Connect with us

കണക്കില്‍ ബിരുദാനന്തര ബിരുദം, എംബിഎ, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്; സുരാജിന്റെ ഭാര്യയെ കുറിച്ച് അധികം ആർക്കും അറിയാത്ത കഥ!

News

കണക്കില്‍ ബിരുദാനന്തര ബിരുദം, എംബിഎ, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്; സുരാജിന്റെ ഭാര്യയെ കുറിച്ച് അധികം ആർക്കും അറിയാത്ത കഥ!

കണക്കില്‍ ബിരുദാനന്തര ബിരുദം, എംബിഎ, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്; സുരാജിന്റെ ഭാര്യയെ കുറിച്ച് അധികം ആർക്കും അറിയാത്ത കഥ!

മലയാളികളെ എന്നും അമ്പരപ്പിച്ചുകൊണ്ടിരിക്കുന്ന നടനാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രി വേദികളിലൂടെയാണ് സുരാജിന്റെ കരിയര്‍ ആരംഭിക്കുന്നത്. മിമിക്രിയില്‍ നിന്നും സിനിമയിലെത്തിയ സുരാജ് തുടക്കത്തില്‍ കോമഡി വേഷങ്ങളായിരുന്നു ചെയ്തത്. മമ്മൂട്ടിയെ അനുകരിച്ചു വന്ന നടന് വ്യത്യസ്ത വേഷങ്ങളിൽ തിളങ്ങാൻ സാധിക്കും എന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.

മികച്ച ഹാസ്യതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം സുരാജ് നേടിയിരുന്നു. എന്നാല്‍ പിന്നീട് സുരാജിന്റെ വളര്‍ച്ച ഹാസ്യ നടനായിട്ടായിരുന്നില്ല.

കൊമേഡിയനില്‍ നിന്നും സ്വഭാവ നടനായും സഹനടനായും നായകനായും വളരുകയായിരുന്നു. മികച്ച നടനുളള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും നേടിയ പ്രതിഭയാണ് സുരാജ്. ഓരോ സിനിമകള്‍ കഴിയുന്തോറും തന്റെ പ്രതിഭ കൊണ്ട് കയ്യടി നേടി മുന്നേറുകയാണ് സുരാജ് വെഞ്ഞാറമൂട്. ഇതിനിടെ അവതാരകന്‍ എന്ന നിലയിലും കയ്യടി നേടാന്‍ സുരാജിന് സാധിച്ചിട്ടുണ്ട്. സുരാജ് ഇപ്പോള്‍ ഏഷ്യനെറ്റിലെ അടി മോനെ ബസര്‍ എന്ന ഷോയുടെ അവതാരകനാണ്.

also read ;
Also read;

സുരാജിന്റെ നേട്ടങ്ങള്‍ക്ക് പിന്നിലെ കരുത്ത് അദ്ദേഹത്തിന്റെ കുടുംബമാണ് . സുരാജിനെ പോലെ ആരാധകര്‍ക്ക് സുപരിചിതരല്ല സുരാജിന്റെ കുടുംബവും ഭാര്യയുമൊക്കെ. സമൂഹമാധ്യമങ്ങളിൽ സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങൾ അല്ലാതെ വ്യക്തിജീവിതം അധികം താരം പ്രദർശിപ്പിക്കാറില്ല.

എന്നാൽ, ഇപ്പോഴിതാ സുരാജിന്റെ ഭാര്യയെക്കുറിച്ച് ചില രസകരമായ വസ്തുതകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് .

വൈറലാകുന്ന കുറിപ്പ് വായിക്കാം…”ചില്ലറക്കാരിയല്ല സുരാജിന്റെ ഭാര്യ. ഗണിത ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ആളാണ് സുരാജിന്റെ ഭാര്യ സുപ്രിയ. ഇതിന് പുറമെ എംബിഎയും എടുത്തിട്ടുണ്ട്. ചാര്‍ട്ടേയ്ഡ് അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയായിരുന്നു സുപ്രിയ. പിന്നീട് ജോലിയുപേക്ഷിച്ച് വീട്ട് കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കുകയാണ് സുപ്രിയ. എങ്കിലും ഇപ്പോള്‍ സുരാജിന്റെ സാമ്പത്തിക കാര്യങ്ങളുടെ മേല്‍നോട്ടം നടത്തുന്നത് സുപ്രിയയാണ്.”

സിനിമ പോലെ തന്നൊരു പ്രണയ വിവാഹമായിരുന്നു സുപ്രിയയുടെയും സുരാജിന്റെയും.സുരാജിന്റെ ബന്ധുവായ കുട്ടിയുടെ സുഹൃത്ത് ആയിരുന്നു സുപ്രിയ. ഒരിക്കല്‍ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വച്ച് സുരാജ് സുപ്രിയയെ കാണുകയായിരുന്നു. ആദ്യ കാഴ്ചയില്‍ തന്നെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. പിന്നീട് മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇരു വീട്ടുകാരുടേയും സമ്മതത്തോടെ വിവാഹം കഴിക്കുകയായിരുന്നു സുരാജും സുപ്രിയയും. കാശിനാഥന്‍, വാസുദേവ്, ഹൃദ്യ എന്നിങ്ങനെ രണ്ട്മ മക്കളുമുണ്ട് ദമ്പതികള്‍ക്ക്.

സുരാജിന്റെ താരത്തിലേക്കുള്ള വളര്‍ച്ച ആരേയും പ്രചോദിപ്പിക്കുന്നതാണ്. ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് സുരാജ് സിനിമയില്‍ സജീവമായി മാറുന്നത്. രസികന്‍, അച്ചുവിന്റെ അമ്മ, ബസ്‌കണ്ടക്ടര്‍, രസതന്ത്രം, രാജമാണിക്യം, തുറുപ്പുഗുലാന്‍, ക്ലാസ്മേറ്റ്സ്, പച്ചക്കുകിര, ചോട്ടാ മുംബൈ, ചട്ടമ്പിനാട്, പോക്കിരിരാജ, ,കാര്യസ്ഥന്‍,, മിസ്റ്റര്‍ മരുമകന്‍, മല്ലുസിങ് തുടങ്ങി നിരവധി സിനിമകളില്‍ കോമേഡിയനായി എത്തി കയ്യടി നേടി.

ആക്ഷന്‍ ഹീറോയിലെ വികാരഭരിതമായ രംഗത്തിലൂടെയാണ് സുരാജിന്റെ മറ്റൊരു മുഖം മലയാളികള്‍ കാണുന്നത്. ഇതിനിടെ പേരില്ലാത്തവര്‍ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സുരാജിനെ തേടിയെത്തി.

പിന്നീട് തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ നായകനായി വന്ന സുരാജ് പിന്നീട് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി, ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ സിനിമകളിലൂടെ കയ്യടി നേടുകയായിരുന്നു.

ഹെവന്‍ ആണ് സുരാജിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഹിഗ്വിറ്റ, റോയ്, അച്ചാര്‍ വരുത്തിയ വിന, തുടങ്ങിയ സിനിമകളാണ് സുരാജിന്റേതായി അണിയറയിലുള്ളത്.

about suraj venjarammoodu

More in News

Trending

Recent

To Top