Connect with us

ദയവായി നിങ്ങളുടെ സ്നേഹം ഇങ്ങനെ കാണിക്കരുത്; തന്നോടുള്ള ആരാധന പ്രകടിപ്പിക്കേണ്ടത് ഇങ്ങനയല്ല; അപകടത്തില്‍ മരിച്ച ആരാധകരുടെ വീട്ടിലെത്തി യാഷ്!!

News

ദയവായി നിങ്ങളുടെ സ്നേഹം ഇങ്ങനെ കാണിക്കരുത്; തന്നോടുള്ള ആരാധന പ്രകടിപ്പിക്കേണ്ടത് ഇങ്ങനയല്ല; അപകടത്തില്‍ മരിച്ച ആരാധകരുടെ വീട്ടിലെത്തി യാഷ്!!

ദയവായി നിങ്ങളുടെ സ്നേഹം ഇങ്ങനെ കാണിക്കരുത്; തന്നോടുള്ള ആരാധന പ്രകടിപ്പിക്കേണ്ടത് ഇങ്ങനയല്ല; അപകടത്തില്‍ മരിച്ച ആരാധകരുടെ വീട്ടിലെത്തി യാഷ്!!

ജനുവരി 8 ചൊവ്വാഴ്ച കന്നഡ സിനിമയിലെ റോക്കിങ് സ്റ്റാര്‍ യാഷിന്റെ 38 ാം പിറന്നാളായിരുന്നു. നടന്റെ ജന്മദിനത്തിന്റെ ഭാഗമായി ബാനര്‍ കെട്ടുന്നതിനിടെ അപകടത്തില്‍ മരിച്ച ആരാധകരുടെ വീട്ടിലെത്തി താരം. 25 അടിയോളം ഉയരമുള്ള കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെയാണ് ഷോക്കേറ്റ് മൂന്ന് ആരാധകർ മരിച്ചത്. കർണാടകത്തിലെ ഗദക് ജില്ലയിലെ സുരാനഗി ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയായിരുന്നു അപകടമുണ്ടായത്.

രണ്ട് ആരാധകര്‍ ഇപ്പോഴും ആശുപത്രിയിലാണ്. തിങ്കളാഴ്ചയാണ് യാഷ് കർണാടകയിലെ ഗദഗ് ജില്ലയിലെ ആരാധകരുടെ വട്ടില്‍ എത്തിയത്. താരം കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അപകടത്തിൽ മരണമടഞ്ഞ ആരാധകരുടെ വീടുകൾ കഴിഞ്ഞദിവസം യഷ് സന്ദർശിക്കുകയും ബന്ധുക്കളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയും ഈ സംഭവം തന്‍റെ ജന്മദിനത്തെ ദുരന്ത ദിനമാക്കിയെന്ന് പറയുകയും ചെയ്തു. തന്നോടുള്ള ആരാധന പ്രകടിപ്പിക്കേണ്ടത് ഇങ്ങനയല്ലെന്നും ഇതുപോലുള്ള ദാരുണമായ സംഭവങ്ങൾ ഏറെ വേദിനിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നുവെന്നും യഷ് പറഞ്ഞു.

“നിങ്ങൾ എന്നെ ഇഷ്ടപ്പെടുന്നുവെങ്കില്‍ നിങ്ങൾ സുരക്ഷിതരായി ഇരിക്കുന്നു എന്നതാണ് എന്‍റെ സന്തോഷം. ഇതുപോലുള്ള ദാരുണമായ സംഭവങ്ങൾ എന്റെ ജന്മദിനം തന്നെ ഭീകരമാക്കുന്നതാണ്. നിങ്ങൾ ആരാധന കാണിക്കേണ്ടത് ഇങ്ങനെയല്ല, ”യാഷ് പറഞ്ഞു.

“ദയവായി നിങ്ങളുടെ സ്നേഹം ഇങ്ങനെ കാണിക്കരുതെന്ന് ഞാന്‍ അഭ്യർത്ഥിക്കുന്നു. ബാനറുകൾ എന്‍റെ പേരില്‍ വയ്ക്കേണ്ടതില്ല, ബൈക്ക് ചേസ് നടത്തരുത്, അപകടകരമായ സെൽഫികള്‍ക്ക് ശ്രമിക്കരുത്. എന്റെ എല്ലാ പ്രേക്ഷകരും ആരാധകരും എന്നെപ്പോലെ ജീവിതത്തിൽ വളരണം എന്നാണ് എന്‍റെ ആഗ്രഹം. നിങ്ങൾ എന്റെ ഒരു യഥാർത്ഥ ആരാധകനാണെങ്കിൽ, നിങ്ങളുടെ ജോലി ചെയ്യുക, നിങ്ങളുടെ ജീവിതം നിങ്ങൾക്കായി സമർപ്പിക്കുക, സന്തോഷത്തോടെ വിജയകരമായി ജീവിക്കുക. നിങ്ങളുടെ കുടുംബങ്ങൾക്ക് നിങ്ങളാണ് എല്ലാം. അവര്‍ക്ക് നിങ്ങളെക്കുറിച്ച് അഭിമാനം ഉണ്ടാക്കണം”എന്നും യാഷ് കൂട്ടിച്ചേർത്തു.

“എന്റെ ആരാധകരെക്കൊണ്ട് ഇത്തരത്തില്‍ കാര്യങ്ങള്‍ നടത്തി ജനപ്രീതി നേടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്‍റെ ആരാധകര്‍ക്ക് ഞാന്‍ ഇത്തരം ഷോ ഓഫുകള്‍ക്ക് നില്‍ക്കാറില്ലെന്ന് പരാതിപോലും ആരെയും നിരാശപ്പെടുത്തുകയല്ല എന്റെ ഉദ്ദേശം. നിങ്ങൾ എന്നെ ബഹുമാനിക്കുന്നുവെങ്കിൽ, ആദ്യം ഉത്തരവാദിത്തം ഏറ്റെടുക്കുക. വീട്ടിൽ മാതാപിതാക്കൾ നിങ്ങൾക്കായി കാത്തിരിക്കുന്നു. മരിച്ചവരെ തിരികെ കൊണ്ടുവരാൻ ഞങ്ങൾക്ക് കഴിയില്ല, ” എന്നും യാഷ് പറഞ്ഞു.

മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും അപകടത്തിൽ പരിക്കേറ്റവർക്കും ആവശ്യമായ സഹായംചെയ്യുമെന്നും യാഷ് അറിയിച്ചു. ആരാധകരായ പത്തു യുവാക്കള്‍ ചേര്‍ന്നാണ് 25 അടിയോളം വലിപ്പത്തില്‍ താരത്തിന്‍റെ മെറ്റല്‍ കട്ടൗട്ട് സ്ഥാപിക്കാന്‍ശ്രമിച്ചത്.

ബാനർ സ്ഥാപിക്കുന്നതിനിടെ മെറ്റൽ ഫ്രെയിം മുകളിലൂടെയുള്ള വൈദ്യുതലൈനില്‍ തട്ടുകയായിരുന്നു. വൈദ്യുതാഘാതമേറ്റ മുന്നുപേരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റുള്ളവരുടെ നിലവിളികേട്ട് ഓടിക്കൂടിയ ഗ്രാമവാസികളാണ് യുവാക്കളെ ആശുപത്രിയില്‍ എത്തിക്കുന്നത്. ഷിരഹട്ടി എം.എല്‍.എ ഡോ.ചന്ദ്രു ലമാനി ആശുപത്രിയിലെത്തി കാര്യവിവരങ്ങള്‍ അന്വേഷിച്ചു. മൂന്നുപേരുടെ മരണത്തിനിടയായ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം മെറ്റാലിക് ഫ്രെയിം ബാനറുകൾ സ്ഥാപിക്കരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും ചന്ദ്രു ലമാനി പറഞ്ഞു. . മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി സംസാരിക്കുമെന്ന് മന്ത്രി എച്ച് കെ പാട്ടീൽ ബെംഗളൂരുവിൽ പറഞ്ഞു.

More in News

Trending