“നാളെ സിനിമയില്ലെങ്കിൽ ഞാൻ പെട്രോൾ പമ്പിൽ പോയി പെട്രോളടിച്ച് ജീവിക്കും ; കോംപ്രമൈസ് ചെയ്തിട്ട് സിനിമയൊന്നും വേണ്ട” – മഡോണ സെബാസ്റ്റ്യൻ
മലയാള സിനിമയിലേക്ക് പ്രേമത്തിലെ സെലിനായി കടന്നു വന്നയാളാണ് മഡോണ സെബാസ്റ്റ്യൻ . ഇപ്പോൾ മലയാളത്തിലും തമിഴിലും തെലുങ്കിലും കണ്ണടയിലുമൊക്കെ താരമായി നിൽക്കുകയാണ് മഡോണ. മലയാളത്തിൽ അത്ര അവസരങ്ങൾ ലഭിച്ചില്ലെങ്കിലും മറ്റു ഭാഷങ്ങളിലെ താരമാണ് അവർ.
ഇപ്പോൾ സിനിമയിൽ എങ്ങനെയെങ്കിലും പിടിച്ചു നിൽക്കണം എന്ന ആഗ്രഹമൊന്നും തനിക്കില്ലെന്ന് മഡോണ പറയുന്നു . ജോലി സ്ഥലത്തെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് സംസാരിക്കുകയായിരുന്നു മഡോണ. “സിനിമയല്ലെങ്കിൽ മറ്റൊന്ന് ഉണ്ടെന്നു എനിക്കറിയാം. എനിക്കിപ്പോൾ നാളെ സിനിമയില്ലെങ്കിൽ ഞാൻ പെട്രോൾ പമ്പിൽ പോയി പെട്രോളടിച്ച് ജീവിക്കും”.
“നമ്മുടെ മനസമാധാനം കളഞ്ഞു മറ്റൊരാളെ നമുക്കിടയിൽ കേറ്റേണ്ട ആവശ്യമില്ല. ഇന്നെനിക്ക് സിനിമ മണി തരുന്നുണ്ട്, ഷെൽട്ടർ തരുന്നുണ്ട് എല്ലാം തരുന്നുണ്ട്. പക്ഷെ നാളെ എനിക്ക് കോംപ്രമൈസ് ചെയ്താലേ സിനിമ കിട്ടു എന്നുണ്ടെങ്കിൽ എനിക്ക് സിനിമ വേണ്ട.അത്രേയുള്ളു.”- മഡോണ പറയുന്നു
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....