Connect with us

ആ കോൾ വരുന്ന സമയത്ത് ഞാൻ ജീവിക്കണോ മരിക്കണോ എന്ന ചിന്തയിലായിരുന്നു, ജീവിതത്തിൽ അത്തരമൊരു അവസ്ഥയിലൂടെയാണ് ഞാൻ കടന്നുപോയിരുന്നത്; ബീന ആന്റണി

TV Shows

ആ കോൾ വരുന്ന സമയത്ത് ഞാൻ ജീവിക്കണോ മരിക്കണോ എന്ന ചിന്തയിലായിരുന്നു, ജീവിതത്തിൽ അത്തരമൊരു അവസ്ഥയിലൂടെയാണ് ഞാൻ കടന്നുപോയിരുന്നത്; ബീന ആന്റണി

ആ കോൾ വരുന്ന സമയത്ത് ഞാൻ ജീവിക്കണോ മരിക്കണോ എന്ന ചിന്തയിലായിരുന്നു, ജീവിതത്തിൽ അത്തരമൊരു അവസ്ഥയിലൂടെയാണ് ഞാൻ കടന്നുപോയിരുന്നത്; ബീന ആന്റണി

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ബീന ആന്റണി. ബീനയുടെ ഭർത്താവ് മനോജിന്റെയും മകൻ ആരോമലിന്റെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് താത്പര്യമാണ്. സിനിമയിലൂടെയാണ് ബീന ആന്റണി അഭിനയത്തിലേക്ക് എത്തുന്നത്. എന്നാൽ സീരിയലുകളിലൂടെയാണ് താരം പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത്. ഇപ്പോഴിതാ തന്റെ സീരിയലിലേക്കുള്ള വരവിനെ കുറിച്ചും ജീവിതം മാറ്റിമറിച്ച പരമ്പരയെ കുറിച്ചും സംസാരിക്കുകയാണ് ബീന ആന്റണി.

ഇണക്കം പിണക്കം ആയിരുന്നു ബീന ആന്റണിയുടെ ആദ്യ സീരിയൽ. സിനിമയിൽ നിന്നും ഒരുപാട് അവസരങ്ങൾ വരുന്ന സമയത്താണ് താരം സീരിയലിലേക്ക് പോകുന്നത്. ടി.എസ് സജിയാണ് സീരിയലിലേക്ക് വിളിക്കുന്നത്. ആ സീരിയലിന് ശേഷം തനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്ന് ബീന ആന്റണി പറയുന്നു, മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

ഇണക്കം പിണക്കത്തിന് ശേഷം ഒരു കുടയും കുഞ്ഞു പെങ്ങളും, തപസ്യയും അടക്കം ഒരുപിടി വേഷങ്ങൾ വന്നു. എന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായ കഥാപാത്രമാണ് തപസ്യയിലേത്. അതിനു മുൻപ് ഒരുകുടയും കുഞ്ഞി പെങ്ങളിലെ ഇച്ചേച്ചി എന്ന കഥാപാത്രവും വലിയ ഹിറ്റായതാണ്. എനിക്ക് ആരാധകർ ഉണ്ടാകുന്നത് ആ പരമ്പരയിലാണ്. ചാക്കിലാണ് അന്നത്തെ കത്തുകൾ ഞാൻ കെട്ടിവെച്ചിരുന്നത്. അത്രയധികം കത്തുകളാണ് വന്നിരുന്നത്. എന്നാൽ തപസ്യയാണ് എന്റെ ജീവിതം മാറ്റിമറിച്ചത്’,

‘ജോസി സാറിന്റെ കഥയ്ക്ക് വേണ്ടി സാജൻ സാർ നായികയെ തേടുകയായിരുന്നു. അതിനിടയിലാണ് എന്റെ ഒരു പോസ്റ്റർ കാണാൻ ഇടവരുന്നത്. പലരിലൂടെയും എന്നെ കണ്ടുപിടിച്ചു വിളിച്ചു. ആ കോൾ വരുന്ന സമയത്ത് ഞാൻ ജീവിക്കണോ മരിക്കണോ എന്ന ചിന്തയിലായിരുന്നു. ജീവിതത്തിൽ അത്തരമൊരു അവസ്ഥയിലൂടെയാണ് ഞാൻ കടന്നുപോയിരുന്നത്. ഞാൻ അറിയാതെയും കേൾക്കാതെയും ഒരു കേസിൽ എന്നെ പെടുത്തി അത് ഞാനാണെന്ന് ആളുകൾ പറഞ്ഞു പരത്തി’,
മറ്റൊരു നടിയുമായി പേരിൽ വന്ന സാദൃശ്യമാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ആ പേര് എന്നെ വല്ലാതെ ക്രൂശിച്ചു. ചെയ്യാത്ത കാര്യങ്ങൾ പലതും ഞാൻ ചെയ്തു എന്ന രീതിയിൽ പ്രചരിച്ചു. ഇന്നത് പറയാൻ പോലും എനിക്ക് കഴിയില്ല. അങ്ങനെയുള്ള കാര്യങ്ങളിൽ എന്നെ പെടുത്തി. എന്റെ പേര് വലിച്ചിഴച്ചു. എന്റെ കുടുംബം പോലും ഒരുപാട് വേദനിച്ചു’, ബീന ആന്റണി വികാരാധീനയായി.

ഞങ്ങൾ മൂന്ന് പെൺകുട്ടികളാണ്. ഇളയ ആൾ പഠിക്കാൻ പോകുന്ന സമയമാണ്. അനിയത്തിയൊക്കെ ഒരുപാട് അനുഭവിച്ചു. ബസിൽ പോകുമ്പോൾ കളിയാക്കുക, അങ്ങനെ പലതും. അപ്പോഴാണ് എന്റെ ജീവിതം അവസാനിപ്പിച്ചാലെന്താ എന്ന് ഞാൻ ചിന്തിക്കുന്നത്. ആ സമയത്ത് ദൈവം എനിക്ക് കൈ തന്നതാണ് ആ പരമ്പരയിലൂടെ. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, പക്ഷെ ഞാൻ എന്റെ കുടുംബത്തിന് മാനക്കേട് ഉണ്ടാക്കിയോ എന്നൊക്കെ ആയിരുന്നു ചിന്ത’,

‘എന്നും ഞാൻ പള്ളിയിൽ പോയി പ്രാർത്ഥിക്കുമായിരുന്നു. അങ്ങനെ ഒരു ദിവസമാണ് എനിക്ക് ഈ സീരിയലിലേക്കുള്ള കോൾ വരുന്നത്. അതൊരു വലിയ പ്രൊജക്റ്റായിരുന്നു. ആ കോൾ വന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഞാൻ മരിച്ചുപോയേനെ’, ബീന ആന്റണി പറയുന്നു. ബീന ആന്റണി എന്ന പേരിൽ മറ്റൊരാൾ ഉണ്ടായിരുന്നു. അവർ ആ പേര് പലയിടങ്ങളിലും ഉപയോഗിച്ചു. ആളുകൾക്ക് അറിയുന്ന ബീന ആന്റണി ഞാൻ മാത്രമായിരുന്നു. അങ്ങനെയാണ് ഓരോന്ന് പറയാൻ തുടങ്ങിയത്. പതിയെ ഞാൻ ഇതൊന്നും കാര്യമാക്കാതെയായി. കുടുംബവും കരിയറും മാത്രമായിരുന്നു തന്റെ ഫോക്കസെന്നും ബീന വ്യക്തമാക്കി.

ചെറുപ്പത്തിൽ പ്രീഡിഗ്രിക്ക് ഒരു വിഷയത്തിൽ തോറ്റ ശേഷം അച്ഛന്റെ അടിപേടിച്ച് ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയതിനെ കുറിച്ചും ബീന ആന്റണി പറഞ്ഞു. പത്ത് വരെ നന്നായി പഠിക്കുന്ന കുട്ടി ആയിരുന്നു. എന്നാൽ പ്രീഡിഗ്രിയിൽ ഒരു വിഷയത്തിൽ തോറ്റു. അപ്പന്റെ അടിപേടിച്ച് ആദ്യം പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ നോക്കി. എന്നാൽ അതിന് പേടി ആയിട്ട് ട്രെയിന് മുന്നിൽ ചാടാൻ പോയി. എന്നാൽ ബന്ധുക്കളിൽ ഒരാൾ കണ്ടു, അവർ പിടിച്ചു വീട്ടിൽ കൊണ്ടാക്കുകയായിരുന്നു എന്ന് ബീന ആന്റണി പറയുന്നു.

More in TV Shows

Trending

Recent

To Top