തു എന്ന കേസിലാണ്. നേരിട്ട് വന്നിട്ട് പോലും സാവകാശം കൊടുക്കുന്നതിനെ രണ്ട് നീതിയായിട്ടേ കാണാൻ സാധിക്കൂ’.’വിജയ് ബാബു ചെയ്തത് വലിയ തെറ്റായത് കൊണ്ട് തന്നെ അമ്മ സംഘടനയിൽ നിന്ന് തന്നെ പുറത്താക്കേണ്ടിയിരുന്നു. അമ്മയിൽ അംഗങ്ങളായി പുരുഷൻമാരേക്കാൾ സ്ത്രീകളാണ് ഉള്ളത്. സ്ത്രീ സംവരണം എന്ന് വാദിക്കുമ്പോഴും പാർലമെന്റിൽ പോലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഇല്ല. എവിടേയും ആൺകോയ്മ മാത്രമാണ്. സ്ത്രീകൾ കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമകൾക്കൊന്നും അംഗീകാരം ലഭിക്കില്ല. മഞ്ജു വാര്യരൊക്കെ മാത്രമാണ് സ്ത്രീ കേന്ദ്രീകൃത കഥാപാത്രമായി എത്തിയാൽ സിനിമ വിൽക്കപ്പെടുകയുള്ളൂ. മറ്റ് നായികമാർ നായകന്റെ പിറകിലാണ്. പലരുടേയും ഗുഡ് ബുക്കിൽ ഇടം പിടിച്ചില്ലേങ്കിൽ നമ്മൾ പുറത്താണ്’.വിജയ് ബാബുവിനെതിരെ ആരോപണം ഉന്നയിച്ച പെൺകുട്ടി പറഞ്ഞത് അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാം എന്ന് വാഗ്ദാനം ചെയ്തുവെന്നാണ് ആ പെൺകുട്ടി ആരോപിക്കുന്നത്. സത്യം അറിയില്ല. പക്ഷേ തന്നെ ഉപദ്രവിക്കുകയാണെന്ന് കഴിഞ്ഞ ഒന്നരമായിട്ടും പെൺകുട്ടി തുറന്ന് പറയാൻ തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണെന്നും’ മഹേഷ് ബാബു ചോദിച്ചു.
about dileep
