Connect with us

ഏറെ നാളത്തെ പരിശ്രമത്തിനും കഷ്ടപ്പാടിനും ശേഷം എന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായി; സന്തോഷം പങ്കുവെച്ച് സാഗർ സൂര്യ

TV Shows

ഏറെ നാളത്തെ പരിശ്രമത്തിനും കഷ്ടപ്പാടിനും ശേഷം എന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായി; സന്തോഷം പങ്കുവെച്ച് സാഗർ സൂര്യ

ഏറെ നാളത്തെ പരിശ്രമത്തിനും കഷ്ടപ്പാടിനും ശേഷം എന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായി; സന്തോഷം പങ്കുവെച്ച് സാഗർ സൂര്യ

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ‘തട്ടീം മുട്ടീം’ എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ താരമാണ് സാഗർ സൂര്യ. പിന്നീട് ബിഗ് സ്ക്രീനിലും തന്റെ സാന്നിധ്യം അറിയിച്ച സാഗർ കുരുതി, ജോ ആൻഡ് ജോ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണിലൂടെയാണ് സാഗർ എന്ന വ്യക്തിയെ പ്രേക്ഷകർ അടുത്തറിയുന്നത്.

സിനിമയിൽ നിന്നടക്കം അവസരങ്ങൾ സാഗറിനെ തേടിയെത്തി. പൃഥ്വിരാജ് നായകനായ കുരുതി ആയിരുന്നു സാഗറിന്റെ ആദ്യ സിനിമ. ആദ്യ ചിത്രത്തിലൂടെ തന്നെ വലിയ ശ്രദ്ധനേടാൻ സാഗറിന് കഴിഞ്ഞു. തുടർന്ന് ഒരുപിടി സിനിമകളിൽ സാഗർ അഭിനയിച്ചു. അതിനു പിന്നാലെ ബിഗ് ബോസിലേക്കും എത്തി. ഇക്കഴിഞ്ഞ ബിഗ് ബോസ് മലയാള സീസൺ 5ലെ ശ്രദ്ധേയ മത്സരാർഥികളിൽ ഒരാളായിരുന്നു സാഗർ സൂര്യ. ഷോയിലൂടെ കുടുംബ പ്രേക്ഷകരുമായി കൂടുതൽ അടുക്കാൻ സാഗറിന് സാധിച്ചിരുന്നു.

മരിച്ചുപോയ തന്റെ അമ്മയുടെ ആഗ്രഹപ്രകാരമായിരുന്നു സാഗർ സൂര്യ ബിഗ് ബോസിലേക്ക് എത്തിയത്. ഷോയിൽ വെച്ച് തന്റെ സ്വപ്നങ്ങളെ കുറിച്ചൊക്കെ സാഗർ സംസാരിച്ചിരുന്നു. അമ്മയുടെ ആഗ്രഹം പോലെ പലരെയും സഹായിക്കണം, അതിനായി സ്വന്തമായി ബിസിനസുകൾ ആരംഭിക്കുന്നതും, സിനിമയിൽ കൂടുതൽ സജീവമാവുക എന്നതൊക്കെ ആയിരുന്നു സാഗറിന്റെ സ്വപ്‌നങ്ങൾ. സ്വന്തമായി ഒരു പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചതിനെ കുറിച്ചും സാഗർ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മറ്റൊരു സ്വപ്നം കൂടി സാക്ഷാത്കരിച്ചിരിക്കുകയാണ് സാഗർ.

പുതിയൊരു ബ്യുട്ടി പാർലർ ആരംഭിച്ചിരിക്കുകയാണ് നടൻ. സൂര്യ മേക്കോവര്‍ സ്റ്റുഡിയോ എന്ന പേരില്‍ തൃശ്ശൂര്‍ ചിറ്റിലപ്പള്ളിയിലാണ് സാഗറിന്റെ പുതിയ സംരഭം. ബിഗ് ബോസിലെ സഹമത്സരാർഥികളും സുഹൃത്തുക്കളുമായ മനീഷയും നാദിറ മെഹറിനും ചേർന്നാണ് പാർലർ ഉദ്‌ഘാടനം ചെയ്തത്. വീഡിയോ കോളിലൂടെ സെറീനയും സാന്നിധ്യം അറിയിച്ചിരുന്നു. സാഗർ തന്നെയാണ് ഈ സന്തോഷം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്.


ബിഗ് ബോസ് ഹൗസിൽ സാഗറിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു സെറീനയും സാഗറും. ഇരുവരുമായി ഇപ്പോഴും നല്ല സൗഹൃദത്തിലാണ് താരം. തട്ടീം മുട്ടീം പരമ്പരയിൽ അമ്മ സാഗറിന്റെ അമ്മയായി എത്തിയതാണ് മനീഷ. അന്ന് മുതൽ ഇവർ തമ്മിൽ അടുത്ത ബന്ധമാണ് ഉള്ളത്. മനീഷയെ താൻ അമ്മയുടെ സ്ഥാനത്താണ് കാണുന്നതെന്ന് സാഗർ ബിഗ് ബോസിന് അകത്തും പുറത്തുമെല്ലാം വെച്ച് പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ഉദ്‌ഘാടനത്തിന്റെ വീഡിയോയും സാഗർ പങ്കുവച്ചിരുന്നു. ‘ഏറെ നാളത്തെ പരിശ്രമത്തിനും കഷ്ടപ്പാടിനും ശേഷം എന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായി. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ സാന്നിദ്ധ്യം തന്നെ ഒരു വലിയ പിന്തുണയായിരുന്നു. ഓപ്പണിംഗ് വന്‍ വിജയമാക്കാന്‍ നിങ്ങളുടെ എല്ലാ സഹായത്തിനും വളരെ നന്ദി’ എന്നാണ് വീഡിയോ പങ്കുവച്ച് സാഗര്‍ കുറിച്ചത്.

അതേസമയം സിനിമയിൽ കൂടുതൽ സജീവമായി കൊണ്ടിരിക്കുകയാണ് സാഗർ സൂര്യ. കാസർഗോൾഡ് ആണ് സാഗറിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിലാണ് സാഗറും അഭിനയിച്ചത്. ജോജു ജോർജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സാഗറിന്റേതായി അണിയറയിൽ ഉള്ളത്. ബിഗ് ബോസ് മത്സരാർത്ഥി ആയിരുന്ന ജുനൈസ് വിപിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ടെന്നാണ് വിവരം. അഖിൽ മാരാരും ചിത്രത്തിന്റെ ഭാഗമാണ്.

More in TV Shows

Trending

Recent

To Top