ഇന്ന് എനിക്കുകിട്ടിയ ഏറ്റവും വലിയ ഒരു പിറന്നാൾ സമ്മാനമായിട്ട് ഞാൻ ഈ കത്ത് കണക്കാക്കുന്നു..; സിദ്ദിഖ്
സ്വഭാവ നടനായും വില്ലനായും ഹാസ്യ നടനായുമൊക്കെ എത്തി മലയാള സിനിമ പ്രേമികളുടെ മനസ്സിൽ മായാത്ത സ്ഥാനം സ്ഥാപിച്ചെടുത്ത നടനാണ് സിദ്ദിഖ്. കഴിഞ്ഞ മുപ്പത് വർഷത്തിൽ ഏറെയായി മലയാള സിനിമയിൽ സജീവമായുള്ള നടനാണ് സിദ്ദിഖ്. നായകനായും സ്വഭാവ നടനായും വില്ലനായും ഹാസ്യ നടനായുമൊക്കെ തിളങ്ങിയിട്ടുള്ള സിദ്ദിഖിന് പ്രേക്ഷക മനസ്സിൽ പ്രത്യേകമായൊരു സ്ഥാനമുണ്ട്. ഏതൊരു വേഷവും അനായാസം അവതരിപ്പിക്കാൻ കഴിവുള്ള നടനാണ് സിദ്ദിഖ്. ഏത് കഥാപാത്രം നൽകിയാലും തന്റെ നൂറ് ശതമാനം കൊടുക്കുന്ന സിദ്ദിഖിന് മലയാള സിനിമയിൽ സ്വന്തമായൊരു മേൽവിലാസമുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു സിദ്ദിഖിന്റെ പിറന്നാൾ. അറുപത്തിയൊന്നുകാരനായ നടൻ ഇപ്പോഴും അഭിനയത്തിൽ സജീവമാണ്. വ്യത്യസ്‍ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം. അടുത്തിടെ സിദ്ദിഖ് പങ്കുവച്ച നടന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗം തീർത്തിരുന്നു. ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ അദ്ദേഹം പങ്കുവെച്ച ഒരു പോസ്റ്റും വൈറലായി മാറുകയാണ്. വർഷങ്ങൾക്ക് മുൻപ് ഒരാൾ തനിക്ക് അയച്ച കത്തിന് നൽകിയ മറുപടി കത്താണ് സിദ്ദിഖ് പങ്കുവെച്ചിരിക്കുന്നത്.
തനിക്ക് ലഭിച്ച പിറന്നാൾ സമ്മാനമായി കണക്കാക്കുന്നു എന്ന് പറഞ്ഞാണ് സിദ്ദിഖിന്റെ പോസ്റ്റ്. ‘മുപ്പത്തിമൂന്ന് വർഷം മുൻപ് നജീബ് മൂദാദി എന്നൊരാൾ എനിക്കയച്ച കത്തിന് ഞാൻ അയച്ച മറുപടിയാണ് ഇത്… ഇന്ന് അദ്ദേഹം എന്റെ പിറന്നാളിനോടനുബന്ധിച്ചു അദ്ദേഹത്തിന്റെ പേജിൽ അത് പോസ്റ്റ് ചെയ്ത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി, ഇന്ന് എനിക്കുകിട്ടിയ ഏറ്റവും വലിയ ഒരു പിറന്നാൾ സമ്മാനമായിട്ട് ഞാൻ ഈ കത്ത് കണക്കാക്കുന്നു… നിങ്ങൾക്കെല്ലാവർക്കും വായിക്കാൻ വേണ്ടി ഞാനിത് എന്റെ പേജിൽ പോസ്റ്റ് ചെയ്യുന്നു’, സിദ്ദിഖ് കുറിച്ചു.
ഒപ്പം അദ്ദേഹം അയച്ച കത്തിന്റെ ചിത്രവും പങ്കുവെച്ചു. സ്നേഹം നിറഞ്ഞ ആ കത്തിലെ വരികൾ ഇങ്ങനെ ആയിരുന്നു. താൻ സ്ഥലത്തില്ലായിരുന്നുവെന്നും, കഴിഞ്ഞദിവസമാണ് വന്നതെന്നും, താങ്കൾ എന്നെ പ്രത്യേകം ശ്രദ്ധിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷമെന്നും കുറിച്ച അദ്ദേഹം വരാൻ പോകുന്ന ചിത്രങ്ങളെക്കുറിച്ചും, ഇനിയും തന്റെ തെറ്റുകുറ്റങ്ങൾ ചൂണ്ടികാണിക്കണമെന്നും ആരാധകനോടായി പറയുന്നുണ്ട്.
നിരവധി പേരാണ് പോസ്റ്റിന് താഴെ സിദ്ദിഖുമായുള്ള തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചെത്തിയത്. ‘ഞാൻ ആദ്യമായി നേരിൽ കാണുന്ന നടൻ ആണ് താങ്കൾ. ഒത്തിരി വർഷം മുൻപ് നടന്ന കാര്യമാണ്. എറണാകുളം… സ്ഥലം കൃത്യമായി ഓർക്കുന്നില്ല ഞാൻ അച്ഛന്റെ കൂടെ ഓട്ടോയിൽ യാത്ര ചെയ്യുക ആയിരുന്നു. ഒരു റെയിൽവേ ക്രോസിൽ വണ്ടി നിന്നപ്പോൾ എതിരെയുള്ള മാരുതി 800 താങ്കൾ ഇരിക്കുന്നു. ഞാൻ താങ്കളെ കണ്ട സന്തോഷത്തിൽ അച്ഛാ സിദ്ദിഖ് സിദ്ദിഖ് എന്നു വിളിച്ചു കൂവി’,പറയും, ലാലിനെ കുഞ്ഞായിട്ടാണ് കാണുന്നത്’; മല്ലിക!
‘അപ്പോൾ തന്നെ സർ എന്നോട് വളരെ സ്നേഹത്തിൽ മോളെ എന്നെ ഇത്ര ഇഷ്ടമാണോ എന്നൊക്കെ ചോദിച്ചു. ഓട്ടോ ഡ്രൈവറോട് ഉൾപ്പെടെ എല്ലാവരോടും വളരെ കാര്യമായി വിശേഷങ്ങൾ ഒക്കെ ചോദിച്ചതും ഓർക്കുന്നു. എനിക്കിപ്പോൾ 40 വയസായി എന്നാലും താങ്കളിലെ മനുഷ്യനെ ഇന്നും മനസു നിറഞ്ഞു തന്നെയാ ഓർക്കുന്നെ. സന്തോഷം നിറഞ്ഞ ആശംസകൾ’, എന്നാണ് ഒരു ആരാധിക കുറിച്ച