Connect with us

ഭ്രാന്തുള്ള ഒരു കഥാപാത്രം ചെയ്യാൻ ഞാൻ കാത്തിരിക്കുകയാണ് ; കാരണം വെളിപ്പെടുത്തി ലെന

Movies

ഭ്രാന്തുള്ള ഒരു കഥാപാത്രം ചെയ്യാൻ ഞാൻ കാത്തിരിക്കുകയാണ് ; കാരണം വെളിപ്പെടുത്തി ലെന

ഭ്രാന്തുള്ള ഒരു കഥാപാത്രം ചെയ്യാൻ ഞാൻ കാത്തിരിക്കുകയാണ് ; കാരണം വെളിപ്പെടുത്തി ലെന

മിനി സ്ക്രീനിലൂടെ അഭിനയലോകത്തെത്തി ബിഗ് സ്ക്രീനിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് ലെന. മിനി സ്ക്രീനിൽ ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിച്ച് തുടങ്ങി നിരവധി സിനിമകളിൽ ശക്തമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്‍റേതായ ഇടം ഇതിനകം ലെന നേടി കഴിഞ്ഞിട്ടുണ്ട്. സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചെത്തിയ ലെന ഇന്ന് മലയാള സിനിമയിലെ അവിഭാജ്യഘടകം തന്നെയാണ്

.ഇതുവരെ ഏകദേശം നൂറോളം സിനിമകളിൽ അഭിനയിച്ച് ലെന ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ ലെന അഭിനയിച്ചിട്ടുണ്ട്. നാടന്‍ വേഷങ്ങളിലും മോഡേണ്‍ കഥാപാത്രമായും തിളങ്ങിയിട്ടുണ്ട് താരം. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. ക്യാമറയ്ക്ക് മുന്നിൽ നിന്ന് അടുത്തിടെ എഴുത്തിന്റെ വഴിയിലേക്കും ലെന തിരിഞ്ഞിരുന്നു.

മോഹൻലാൽ നായകനായ മോൺസ്റ്ററാണ് ലെനയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ പോലീസ് ഓഫിസറായാണ് ലെന അഭിനയിച്ചത്. ഇംഗ്ലീഷ് ഭാഷയിൽ എത്തുന്ന ഫുട്പ്രിന്റ്സ് ഓൺ വാട്ടർ അടക്കം നിരവധി ചിത്രങ്ങളാണ് ലെനയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ലെന തിരക്കഥ എഴുതുന്ന ഓളം എന്ന ചിത്രവും അണിയറയിൽ ഉണ്ട്.

അതേസമയം, ഇത്രയധികം സിനിമകളിൽ അഭിനയിച്ചിട്ടും താൻ ചെയ്യാൻ ആഗ്രഹിക്കുന്ന വേഷം തന്നെ തേടി എത്തിയിട്ടില്ല എന്ന് പറയുന്ന ലെനയുടെ ഒരു അഭിമുഖം ഇപ്പോൾ വൈറലായി മാറുകയാണ്. ഭ്രാന്തുള്ള ഒരു കഥാപാത്രം ചെയ്യാൻ താൻ കാത്തിരിക്കുകയാണെന്നും എന്നാൽ അത് തന്നിലേക്ക് ഇതുവരെ എത്തിയില്ലെന്നുമാണ് ലെന പറയുന്നത്.

അമൃത ടിവിയിലെ ആനീസ് കിച്ചണിൽ അതിഥി ആയി എത്തിയപ്പോൾ വിക്രമാദിത്യനിൽ ദുൽഖറിന്റെ അമ്മ ആയത് ചൂണ്ടിക്കാണിച്ച് ചോദിച്ച ചോദ്യത്തിന് മറുപടി പറയവെയാണ് ലെന ഇക്കാര്യം പറഞ്ഞത്. തന്നിൽ നിന്നും ഏറെ വേറിട്ട് നിൽക്കുന്ന കഥാപാത്രം ചെയ്യാനാണ് ആഗ്രഹമെന്ന് ലെന പറയുന്നുണ്ട്. ലെനയുടെ വാക്കുകൾ ഇങ്ങനെ.

‘എനിക്ക് ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്ന ആ സമയമാണ് ഏറ്റവും പ്രധാനം. എന്നിൽ നിന്ന് വേറിട്ട് നിൽക്കുന്ന കഥാപാത്രങ്ങൾ ചെയ്യുന്നതാണ് എനിക്ക് ഏറ്റവും സന്തോഷം. എന്നോട് അടുത്ത് നിൽക്കുന്ന കഥാപാത്രങ്ങൾ ചെയ്യാൻ എനിക്ക് ഇഷ്ടമല്ല. നോർമലി ഉള്ള ഒരു കഥാപാത്രത്തേക്കാളും മൊത്തത്തിൽ വ്യത്യസ്തമായൊരു പേഴ്സണാലിറ്റി ഏറ്റെടുക്കേണ്ടി വരുന്നതാണ് എന്നെ സംബന്ധിച്ച് ചലഞ്ചിങ്. അതാണ് ഞാൻ ആസ്വദിക്കാറുള്ളത്,’

‘എനിക്ക് എന്റെ കംഫർട്ട് സോണിൽ നിന്ന് മാറി നിൽക്കുന്നതാണ് ഇഷ്ടം. എന്നോട് ഇപ്പോൾ ഒരു ബിരിയാണി വെക്കാൻ പറയുകയാണെങ്കിൽ അത് എനിക്ക് ചലഞ്ചിങ് ആണ്. അതുപോലെ ഒരു ചലഞ്ചിങ് ആണ് അറിയാത്ത കഥാപാത്രം ചെയ്യുന്നത്. എന്തെങ്കിലും പുതിയത് ചെയ്യുന്നതാണ് എനിക്ക് ഇഷ്ടം. കവി ഉദേശിച്ചത് എന്ന സിനിമയിൽ ബുള്ളറ്റ് ഓടിക്കുന്ന രംഗമുണ്ട്. മറ്റെല്ലാവരും അയ്യോ വേണ്ട എന്ന് പറയുമ്പോൾ എനിക്ക് അത് ചെയ്യണം എന്നായിരുന്നു,’ ലെന പറഞ്ഞു.

താൻ ചെയ്യാൻ ഇഷ്ട്ടപ്പെടുന്ന കഥാപാത്രത്തെ കുറിച്ചും അതിന്റെ കാരണവും ലെന പറയുന്നുണ്ട്. ‘വെറൈറ്റി ആണ് എനിക്ക് ഇഷ്ടം. കൊറേക്കാലമായി ഞാൻ കാത്തിരിക്കുന്ന ഒരു കഥാപാത്രമുണ്ട്. അത് എന്നിലേക്ക് വരുന്നില്ല. ക്ലിനിക്കൽ സൈക്കോളജി പഠിച്ചത് കൊണ്ട് ഞാൻ വിചാരിക്കുന്നത്. ഭ്രാന്തുള്ള ഒരു കഥാപാത്രം ചെയ്യുകയാണെങ്കിൽ അനുഭവങ്ങളിൽ നിന്നുള്ള കുറെ കാര്യങ്ങൾ എനിക്ക് ഇടാൻ പറ്റും. പക്ഷെ എനിക്ക് കിട്ടുന്നതൊക്കെ സൈക്കാട്രിസ്റ്റിന്റെ വേഷമാണ്,’ ലെന കൂട്ടിച്ചേർത്തു.

More in Movies

Trending

Recent

To Top