Connect with us

ഡാന്‍സില്ലാത്തൊരു ജീവിതത്തെക്കുറിച്ച് ആലോചിക്കാന്‍ പോലുമാവില്ല, വലിയ കണ്ണുകളായത് കൊണ്ട് ഞാന്‍ കുറച്ച് കാണിച്ചാലും സ്‌ക്രീനില്‍ അത് വലുതായി വരും; ലക്ഷ്മി ഗോപാലസ്വാമി

Actress

ഡാന്‍സില്ലാത്തൊരു ജീവിതത്തെക്കുറിച്ച് ആലോചിക്കാന്‍ പോലുമാവില്ല, വലിയ കണ്ണുകളായത് കൊണ്ട് ഞാന്‍ കുറച്ച് കാണിച്ചാലും സ്‌ക്രീനില്‍ അത് വലുതായി വരും; ലക്ഷ്മി ഗോപാലസ്വാമി

ഡാന്‍സില്ലാത്തൊരു ജീവിതത്തെക്കുറിച്ച് ആലോചിക്കാന്‍ പോലുമാവില്ല, വലിയ കണ്ണുകളായത് കൊണ്ട് ഞാന്‍ കുറച്ച് കാണിച്ചാലും സ്‌ക്രീനില്‍ അത് വലുതായി വരും; ലക്ഷ്മി ഗോപാലസ്വാമി

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ലക്ഷ്മി ഗോപാല സ്വാമി. നര്‍ത്തകി എന്ന നിലയിലും ലക്ഷ്മി ശ്രദ്ധേയയാണ്. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്തേയ്ക്ക് എത്തിയത്. പിന്നീട് വളരെ പെട്ടന്ന് മലയാളിത്തമുള്ള, പക്വതയുള്ള സ്ത്രീ കഥാപാത്രമായി പ്രേക്ഷക മനസ്സില്‍ സ്ഥാനം ഉറപ്പിച്ചു. ആദ്യ സിനിമയിലൂടെ തന്നെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ ലക്ഷ്മി പിന്നീടിങ്ങോട്ട് മോഹന്‍ലാല്‍, ജയറാം, മമ്മൂട്ടി തുടങ്ങി മുന്‍നിര നായകന്മാരുടെ എല്ലാം നായികയായി അഭിനയിച്ചു.

ശക്തമായ സ്ത്രീകഥാപാത്രങ്ങളും നടിയെ തേടി എത്തി. ഇപ്പോഴും സിനിമകളില്‍ സജീവമാണ് താരം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുെ എല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ലക്ഷ്മി ഇനിയും വിവാഹം കഴിച്ചിട്ടില്ല എന്നത് ആരാധകരെ എപ്പോഴും നിരാശപ്പെടുത്തുന്ന കാര്യമാണ്. ഇപ്പോള്‍ നൃത്തത്തിന് തന്റെ ജീവിതത്തിലുള്ള പങ്കിനെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി.  

നൃത്തം ഉള്ളില്‍ തന്നെ ഉള്ളതാണ്. അത് എങ്ങും പോവില്ല. ഇടയ്ക്ക് ചില ഗ്യാപ്പൊക്കെ വന്നിരുന്നുവെങ്കിലും ഡാന്‍സില്ലാത്തൊരു ജീവിതത്തെക്കുറിച്ച് ആലോചിക്കാന്‍ പോലുമാവില്ലെന്ന് ലക്ഷ്മി പറയുന്നു. ഒരുപാട് ഗുരുക്കന്‍മാരുടെ കീഴില്‍ നൃത്തപഠനം നടത്താന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. വ്യത്യസ്തമായ കാര്യങ്ങളും ശൈലിയുമാണ് ഓരോരുത്തരും പഠിപ്പിച്ചത്. എന്റെ കണ്ണുകള്‍ അഡീഷണല്‍ അഡ്വാന്റേജായി തോന്നിയിട്ടുണ്ട്.

അത് ദൈവത്തിന്റെ സമ്മാനമാണ്. ഞാന്‍ എന്ത് ആലോചിച്ചാലും അത് എന്റെ കണ്ണുകളില്‍ വരും. ചെറിയ എക്‌സ്പ്രഷന്‍സിലൂടെ നമുക്ക് ഈസിയായി കമ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റും. വലിയ കണ്ണുകളായത് കൊണ്ട് ഞാന്‍ കുറച്ച് കാണിച്ചാലും സ്‌ക്രീനില്‍ അത് വലുതായി വരും. എക്‌സ്പ്രഷന്‍ ഉള്ളില്‍ നിന്ന് വരണം, അതാണ് കണ്ണുകളില്‍ പ്രതിഫലിക്കുന്നതെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍.

അത് നമുക്ക് റിയലായി ചെയ്യുമ്പോള്‍  ഫീലാവും. ഡാന്‍സും അഭിനയവും പരസ്പരപൂരകങ്ങളാണ്. കുറേ വ്യത്യാസങ്ങളുമുണ്ട്. രണ്ടിലേക്കും ട്വിസ്റ്റ് ചെയ്യാന്‍ പറ്റണം. ഡാന്‍സ് ചെയ്യുമ്പോള്‍ ഓഡിയന്‍സിനെക്കുറിച്ചും പുറത്തേക്കുള്ള വഴികളും അവിടെയുള്ള ലൈറ്റ്, മ്യൂസിക്ക് സിസ്റ്റവുമെല്ലാം നമുക്ക് അറിയാന്‍ പറ്റും. അഭിനയമാവുമ്പോള്‍ കണ്ടിന്യൂറ്റി നിലനിര്‍ത്താന്‍ പറ്റണം.ഡാന്‍സില്‍ എനിക്കൊരു ഡിസിപ്ലിനുണ്ടായിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ അതെനിക്ക് ഗുണകരമായിരുന്നു. കൃത്യസമയം പാലിക്കാനും, വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്താനുമെല്ലാം എനിക്ക് കഴിഞ്ഞു..സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് ജീവിതം മുന്നോട്ട് പോവുന്നത് എന്നും താരം പറഞ്ഞു.

എന്താണ് ലക്ഷ്മി കല്യാണം കഴിക്കാത്തത്, ജീവിതത്തില്‍ എന്തെങ്കിലും ട്രോമ സംഭവിച്ചോ, അതുകൊണ്ടാണോ ദാമ്പത്യമേ വേണ്ട എന്ന രീതിയില്‍ മുന്നോട്ട് പോകുന്നത് എന്നൊക്കെയാണ് ചോദിയ്ക്കുന്നത്. വിവാഹം വേണ്ട എന്ന് വയ്ക്കാന്‍ മാത്രം പാകത്തിന് എന്റെ ജീവിതത്തില്‍ ഒരു ട്രോമയും സംഭവിച്ചിട്ടില്ല എന്ന് ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു. കല്യാണത്തെ കുറിച്ച് ചോദിക്കുമ്പോള്‍ സത്യത്തില്‍ എന്താണ് മറുപടി പറയേണ്ടത് എന്ന് എനിക്ക് അറിയില്ല. ജീവിതത്തില്‍ ഞാന്‍ ഹാപ്പിയാണ്. കല്യാണം എന്തുകൊണ്ട് ആയില്ല എന്ന് ചോദിച്ചാല്‍, ആയില്ല. ആ സ്‌റ്റേജിലേക്ക് ജീവിതം എത്തിയില്ല എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. അല്ലാതെ വിവാഹമേ വേണ്ട എന്ന് തീരുമാനിച്ചതല്ല.

പക്ഷെ ഒരുകാര്യത്തില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്. എന്റെ ബന്ധുക്കള്‍ ആയാലും സുഹൃത്തുക്കള്‍ ആയാലും അച്ഛനും അമ്മയും ആയാലും ആരും എന്നെ വിവാഹം ചെയ്യാത്തത് എന്താണെന്ന് ചോദിച്ച് സമര്‍ദ്ദത്തില്‍ ആക്കിയിട്ടില്ല. തീര്‍ച്ചയായും പാരന്റ്‌സ് എന്ന നിലയില്‍ അച്ഛനും അമ്മയ്ക്കും സമര്‍ദ്ദമുണ്ട്. അവര്‍ക്ക് എന്റെ കാര്യത്തില്‍ എന്താണ് സംഭവിയ്ക്കുക എന്ന ഉത്കണ്ഠയുണ്ട്. പക്ഷെ അവര്‍ വളരെ സൂപ്പര്‍ കൂളാണ്. എനിക്ക് എന്താണ് സന്തോഷം, എനിക്ക് എന്താണ് ചെയ്യാന്‍ ആഗ്രഹം അത് ചെയ്യട്ടെ, അതിനെ പിന്തുണയ്ക്കുക എന്ന മൈന്റ് ഉള്ളവരാണ് എന്നും ലക്ഷ്മി ഗോപാല സ്വാമി പറഞ്ഞു.

അടുത്തിടൊയാണ് താരത്തിന്റെ അമ്മ ഉമ ഗോപാലസ്വാമി ഈ ലോകത്തോട് വിടപറഞ്ഞത്. ഒക്ടോബര്‍ 19, ഉച്ചയ്ക്ക് മൂന്നേകാലിനു ശേഷം കര്‍മങ്ങള്‍ നടത്തി. കന്നഡ കുടുംബത്തിലെ അംഗമാണ് നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി. എം.കെ. ഗോപാലസ്വാമിയുടെയും ഉമാ ഗോപാലസ്വാമിയുടെയും മൂത്ത മകളാണ്. അനുജന്‍ അര്‍ജുന്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നവരാത്രിക്കുള്ള തയ്യാറെടുപ്പിലായിരുന്നു ലക്ഷ്മി. ഈ വേളയിലാണ് അമ്മയുടെ വിയോഗം. നിരവധി പേരാണ് താരത്തെ ആശ്വസിപ്പിച്ച് രംഗത്തെത്തിയത്.

Continue Reading
You may also like...

More in Actress

Trending