Interviews
പലരുടെയും വിചാരം ഞങ്ങള്‍ ലിവിങ് ടുഗെതര്‍ ആയിരുന്നു എന്നാണ്; എന്നാൽ സത്യമതല്ല !! ലെന പറയുന്നു….
പലരുടെയും വിചാരം ഞങ്ങള്‍ ലിവിങ് ടുഗെതര്‍ ആയിരുന്നു എന്നാണ്; എന്നാൽ സത്യമതല്ല !! ലെന പറയുന്നു….
പലരുടെയും വിചാരം ഞങ്ങള്‍ ലിവിങ് ടുഗെതര്‍ ആയിരുന്നു എന്നാണ്; എന്നാൽ സത്യമതല്ല !! ലെന പറയുന്നു….
മലയാളത്തില്‍ നായികാ വേഷങ്ങളിലും അമ്മ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ താരമാണ് ലെന. യുവതാരങ്ങളുടെ അമ്മയായി യാതൊരു മടിയും കൂടാതെ അഭിനയിച്ച ഈ മലയാളി താരം മറ്റു നടിമാരില്‍ നിന്നും വിത്യസ്തയാകുന്നതും ആ കാരണം കൊണ്ട് തന്നെയാണ്. ജീവിതത്തിലും ആ തിരഞ്ഞെടുപ്പ് തന്നെയാണ് ലെനയെ മുന്നോട്ട് നയിക്കുന്നത്. പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം തന്റെ തന്നെ തീരുമാനങ്ങളായിരുന്നു. ഒരു തീരുമാനത്തിലും പശ്ചാത്താപമില്ലെന്ന് തുറന്നു പറയുകയാണ് താരം.
സ്കൂളില്‍ പഠിക്കുന്ന സമയം മുതല്‍ അഭിലാഷുമായി പ്രണയത്തിലായ ലെന ജാതക പ്രകാരം ഏഴര ശനിയുള്ള സമയത്തായിരുന്നു വിവാഹമെന്നും അത് തീര്‍ന്നപ്പോള്‍ ഡിവോഴ്സ് ആയെന്നും പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..
“ആറാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ഞാനും അഭിലാഷും പരിചയപ്പെടുന്നത്. കല്യാണം കഴിച്ചത് 2004ല്‍ പിജി പൂര്‍ത്തിയാക്കിയ ശേഷവും. പലരുടെയും വിചാരം ഞങ്ങള്‍ ലിവിങ് ടുഗെതര്‍ ആയിരുന്നു എന്നാണ്. കുട്ടികള്‍ വേണ്ടെന്നുള്ള ആ തീരുമാനത്തില്‍ ഇപ്പോള്‍ വളരെ സന്തോഷമുണ്ട്. രണ്ടുപേര്‍ പരസ്പരം പറഞ്ഞ് സമ്മതിച്ച് പിരിയുന്നതില്‍ കുഴപ്പമില്ല. കുട്ടികള്‍ ഉണ്ടെങ്കില്‍ വേര്‍പിരിയല്‍ വലിയ തെറ്റാകും. ഇപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഒന്നിച്ച് സിനിമ ചെയ്യാനുള്ള ആലോചനയുമുണ്ട്.”
“ജീവിതത്തില്‍ തെറ്റും ശരിയും ഇല്ല, ട്രയല്‍സ് ആന്‍ഡ് ഇറേഴ്സ് അല്ലേ… ഒരു തീരുമാനത്തെ ഓര്‍ത്തും പശ്ചാത്താപമില്ല. അടുത്ത ചുവടിന് നിമിത്തമായ നല്ല തീരുമാനങ്ങളായിരുന്നു എല്ലാം. ഒരു തമാശയുള്ളത് ജാതകപ്രകാരം ഏഴര ശനി തുടങ്ങിയ സമയത്തായിരുന്നു കല്യാണം. തീര്‍ന്ന സമയത്തു ഡിവോഴ്സ് ചെയ്തു ഇപ്പോള്‍ കുറെ കാലമായി നല്ല സമയമാണ്. വരാനിരിക്കുന്നത് ഇതിനേക്കാള്‍ നല്ല സമയവും. അതുകൊണ്ട് ഇനി ഒരിക്കലും വിവാഹം കഴിക്കാനുള്ള സാധ്യതയുമില്ല.”
Lena about Marriage
