ജീവിതത്തില്‍ ഇനി ഇതിനപ്പുറം ഒന്നും വേണ്ട ; എന്റെ ലോകം അര്‍ത്ഥവത്താക്കുന്നത് നിങ്ങളോരോരുത്തരുമാണ്; ആര്യ
മലയാളികള്‍ക്ക് സുപരിചിതയാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെ ശ്രദ്ധ നേടിയ ആര്യ പിന്നീട് അവതാരക എന്ന നിലയില്‍ താരമായി മാറി. അധികം വൈകാതെ തന്നെ സിനിമകളിലും സാന്നിധ്യം അറിയിച്ച് കയ്യടി നേടാന്‍ ആര്യയ്ക്ക് സാധിച്ചു. ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ താരമായിരുന്നു ആര്യ. ഇന്നലെ ആര്യയുടെ ബേര്‍ത്ത് ഡേ ആയിട്ട് അനിയത്തി അഞ്ജന അടക്കമുള്ളവര്‍ ആശംസ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ആരാധകരും അടുത്ത സുഹൃത്തുക്കളും എല്ലാം ആര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ പല വഴി അറിയിച്ചു. ഇപ്പോഴിതാ അതിനെല്ലാം നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് നടി.
മുപ്പത്തിമൂന്നാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ക്കൊപ്പമാണ് ആര്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ചുറ്റിലും സ്‌നേഹമുള്ളവര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ചതിന്റെ സന്തോഷം ആര്യയുടെ പോസ്റ്റില്‍ വ്യക്തമായി കാണാം. ജീവിതത്തില്‍ ഇനി ഇതിനപ്പുറം ഒന്നും വേണ്ട എന്നാണ് ആര്യ ബഡായി പറയുന്നത്.
‘നന്ദി, എന്റെ പിറന്നാളിന് എനിക്ക് ആശംസ അറിയിക്കാന്‍ കുറച്ചു നേരമെങ്കിലും മാറ്റിവച്ച നിങ്ങള്‍ക്കോരോരുത്തര്‍ക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള നന്ദി അറിയിക്കാന്‍ ആഗ്രഹിക്കുന്നു. അത് വെറുമൊരു ആശംസയല്ല, ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഞാന്‍ നിങ്ങളുടെ എല്ലാം ജീവിതത്തില്‍ ഒരു ഭാഗമാണെന്ന തോന്നലില്‍ നിന്നു വരുന്നതാണ്. നിങ്ങളുടെ ആശംസകളുടെയും സ്‌നേഹത്തിന്റെയും പ്രവാഹമായിരുന്നു എന്റെ സോഷ്യല്‍ മീഡിയയിലും ഇന്‍ ബോക്‌സിലും എല്ലാം. ഒരുപാട് സന്തോഷം.
ഒപ്പം എന്റെ കുടുംബത്തോടും. എന്നെ ആഘോഷിക്കാന്‍ നിങ്ങള്‍ ഓരോരുത്തരും നടത്തിയ ശ്രമങ്ങളെ കുറിച്ച് പറയാന്‍ എനിക്ക് വാക്കുകളില്ല. നിങ്ങള്‍ ഓരോരുത്തരും എന്റെ ജീവിതത്തിന്റെ ഭാഗമായതില്‍ ഞാന്‍ ഭാഗ്യവതിയാണ്. ഇനി ജീവിതത്തില്‍ ഇതിനപ്പുറം ഒന്നും എനിക്ക് വേണ്ട. ഞാന്‍ പേരുകള്‍ എടുത്തു പറയുന്നില്ല, അവരോരുത്തരും ആരാണെന്ന് നിങ്ങള്‍ക്ക് സ്വയം അറിയാം. എന്റെ ലോകം അര്‍ത്ഥവത്താക്കുന്നത് നിങ്ങളോരോരുത്തരുമാണ്’- ആര്യ പറഞ്ഞു
