Connect with us

ഈ സർജറി മൂന്നര മാസം ഞാൻ പെൻഡിംഗിൽ വെച്ച കാര്യമായിരുന്നു, ആരോഗ്യമുണ്ടെങ്കിലല്ലേ നമുക്ക് കാര്യങ്ങളൊക്കെ ചെയ്യാൻ പറ്റൂ; സർജറിയ്ക്ക് വിധേയയായി ലക്ഷ്മി നായർ

Malayalam

ഈ സർജറി മൂന്നര മാസം ഞാൻ പെൻഡിംഗിൽ വെച്ച കാര്യമായിരുന്നു, ആരോഗ്യമുണ്ടെങ്കിലല്ലേ നമുക്ക് കാര്യങ്ങളൊക്കെ ചെയ്യാൻ പറ്റൂ; സർജറിയ്ക്ക് വിധേയയായി ലക്ഷ്മി നായർ

ഈ സർജറി മൂന്നര മാസം ഞാൻ പെൻഡിംഗിൽ വെച്ച കാര്യമായിരുന്നു, ആരോഗ്യമുണ്ടെങ്കിലല്ലേ നമുക്ക് കാര്യങ്ങളൊക്കെ ചെയ്യാൻ പറ്റൂ; സർജറിയ്ക്ക് വിധേയയായി ലക്ഷ്മി നായർ

പാചക പരീക്ഷണങ്ങളുമായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന അവതാരികയാണ് ലക്ഷ്മി നായർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചി വിഭവങ്ങൾ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ ലക്ഷ്മി അവതാരികയായ പരിപാടിക്ക് ഒട്ടേറെ പ്രേക്ഷകരാണുണ്ടായിരുന്നത്. യുട്യൂബിൽ വ്‌ലോഗറായും ലക്ഷ്മി നായർ ഇപ്പോൾ സജീവമാണ്. ലക്ഷ്മി നായർ പങ്കുവെയ്ക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഓരോ വീഡിയോയ്ക്കുമുള്ളത്.

അടുത്തിടെ ദുബായിൽ വച്ച് ഗോൾഡൻ വിസ വാങ്ങിക്കാൻ പോയതിനെ കുറിച്ച് താരം നേരത്തെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ താരം പങ്കുവെച്ച വീഡിയോയാണ് വൈറലായി മാറുന്നത്. ഇതിന് പിന്നാലെ താൻ ആശുപത്രിയിലായതിനെ പറ്റി സൂചിപ്പിച്ച് കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് ലക്ഷ്മി. യൂട്യൂബിലൂടെ പുതിയതായി പങ്കുവെച്ച വീഡിയോയിലാണ് തനിക്കൊരു സർജറി വേണ്ടി വന്നിട്ടുണ്ടെന്ന് ലകഅഷ്മി പറയുന്നത്.

‘ദുബായ് ട്രിപ്പ് കഴിഞ്ഞ് നാട്ടിലെത്തി. ഇനി അടുത്ത പരിപാടി ഓപ്പറേഷനാണ്. ഞാൻ നേരത്തെ ഇതിനെ പറ്റി സൂചിപ്പിച്ചിരുന്നു. ആശുപത്രിയിലേയ്ക്ക് ഒരുങ്ങി തന്നെ പോവുകയാണ്. ഒരുക്കത്തിനൊന്നും കുറവില്ല. തിരിച്ച് വരുന്നത് ഇങ്ങനെയായിരിക്കില്ലെന്നും പറഞ്ഞാണ് ലക്ഷ്മി വീഡിയോ തുടങ്ങിയത്.

ഡിസ്‌ക് കൊളാപ്സിന് വേണ്ടിയുള്ള കീഹോൾ സർജറിയാണ് എനിക്ക് ചെയ്യുന്നത്. നേരത്തെ സർജറിക്കായി ഡേറ്റ് തീരുമാനിച്ചിരുന്നു. ഒറ്റയ്ക്കല്ല പോകുന്നത്. മകളും അനുക്കുട്ടിയുമെല്ലാം കൂടെയുണ്ടെന്നും ലക്ഷ്മി പറയുന്നു. സർജറിയ്ക്ക് പോകുന്നതിൽ പേടിയുണ്ടോന്ന് ചോദിച്ചാൽ ചെറിയ പേടിയുണ്ട്. അത് ഇല്ലാത്തത് പോലെ ജാഡ കാണിച്ച് നടക്കുന്നന്നേയുള്ളൂ. ജനറൽ അനസ്ത്യേഷ്യയാണ്.

രണ്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടർ നിർദേശിച്ചിട്ടുള്ളത്. അത്രയും ദിവസം വിശ്രമിക്കാമെന്ന് താനും വിചാരിക്കുന്നതായി ലക്ഷ്മി പറയുന്നു. ആശുപത്രിയിലാണ് എത്തിയതെങ്കിലും അവധി ആഘോഷിക്കാൻ ഒരു റിസോർട്ടിൽ പോയത് പോലെയാണ് ഇപ്പോൾ തോന്നുന്നത്. ഓപ്പറേഷന്റെ തലേ ദിവസം വന്നതിനാൽ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം. രാത്രി മുതൽ ഭക്ഷണം പോലുമില്ലാതെ ഫാസ്റ്റിങ്ങ് എടുക്കേണ്ടതായി വന്നേക്കും.

അങ്ങനെ ഇഷ്ടമുള്ള ഭക്ഷണമൊക്കെ കഴിക്കുകയും എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്നും ലക്ഷ്മി കൂട്ടിച്ചേർക്കുന്നു. സർജറിയുടെ ദിവസം പെട്ടെന്ന് മാറ്റി രാത്രി തന്നെ നടത്താമെന്ന് തീരുമാനിച്ചുവെന്നും എന്നാൽ പിന്നീട് ആ സമയം മാറ്റി രാവിലത്തേക്ക് ആക്കിയതായിട്ടും താരം പറഞ്ഞു. അങ്ങനെ ആശുപത്രിയിലേക്ക് പോവുന്നതും അതിന് ശേഷം അവിടെ നടന്നതുമായിട്ടുള്ള കാര്യങ്ങളുമൊക്കെയാണ് പുതിയ വീഡിയോയിലൂടെ ലക്ഷ്മി കാണിച്ചിരിക്കുന്നത്.

മാത്രമല്ല സർജറിയ്ക്ക് ശേഷമുള്ള തന്റെ അവസ്ഥ എന്താണെന്നും ലക്ഷ്മി സൂചിപ്പിച്ചു. ഇപ്പോൾ ഓക്കെയാണ്. പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിലേക്ക് മാറ്റി സഡേഷന് ശേഷം അവർ എന്നെ നടത്തിച്ചു. ടോയ്ലെറ്റിലും പോയി. അതിന് ശേഷമാണ് റൂമിലേക്ക് മാറ്റിയത്. 75 ശതമാനത്തോളം വേദന മാറി. മൂന്ന് ദിവസത്തിന് ശേഷം ആശുപത്രിയിൽ നിന്നും പോകാവുന്നതാണ്.

ഇനി ഫിസിയോ തെറാപ്പി ചെയ്യാനുണ്ട്. മൂന്നാഴ്ച സൂക്ഷിക്കണം. ദൂരയാത്രകളൊന്നും ഉടനെ പറ്റില്ല.ഒരു ഓപ്പറേഷൻ കഴിഞ്ഞ് പോവുന്ന ഫീലിംഗ്സൊന്നും എനിക്കില്ല. ഫൈവ് സ്റ്റാർ റിസോർട്ടിൽ നിന്നും പോവുന്നത് പോലെയാണ് തോന്നുന്നത്. അത്രയും നല്ല സർവീസ് ലഭിച്ചു. എന്തെങ്കിലും അസുഖം വന്നിട്ട് സർജറി പറഞ്ഞാൽ പേടിച്ച് ഇരിക്കരുതെന്ന നിർദ്ദേശം കൂടി ലക്ഷ്മി മുന്നോട്ട് വെച്ചിരിക്കുകയാണ്.

ഈ സർജറി മൂന്നര മാസം ഞാൻ പെൻഡിംഗിൽ വെച്ച കാര്യമായിരുന്നു. പിന്നെ അങ്ങ് ചെയ്യുകയായിരുന്നു. ആരോഗ്യമുണ്ടെങ്കിലല്ലേ നമുക്ക് കാര്യങ്ങളൊക്കെ ചെയ്യാനായി സാധിക്കുകയുള്ളൂവെന്നും താരം പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending