News
“മുനിയാണ്ടി എന്നെ അമ്മയെന്നാണ് വിളിക്കുന്നത്”; തമിഴ്‌നാട്ടിലെ അമ്പലവും മുനിയാണ്ടിയും നിങ്ങള്‍ക്ക് മുന്നിലെത്തും; വിമര്‍ശനങ്ങള്‍ക്ക് ലക്ഷ്മി നായരുടെ മറുപടി!
“മുനിയാണ്ടി എന്നെ അമ്മയെന്നാണ് വിളിക്കുന്നത്”; തമിഴ്‌നാട്ടിലെ അമ്പലവും മുനിയാണ്ടിയും നിങ്ങള്‍ക്ക് മുന്നിലെത്തും; വിമര്‍ശനങ്ങള്‍ക്ക് ലക്ഷ്മി നായരുടെ മറുപടി!
പാചക പരീക്ഷണങ്ങളുമായി മിനിസ്ക്രീനിലെത്തി എത്തി ഒട്ടേറെ ആരാധകരെ സമ്പാദിച്ച താരമാണ് ലക്ഷ്മി നായർ. പാചകം മാത്രമല്ല, വാചകവും ലക്ഷ്മിയ്ക്ക് നല്ല വശമാണ്. അതിനാൽ തന്നെ നല്ലൊരു അവതാരകയാണ് ലക്ഷ്മി. ഒരുപക്ഷെ മലയാളത്തിൽ ആദ്യത്തേതും വര്ഷങ്ങളായും തിളങ്ങിനിൽക്കുന്ന പാചകറാണിയാണ് ലക്ഷ്മി നായർ.
പ്രൊഫഷണലി അധ്യാപികയാണ് ലക്ഷ്മി നായര്‍. അടുത്തിടെ ഫ്‌ളവേഴ്‌സ് ഒരുകോടിയിലേക്ക് ലക്ഷ്മി എത്തിയിരുന്നു. ജീവിത വിശേഷങ്ങള്‍ പങ്കിടുന്നതിനിടയിലായിരുന്നു അവര്‍ തന്റെ പേരിലൊരു അമ്പലമുള്ളതിനെക്കുറിച്ച് പറഞ്ഞത്. ആ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ അടക്കം ഏറെ വൈറലായി മാറിയിരുന്നു. അതിന് ശേഷമായി പല തരത്തിലുള്ള വിമര്‍ശനങ്ങളാണ് താരത്തിന് നേരിടേണ്ടി വന്നത്.
ഇപ്പോഴിതാ , വിമര്‍ശകര്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ലക്ഷ്മി നായര്‍.
ലക്ഷ്മി നായർ പങ്കുവച്ച വാക്കുകൾ വായിക്കാം…. “ഒരുകോടി ഷോയിൽ പങ്കെടുത്തിരുന്നു. അതുകണ്ട് കുറേപേർ മെസ്സേജ് അയയ്ക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഒരു ആരാധകൻ തമിഴ്നാട്ടിൽ എന്റെ പേരിൽ അമ്പലം പണിതതിനെക്കുറിച്ച് ഞാൻ ഷോയിൽ പറഞ്ഞിരുന്നു. നാളുകളായി എനിക്ക് അറിയാവുന്ന കാര്യമാണത്. എന്റെ വീട്ടുകാർക്കും അതറിയാം.
മുനിയാണ്ടി എന്നാണ് ആരാധകന്റെ പേര്. അദ്ദേഹം ഇടയ്ക്ക് വിളിക്കാറൊക്കെയുണ്ട്. ഫ്ലേവേഴ്സ് ഓഫ് ഇന്ത്യയുടെ ക്രൂവിനും ഇങ്ങനൊരു ആരാധകൻ അമ്പലം പണിതിട്ടുണ്ടെന്ന കഥ അറിയാം. ഇടയ്ക്ക് ഒരു ദിവസം നമുക്ക് അവിടെ പോകണമെന്നും അവരെല്ലാം പറയാറുണ്ടായിരുന്നു.
ഞാൻ ഇതുവരെ അവിടെ പോയിട്ടില്ല. മുനിയാണ്ടി എന്റെ മക്കളുടെ കല്യാണത്തിനൊക്കെ വന്നിട്ടുണ്ട്. ആ സംഭവം ഞാൻ വെളിപ്പെടുത്തിയ ശേഷം വലിയ രീതിയിൽ ഓൺലൈൻ മീഡിയകളിൽ അത് വാർത്തയായി വന്നിരുന്നു. ആ വാർത്തകൾക്ക് താഴെ വന്ന കമന്റുകൾ സഹിക്കാൻ പറ്റാത്തതാണ്. കളിയാക്കിയും അസഭ്യം പറഞ്ഞുമുള്ളതാണ്. എന്താണ് അവിടെ പ്രസാദം, എന്താണ് അവിടെ പ്രതിഷ്ഠ തുടങ്ങി വളരെ തരംതാണ തരത്തിലുള്ള കമന്റുകളാണ് ആളുകൾ ആ വാർത്തകൾക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. അത് പക്ഷെ എന്നെ ബാധിക്കാറില്ല.
പേരിൽ അമ്പലമുണ്ടെന്ന് പറഞ്ഞത് കള്ളമല്ല. അത്ര വലിയൊരു ഷോയിൽ പോയി കള്ളം പറയേണ്ട ആവശ്യമില്ല. നിങ്ങളൊക്കെ കരുതുന്ന പോലെ വലിയ ക്ഷേത്രമല്ല അദ്ദേഹം പണിതിട്ടുള്ളത്. ഞാൻ ഇതുവരെ അത് കണ്ടിട്ടില്ല. അവിടത്തെ പ്രതിഷ്ഠ എന്താണെന്ന് ചോദിച്ചാൽ എനിക്കറിയില്ല.
മുനിയാണ്ടി എന്നെ അമ്മയെന്നാണ് വിളിക്കുന്നത്. അല്ലാതെ മോശപ്പെട്ട രീതിയിലൊന്നുമല്ല. വൈകാതെ തന്നെ ഞാൻ മുനിയാണ്ടിയുടെ സ്ഥലത്തേക്ക് പോവുന്നുണ്ട്. ആ ക്ഷേത്രവും മുനിയാണ്ടിയേയും നിങ്ങൾക്ക് പരിചയപ്പെടുത്തുകയും ചെയ്യും. വാർത്തകളുടെ കമന്റ് ബോക്സ് കണ്ടാൽ കരഞ്ഞ് പോകും. എനിക്ക് പക്ഷെ അത് വിഷയമല്ല. എനിക്ക് നല്ല തൊലിക്കട്ടിയാണെന്നുമായിരുന്നു ലക്ഷ്മി നായർ കുറിച്ചത്.
about lakshmi nair
