Connect with us

‘അച്ഛൻ ഒരുപാട് ആഗ്രഹിച്ചതാണ് അത്’ മരണശേഷം അച്ഛന്റെ ആഗ്രഹം നിറവേറ്റി അമൃത സുരേഷ്

Malayalam

‘അച്ഛൻ ഒരുപാട് ആഗ്രഹിച്ചതാണ് അത്’ മരണശേഷം അച്ഛന്റെ ആഗ്രഹം നിറവേറ്റി അമൃത സുരേഷ്

‘അച്ഛൻ ഒരുപാട് ആഗ്രഹിച്ചതാണ് അത്’ മരണശേഷം അച്ഛന്റെ ആഗ്രഹം നിറവേറ്റി അമൃത സുരേഷ്

അടുത്തിടെയായിരുന്നു അമൃതയുടെ അച്ഛൻ സുരേഷിന്റെ മരണം.അച്ഛന്റെ വേർപാട് ഉണ്ടാക്കിയ വേദനയിൽ നിന്നും അമൃതയും കുടുംബവും കരകയറുന്നതേയുള്ളു. മകൾക്കും സഹോദരിക്കും അമ്മയ്ക്കുമൊപ്പം എറണാകുളത്താണ് അമൃതയുടെ താമസം. സ്വന്തമായി ഒരു വീടെന്ന സ്വപ്നം മനസിൽ കൊണ്ടുനടക്കുന്നയാൾ കൂടിയാണ് അമൃത. അതും തങ്ങളെ വിട്ടുപിരിഞ്ഞ അച്ഛന്റെ സങ്കൽപ്പങ്ങൾക്ക് അനുസരിച്ചുള്ള വീടായിരിക്കണമെന്ന നിർബന്ധവും അമൃതയ്ക്കുണ്ട്.നേരത്തെ അമൃതയും കുടുംബവും സ്വന്തം വീട്ടിലായിരുന്നു താമസിച്ചത്. എന്നാൽ ടൗണിലേക്ക് താമസം മാറിയതോടെ അമൃതവർഷിണി എന്ന് പേരിട്ടിരിക്കുന്ന ആ വീട് ഒ​രു ഓൾഡ് ഏജ് ഹോമിന് കൈമാറി.

എളമക്കരയിലായിരുന്നു അമൃതവർഷിണി എന്ന അമൃതയുടെ വീട്. അമൃത ജനിച്ചതിന് ശേഷം അമൃതയുടെ പേരും അമൃതവർഷിണി രാ​ഗവും ചേർത്ത് താരത്തിന്റെ അച്ഛനാണത്രേ വീടിന് അമൃതവർഷിണി എന്ന പേരിട്ടത്.’അഭിരാമി കുഞ്ഞുവാവയായിരിക്കുന്ന സമയം തുടങ്ങി അവളുടെ പതിനാല് വയസുവരെ അമൃത വർഷിണിയിൽ ആയിരുന്നു ഞങ്ങളുടെ താമസം. എന്റെ പാട്ടിന്റെ യാത്ര തുടങ്ങുന്നത് ആ വീട്ടിൽ നിന്നാണ്. അമൃതവർഷിണിയുടെ അടുത്തുകൂടെ പോകുമ്പോൾ എപ്പോഴും പാട്ട് കേൾക്കാമായിരുന്നു.’അച്ഛൻ ഫ്ലൂട്ട് പ്രാക്ടീസ് ചെയ്യുന്നത് കേട്ടാണ് എന്നും രാവിലെ ഞാൻ എഴുന്നേൽക്കുക. ഭയങ്കര ഒരു ദൈവീകമായ ഫീലിങുള്ള വീടാണ്. ഞങ്ങളുടെ കുടുംബത്തിന്റെ ഓർമകൾ മുഴുവൻ ആ വീട്ടിലാണ്. സ്റ്റാർ സിംഗർ കഴിഞ്ഞ് വീട് മാറി. അതിനുശേഷം ജീവിതം ഒരുപാട് മാറി. എനിക്കെന്റെ അമൃതവർഷിണിയാണ് ഇപ്പോഴും വീട്. റിയാലിറ്റി ഷോ കഴിഞ്ഞശേഷം ഞങ്ങൾ വൈറ്റില വേറൊരു വീട് വാടകക്ക് എടുത്തുമാറി.”പ്രോഗ്രാമുകൾക്ക് പോകാനും വരാനും സൗകര്യത്തിന് വേണ്ടിയാണ് വീട് മാറിയത്. ഇപ്പോൾ ഞാൻ താമസിക്കുന്ന വീട് ഞാൻ വാങ്ങാൻ പോവുകയാണ്. ഒരു വീട് അച്ഛന് കണ്ട് ഇഷ്ടപ്പെട്ടതാണ്. അത് വാങ്ങാൻ അഡ്വാൻസ് കൊടുത്തിട്ട് പിന്നെ വാങ്ങാൻ കാലതാമസം നേരിട്ടപ്പോൾ അവിടേക്ക് തന്നെ വാടകക്ക് മാറിയിട്ട് അതിന്റെ വില കുറേശെ കൊടുത്തുകൊണ്ടിരിക്കുകയാണ്.

‘പുതിയ വീടിന്റെ വാസ്തുവൊക്കെ കറക്ടാണ്. നല്ല ലൊക്കേഷനാണ് ഒരു പോസിറ്റീവ് എനർജിയുണ്ട് ആ വീടിന്. അച്ഛന് ഭയങ്കര ഇഷ്ടമാണ് ആ വീട്. അതുകൊണ്ട് അച്ഛൻ പോയിക്കഴിഞ്ഞ് അച്ഛന് ഇഷ്ടപ്പെട്ട വീട് തന്നെ സ്വന്തമാക്കണമെന്ന് തോന്നി. വീട്ടിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം എന്റെ ബെഡ്‌റൂമാണ്.”ഞാൻ എപ്പോഴും ഇരിക്കുന്നതും മനസിൽ ഓരോന്ന് പ്ലാൻ ചെയ്യുന്നതും പ്രാക്റ്റീസ് ചെയ്യുന്നതും എന്റെ ബെഡ്‌റൂമിലാണ്. എന്റെ ബെഡ്‌റൂം ഒരു ഗജിനി റൂമാണെന്ന് പറയാം. എല്ലാം നിരത്തി ഇട്ടിരിക്കുകയാണ്. ഇപ്പോൾ മകൾ പാപ്പുവും അവളുടെ റൂം ഇതുപോലെയാണ് ഇട്ടിരിക്കുന്നതെന്നും അമൃത പറയുന്നു. സ്വന്തമായി ഒരു വീടുണ്ടാകണമെന്ന് അതിയായ ആ​ഗ്രഹമുണ്ടെന്നും’, അമൃത പറയുന്നു.’ഇനി എനിക്കൊരു വീട് ഉണ്ടാക്കണം. അത് മറ്റൊരു അമൃതവർഷിണിയായിരിക്കും. അത് എപ്പോഴാണെന്ന് അറിയില്ല. ഒരുപാട് പറമ്പുള്ള ഒരു വീട് അച്ഛന് ഇഷ്ടമായിരുന്നു. എന്റെ ഏറ്റവും വലിയ സ്വപ്നമാണ് അങ്ങനെ ഒരു വീട്. ഫ്ലാറ്റിനേക്കാൾ എനിക്ക് വീടാണ് ഇഷ്ടം. ഞാനും അഭിയും ജനിച്ച് വളർന്നത് ടൗണിൽ തന്നെയാണ്.

എനിക്ക് ഗ്രാമം പറ്റില്ല. വലിയ പച്ചപ്പും ഹരിതാഭയും ഒന്നും വേണമെന്നില്ല സിറ്റിയിൽ നിന്ന് ഒരുപാട് മാറിപ്പോകാതെ ഒരു സ്ഥലത്ത് ഒരു വീട് വയ്ക്കണമെന്നാണ് ആഗ്രഹം.”ഒരു വലിയ പൂജാമുറി വേണം അവിടെ അമൃതാനന്ദമയി അമ്മയെ കൊണ്ടുവരണം എന്നൊക്കെയാണ് ആഗ്രഹം. എനിക്കും അഭിരാമിക്കും പേരിട്ടതും ചോറ് തന്നതും എഴുത്തിനിരുത്തിയതും അമൃതാനന്ദമയി അമ്മയാണ്. ആ വീടിനും അമൃതവർഷിണി എന്ന് തന്നെ പേരിടുമെന്നും’, അമൃത സുരേഷ് മനോരമ ഓൺലൈനിന് നൽ‌കിയ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു..

More in Malayalam

Trending

Recent

To Top