Social Media
ഞങ്ങളുടെ റെയിൻബോ ബോയ്; ഇസഹാക്കിന്റെ പുത്തൻ ചിത്രവുമായി ചാക്കോച്ചൻ
ഞങ്ങളുടെ റെയിൻബോ ബോയ്; ഇസഹാക്കിന്റെ പുത്തൻ ചിത്രവുമായി ചാക്കോച്ചൻ
Published on
മലയാളത്തന്റെ പ്രിയ നടൻ കുഞ്ചാക്കോ ബോബന്റെയും ഭാര്യ പ്രിയയുടെയും മകൻ ഇസഹാക്കിന്റെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത് . ലോക്ക്ഡൗൺ കാലത്ത് മകനൊപ്പം കൂടുതൽ സമയം ചെലവഴിക്കുകയാണ് ചാക്കോച്ചൻ
ഇസഹാക്ക് ബാൽക്കണിയിൽ നിൽക്കുന്ന ഒരു ചിത്രമാണ് ചാക്കോച്ചൻ ഷെയർ ചെയ്തിരിക്കുന്നത്, ചിത്രത്തിന്റെ പശ്ചാത്തലത്തിൽ അപ്രതീക്ഷിതമായി ആകാശത്ത് വിരിഞ്ഞൊരു മഴവില്ലും കാണാം. ഞങ്ങളുടെ റെയിൻബോ ബോയ് എന്നാണ് ചാക്കോച്ചൻ ഇസയെ വിശേഷിപ്പിക്കുന്നത്.
ഏപ്രില്‍ പതിനേഴിനാണ് കുഞ്ചാക്കോ ബോബന് നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഒരു ആണ്‍കുഞ്ഞ് പിറന്നത്. ഇസഹാക് ബോബന്‍ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന്റെ പേര്. ‘ഇസ’ എന്ന് വിളിക്കുന്ന തന്റെ കുഞ്ഞിനൊപ്പമുള്ള ഓരോ സുന്ദര നിമിഷങ്ങളും ചാക്കോച്ചന്‍ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്.
Continue Reading
You may also like...
Related Topics:kunjacko boban