Connect with us

‘എന്റെ ഇഷ്ടങ്ങള്‍ അറിഞ്ഞ് തന്നതാണ് ചില സമ്മാനങ്ങള്‍; ചില ഗിഫ്റ്റുകളൊക്കെ കാണുമ്പോള്‍ സങ്കടം തോന്നുന്നുണ്ട്.’; ലക്ഷ്മി നക്ഷത്ര

TV Shows

‘എന്റെ ഇഷ്ടങ്ങള്‍ അറിഞ്ഞ് തന്നതാണ് ചില സമ്മാനങ്ങള്‍; ചില ഗിഫ്റ്റുകളൊക്കെ കാണുമ്പോള്‍ സങ്കടം തോന്നുന്നുണ്ട്.’; ലക്ഷ്മി നക്ഷത്ര

‘എന്റെ ഇഷ്ടങ്ങള്‍ അറിഞ്ഞ് തന്നതാണ് ചില സമ്മാനങ്ങള്‍; ചില ഗിഫ്റ്റുകളൊക്കെ കാണുമ്പോള്‍ സങ്കടം തോന്നുന്നുണ്ട്.’; ലക്ഷ്മി നക്ഷത്ര

മലയാളികളുടെ പ്രിയപ്പെട്ട അവതാരികമാരില്‍ ഒരാളാണ് ലക്ഷ്മി നക്ഷത്ര. ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക് എന്ന കോമഡി ഷോയിലൂടെയാണ് ലക്ഷ്മി ശ്രദ്ധിക്കപ്പെട്ടത്. വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കിയ ലക്ഷ്മി സോഷ്യല്‍ മീഡിയയിലും സജീവമാണ്. ചിന്നു എന്നാണ് ആരാധകര്‍ ലക്ഷ്മിയെ സ്‌നേഹത്തോടെ വിളിക്കുന്നത്
.മിനിസ്ക്രീനിൽ എപ്പോഴും പ്രത്യക്ഷപ്പെടുന്ന മുഖമായതുകൊണ്ട് തന്നെ ലക്ഷ്മിക്ക് കുടുംബപ്രേക്ഷകരാണ് ഏറെയും ആരാധകർ. കുറച്ച് ദിവസം മുമ്പായിരുന്നു ലക്ഷ്മിയുടെ പിറന്നാൾ‌
പതിവ് പോലെ ഇത്തവണയും ചെറിയ സെലിബ്രേഷനോടെയാണ് ലക്ഷ്മി പിറന്നാൾ ആഘോഷിച്ചത്.

അമ്മയ്ക്കും സഹോദരനുമൊപ്പം ക്ഷേത്ര സന്ദർശനവും കേക്ക് കട്ടിങുമെല്ലാം ലക്ഷ്മി നടത്തി. കുറെ വർഷങ്ങൾക്ക് ശേഷമാണ് തന്റെ പിറന്നാൾ ദിനം വീട്ടിൽ തന്നെ ആഘോഷിക്കാൻ പറ്റുന്നതെന്നായിരുന്നു അന്ന് പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ച് ലക്ഷ്മി നക്ഷത്ര പറഞ്ഞത്.

പൊതുവെ പിറന്നാൾ ദിനങ്ങളിൽ ഷൂട്ടിങ് ഉണ്ടാകാറുണ്ട് ലക്ഷ്മിക്ക്. പിറന്നാൾ ദിവസം നിരവധി ആരാധകർ കൈ നിറയെ സമ്മാനങ്ങളുമായി ലക്ഷ്മിയെ കാണാൻ കുറുക്കഞ്ചേരിയിലെ വീട്ടിൽ എത്തുകയും ചെയ്തിരുന്നു. കൂടാതെ തൃശൂർ റൗണ്ടിലെത്തി നിർധനർക്ക് ഭക്ഷണവും താരം വിതരണം ചെയ്തിരുന്നു.

പിറന്നാൾ ദിനത്തിൽ കൊറിയറായും അല്ലാതെയും നിരവധി സമ്മാനങ്ങൾ കിട്ടിയെന്ന് ലക്ഷ്മി പറഞ്ഞത് അല്ലാതെ എന്തൊക്കെയാണ് ലഭിച്ചതെന്ന് പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ തനിക്ക് പിറന്നാൾ ദിനത്തിൽ ആരാധകർ നൽകിയ സമ്മാനങ്ങളുടെ അൺബോക്സിങ് വീഡിയോ ചെയ്തിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര.


തന്നെ ടിവിയിലൂടെ മാത്രം കണ്ടുള്ള പരിചയം വെച്ച് ആളുകൾ അളവില്ലാത്ത സ്നേഹം നൽകുന്നത് കാണുമ്പോൾ പലപ്പോഴും കണ്ണുകൾ നിറഞ്ഞ് ഒഴുകാറുണ്ടെന്ന് ലക്ഷ്മി പറയാറുണ്ട്. കേരളത്തിൽ മാത്രമല്ല വിദേശത്തും ലക്ഷ്മിക്ക് നിരവധി ആരാധകരുണ്ട്. അടുത്തിടെ ​ഗോൾഡൺ വിസ വാങ്ങി തിരികെ വന്നപ്പോൾ ഒരു പെട്ടി നിറയെ ദുബായിലെ തന്റെ പ്രിയപ്പെട്ട ആരാധകർ നൽകിയ സമ്മാനവുമായാണ് ലക്ഷ്മി തിരികെ വന്നത്.

ഇത്തവണയും താൻ ആ​ഗ്രഹിച്ചതും താൻ തപ്പി നടന്നതുമായ സമ്മാനങ്ങളാണ് തനിക്ക് പിറന്നാൾ സമ്മാനമായി ലഭിച്ചതെന്നാണ് പുതിയ വീഡിയോയിൽ ലക്ഷ്മി പറഞ്ഞത്. വസ്ത്രം, വാച്ചുകൾ, ഫോട്ടോകൾ, മധുര പലഹാരങ്ങൾ, അച്ചാറുകൾ വരെ ലക്ഷ്മിക്ക് സമ്മാനമായി ലഭിച്ചു. ‘പിറന്നാളുമായി ബന്ധപ്പെട്ട് നിരവധി സമ്മാനങ്ങളാണ് എനിക്ക് കിട്ടിയിട്ടുള്ളത്.കൊറിയറിലും അല്ലാതെയുമൊക്കെയായാണ് സമ്മാനങ്ങള്‍ വന്നത്. 20 കിലോ കേക്ക് ലഭിച്ചിരുന്നു. അത് ഞങ്ങള്‍ കഴിച്ച് തീര്‍ത്തു. ഞാന്‍ കുറച്ച് തടിച്ചതായി തോന്നുന്നുണ്ടെങ്കില്‍ അതിന് കാരണം കേക്കാണ്. അതുപോലെ പിറന്നാള്‍ ദിവസം ഒരമ്മയും മകളും വന്ന് അവരുണ്ടാക്കിയ കണ്ണിമാങ്ങ അച്ചാര്‍ കൊണ്ടുത്തന്നു. ഏതോ എപ്പിസോഡില്‍ ഞാന്‍ അച്ചാര്‍ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. അതുകേട്ട് കൊണ്ടുവന്നതാണ്.’

‘വീഡിയോ എടുക്കുന്നതൊന്നും അവര്‍ക്കിഷ്ടമില്ല. അച്ചാര്‍ സൂപ്പറായിരുന്നു. ഫ്ലവേഴ്‌സിലും വീട്ടിലുമായി വന്ന സമ്മാനങ്ങളാണ് ഇതൊക്കെ. ചിലതൊക്കെ ഞാന്‍ തേടിപ്പിടിച്ച് നടക്കുകയായിരുന്നു. അതും സമ്മാനമായി കിട്ടി. എന്റെ ഫോട്ടോസ് ഇത്തവണയും കിട്ടി. ഇതുവരെ കിട്ടിയ എല്ലാ ഫോട്ടോസും ഞാന്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്.’
‘എന്താണെന്നറിയാനുള്ള ആകാംക്ഷയോടെ ഗിഫ്റ്റ് ബോക്‌സ് തുറക്കുമ്പോള്‍ വല്ലാത്ത സന്തോഷമാണ്. ശ്യാം എങ്ങനെയാണ് ഇതില്‍ ചിലതൊക്കെ സര്‍പ്രൈസായി വെച്ചതെന്ന് എനിക്കറിയില്ല. ചില ഗിഫ്റ്റുകളൊക്കെ കാണുമ്പോള്‍ സങ്കടം തോന്നുന്നുണ്ട്.’

‘എന്റെ ഇഷ്ടങ്ങള്‍ അറിഞ്ഞ് തന്നതാണ് ചില സമ്മാനങ്ങള്‍. വീട്ടില്‍ വന്നവരെല്ലാം ചോക്ലേറ്റ് കൊണ്ടുവന്നിരുന്നു. ഞങ്ങള്‍ ഇവിടെയുണ്ടായിരുന്നില്ല. ചില ഗിഫ്റ്റുകളുടെ കൂടെ എഴുത്തുമുണ്ട്. അതൊക്കെ വായിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാനാവുന്നതല്ലെന്നാണ്’, സമ്മാനങ്ങൾ അൺബോക്സ് ചെയ്തപ്പോൾ ലക്ഷ്മി പറഞ്ഞത്.

More in TV Shows

Trending