Connect with us

എന്റെ ജീവിതത്തിലേക്ക് വന്നതിലും സ്വപ്നതുല്യവും അർത്ഥഭരിതവും മനോഹരവുമാക്കിയ നമ്മുടെ ജീവിതത്തിനും നന്ദി; വിക്കിക്ക് ആശംസകളുമായി നയൻതാര

Movies

എന്റെ ജീവിതത്തിലേക്ക് വന്നതിലും സ്വപ്നതുല്യവും അർത്ഥഭരിതവും മനോഹരവുമാക്കിയ നമ്മുടെ ജീവിതത്തിനും നന്ദി; വിക്കിക്ക് ആശംസകളുമായി നയൻതാര

എന്റെ ജീവിതത്തിലേക്ക് വന്നതിലും സ്വപ്നതുല്യവും അർത്ഥഭരിതവും മനോഹരവുമാക്കിയ നമ്മുടെ ജീവിതത്തിനും നന്ദി; വിക്കിക്ക് ആശംസകളുമായി നയൻതാര

തമിഴകത്തെ സൂപ്പർ കപ്പിളാണ് നയൻതാരയും വിഘ്നേഷ് ശിവനും. ഇപ്പോഴിതാ പങ്കാളിയായ വിഗ്നേഷ് ശിവന്റെ സോഷ്യൽ മീഡിയയിലൂടെയാണ് പലപ്പോഴും നയൻതാരയുടെ പല വിശേഷങ്ങളും പ്രേക്ഷകർ അറിയാറുള്ളത്. അതുകൊണ്ട് തന്നെ നയൻതാര ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയപ്പോൾ മിനിറ്റുകൾക്കുള്ളിൽ ലക്ഷകണക്കിന് പേരാണ് താരത്തെ ഫോളോ ചെയ്തത്.ഇപ്പോഴിതാ വിഗ്നേഷ് ശിവന്റെ ജന്മദിനത്തിന് നയൻതാര പങ്കുവെച്ച കുറിപ്പാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

എനിക്ക് ഒരുപാട് എഴുതാനുണ്ട് എന്ന് പറഞ്ഞാണ് താരം തുടങ്ങിയത്. “തുടങ്ങിയാൽ എനിക്ക് കുറച്ച് വാക്കുകളിൽ നിർത്താൻ കഴിയുമെന്ന് തോന്നുന്നില്ല. എന്നിൽ ചൊരിയുന്ന സ്നേഹത്തിനും നമ്മുടെ ബന്ധത്തിന് നൽകുന്ന ആദരവിലും നന്ദിയുണ്ട്. എന്റെ ജീവിതത്തിലേക്ക് വന്നതിലും സ്വപ്നതുല്യവും അർത്ഥഭരിതവും മനോഹരവുമാക്കിയ നമ്മുടെ ജീവിതത്തിനും നന്ദി, നിന്നെ പോലെ മറ്റാരുമില്ല… ” നയൻതാര ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അറ്റ്ലീ സംവിധാനം ചെയ്ത് നയൻതാര നായികയായെത്തിയ ഷാരൂഖ് ഖാൻ ചിത്രം ജവാൻ കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ്. ഐ. അഹമദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് നയൻതാര- ജയം രവി കൂട്ടുകെട്ടിൽ വരുന്ന ‘ഇരൈവൻ’ ആണ് പുറത്തിറങ്ങാനിരിക്കുന്ന നയൻതാരയുടെ ഏറ്റവും പുതിയ ചിത്രം. നരേൻ, ആശിഷ് വിദ്യാർഥി എന്നിവരും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. യുവൻ ശങ്കർ രാജ സംഗീതം നിർവഹിക്കുന്ന ചിത്രത്തിലെ ഒരു ഗാനം കഴിഞ്ഞ ദിവസങ്ങളിൽ റിലീസ് ചെയ്തത് ആരാധകർ ഏറ്റെടുത്തിരുന്നു. സുധൻ സുന്ദരവും ജയറാം ജിയും ചേർന്ന് നിർമ്മിക്കുന്ന ‘ഇരൈവൻ’ സെപ്റ്റംബർ 28 ന് തിയേറ്ററുകളിലെത്തും.

Continue Reading
You may also like...

More in Movies

Trending