Connect with us

വലുതുകാല്‍ നിലത്ത് കുത്താന്‍ പറ്റാത്ത വേദന, ആറ് ആഴ്ചത്തേക്കെങ്കിലും മുഴുവന്‍ റെസ്റ്റ് വേണം, ഇപ്പോള്‍ വാക്കര്‍ ഉപയോഗിച്ചാണ് നടക്കുന്നത്; ലക്ഷ്മി നായര്‍

Social Media

വലുതുകാല്‍ നിലത്ത് കുത്താന്‍ പറ്റാത്ത വേദന, ആറ് ആഴ്ചത്തേക്കെങ്കിലും മുഴുവന്‍ റെസ്റ്റ് വേണം, ഇപ്പോള്‍ വാക്കര്‍ ഉപയോഗിച്ചാണ് നടക്കുന്നത്; ലക്ഷ്മി നായര്‍

വലുതുകാല്‍ നിലത്ത് കുത്താന്‍ പറ്റാത്ത വേദന, ആറ് ആഴ്ചത്തേക്കെങ്കിലും മുഴുവന്‍ റെസ്റ്റ് വേണം, ഇപ്പോള്‍ വാക്കര്‍ ഉപയോഗിച്ചാണ് നടക്കുന്നത്; ലക്ഷ്മി നായര്‍

പാചക പരീക്ഷണങ്ങളുമായെത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അവതാരകയാണ് ലക്ഷ്മി നായര്‍. ടെലിവിഷന്റെ സുവര്‍ണകാലഘട്ടത്തില്‍ മിനിസ്‌ക്രീനില്‍ നിറഞ്ഞുനിന്ന അവതാരകരില്‍ ഒരാള്‍. നിരവധി ആരാധകരാണ് അന്ന് ലക്ഷ്മി നായരുടെ കുക്കറി ഷോകള്‍ക്ക് ഉണ്ടായിരുന്നത്. പാചകത്തിന് പുറമെ വാചകം കൊണ്ട് സ്‌റ്റൈല് കൊണ്ടുമെല്ലാം ഒരുപാട് പേരുടെ ഇഷ്ടം നേടാന്‍ ലക്ഷ്മി നായര്‍ക്ക് കഴിഞ്ഞു. ഇന്ന് സോഷ്യല്‍ മീഡിയയിലടക്കം താരമാണ് ലക്ഷ്മി നായര്‍. സ്വന്തമായി യൂട്യൂബ് ചാനലുള്ള താരം തന്റെ പാചക പരീക്ഷണങ്ങള്‍ മുതല്‍ തന്റെ കുടുംബവിശേഷങ്ങള്‍ വരെ യൂട്യൂബ് ചാനലിലൂടെ ലക്ഷ്മി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ യുട്യൂബ് ചാനലില്‍ ലക്ഷ്മി പങ്കിട്ട ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി താന്‍ എന്തുകൊണ്ടാണ് വീഡിയോ ഇടാതിരുന്നത്, തനിക്ക് എന്താണ് പറ്റിയതെന്നെല്ലാം പുതിയ വീഡിയോയില്‍ ലക്ഷ്മി വിവരിക്കുന്നുണ്ട്. നടുവിന് ചില അസുഖങ്ങള്‍ ബാധിച്ചതിനാല്‍ അതിന്റെ ചികിത്സയുടെ ഭാഗമായി താനിപ്പോള്‍ വാക്കറിന്റെ സഹായത്തോടെയാണ് നടക്കുന്നതെന്നും വീഡിയോയില്‍ ലക്ഷ്മി പറയുന്നു.

‘സന്തോഷം പങ്കിടുമ്പോള്‍ സങ്കടങ്ങളുണ്ടാകുമ്പോള്‍ അതും പങ്കുവെക്കമല്ലോ. ഒരാഴ്ചയോളമായി എനിക്ക് വീഡിയോ ഒന്നും ഇടാന്‍ പറ്റിയില്ല. അതിന് ചില കാരണങ്ങളുണ്ട്. പൊതുവെ ആഴ്ചയില്‍ മൂന്ന് വീഡിയോയെങ്കിലും ഇടാറുള്ളതാണ്. കുറച്ച് നാളുകളായി വിശ്രമമില്ലാതെ ഞാന്‍ കുറച്ച് ഓവര്‍ ആക്ടീവായിരുന്നു. അതിനിടയില്‍ എനിക്ക് ഒരു ബാക്ക് പെയിന്‍ സ്റ്റാര്‍ട്ട് ചെയ്തു. പെയിന്‍ വന്നപ്പോള്‍ അടുത്ത ആശുപത്രിയില്‍ പോയി എക്‌സറേയൊക്കെ എടുത്തു.

ആ ഒരു മാറ്ററിനെ ആ ആശുപത്രി അധികൃതര്‍ പക്ഷെ വലിയ സീരിയസായി ഒന്നും കണ്ടില്ല. മസില്‍ ഇഷ്യുവായിരിക്കും ഫിസിയോ ചെയ്താല്‍ മതിയെന്നൊക്കെ പറഞ്ഞ് വിട്ടു. നീരിന് ചെറിയ പെയിന്‍ കില്ലറൊക്കെ തന്നുവിട്ടു. ശ്രദ്ധിക്കണമെന്ന് എന്നോട് പറഞ്ഞതുമില്ല. അതുകൊണ്ട് ഞാന്‍ വീണ്ടും യാത്രകള്‍ പോയി. പിന്നെ സ്ഥിരം ചെയ്യുന്ന കാര്യങ്ങളെല്ലാം ചെയ്തു. ഭാരം എടുക്കരുതെന്നൊന്നും പറഞ്ഞില്ല.

അതുകൊണ്ട് തന്നെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ വേദന ഭയങ്കരമായി കൂടി എംആര്‍ഐ എടുക്കാമെന്ന് ഞാന്‍ സ്വയം തീരുമാനിച്ചു. എമര്‍ജന്‍സിയിലാണ് കേറിയത്. ഓര്‍ത്തോ ഡോക്ടേഴ്‌സ് വന്ന് പരിശോധിച്ചു. മാത്രമല്ല എംആര്‍ഐ, എക്‌സറേ എല്ലാം എടുത്തു. അപ്പോഴാണ് ഹെര്‍ണിയേറ്റഡ് ഡിസ്‌ക് എന്ന അവസ്ഥയിലാണ് ഞാനെന്ന് മനസിലായത്. അങ്ങനെ സ്പയിന്‍ സര്‍ജനെ കണ്ടു. ആ സമയത്ത് വലുതുകാല്‍ നിലത്ത് കുത്താന്‍ പറ്റാത്ത വേദനയായിരുന്നു.

സൂചി കുത്തുന്നത് പോലുള്ള വേദനയായിരുന്നു. വിരലുകള്‍ക്ക് മരവിപ്പും നീരുമായിരുന്നു. മൂന്നാഴ്ച കംപ്ലീറ്റ് റെസ്റ്റാണ് ഡോക്ടര്‍ പറഞ്ഞത്. നീര് കുറക്കാനും വേദന മാറാനുമുള്ള മരുന്നുകള്‍ മാത്രമാണ് എനിക്ക് ഉള്ളത്. കാലിന്റെ പാദത്തിന് ഇപ്പോഴും നീരുണ്ട്. പക്ഷെ വേദന നന്നായി കുറഞ്ഞു. അധികം നടക്കേണ്ടെന്നും ഫിസിയോ ചെയ്യാനുമാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്.

ആറ് ആഴ്ചത്തേക്കെങ്കിലും മുഴുവന്‍ റെസ്റ്റ് വേണം. ഇപ്പോള്‍ വാക്കര്‍ ഉപയോഗിച്ചാണ് നടക്കുന്നത്. അടുത്ത കാലത്ത് ഞാന്‍ ആറ് കിലോ കൂടിയിരുന്നു. അതും വേദനയ്ക്ക് കാരണമായി. ശരീരഭാരം കുറക്കാനും ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സരസ്വതി മോളെ എടുക്കാന്‍ പറ്റുന്നില്ലെന്നതാണ് വലിയ സങ്കടം. ഭാരം എടുക്കരുതെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നാണ്’, ലക്ഷ്മി പറയുന്നത്. രോഗവിവരം ലക്ഷ്മി വിവരിച്ചതോടെ വിശ്രമിച്ച് പൂര്‍ണ ആരോഗ്യവതിയായി തിരിച്ച് വരാനുള്ള ആശംസകളുമായി പ്രേക്ഷകരും എത്തി.

അടുത്തിടെയാണ് ലക്ഷ്മിയുടെ മകന് പെണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ നൂലുകെട്ടുമായി ബന്ധപ്പെട്ടതടക്കമുള്ള വിശേഷങ്ങള്‍ ലക്ഷ്മി വീഡിയോയായി പങ്കിട്ടിരുന്നു. ഇതുവരെ നാല് പേരക്കുട്ടികളായിരുന്നു ലക്ഷ്മിക്കുണ്ടായിരുന്നത്. മകന്‍ വിഷ്ണുവിനും ഭാര്യ അനുരാധയ്ക്കും മകള്‍ പിറന്നതോടെ പേരക്കുട്ടികള്‍ അഞ്ചായി. ലക്ഷ്മിയുടെ മകള്‍ പാര്‍വതിയും ഭര്‍ത്താവും നാല് കുട്ടികളും മാഞ്ചസ്റ്ററിലാണ് താമസം.

വര്‍ഷത്തില്‍ കുറച്ച് മാസങ്ങള്‍ മാഞ്ചസ്റ്ററിലേക്ക് അവധി ആഘോഷിക്കാന്‍ പോകുമ്പോള്‍ മാത്രമാണ് കൊച്ചുമക്കളെ ലക്ഷ്മിക്കും ഭര്‍ത്താവിനും താലോലിക്കാന്‍ കഴിയുന്നത്. പാര്‍വതിക്ക് അടുത്തിടെയാണ് ഒറ്റ പ്രസവത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍ പിറന്നത്. ഒരുമിച്ച് പിറന്ന മൂന്ന് കുഞ്ഞുങ്ങളുടെയും പിറന്നാള്‍ ആഘോഷത്തിന് കേക്ക് ഉണ്ടാക്കിയതും ലക്ഷ്മി തന്നെയായിരുന്നു. മകന് കുഞ്ഞ് പിറന്നതോടെ എപ്പോഴും ഓമനിക്കാനും താലോലിക്കാനും ലക്ഷ്മിക്ക് സാധിക്കും. മകനും കുുടുംബവും ലക്ഷ്മിക്കൊപ്പമാണ് താമസം.

Continue Reading
You may also like...

More in Social Media

Trending