Malayalam
പഠിക്കാൻ മിടുക്കിമാർ; കൊച്ചിൻ ഹനീഫയുടെ മക്കളുടെ ഇപ്പോഴത്തെ ജീവിം കണ്ടോ!!.
പഠിക്കാൻ മിടുക്കിമാർ; കൊച്ചിൻ ഹനീഫയുടെ മക്കളുടെ ഇപ്പോഴത്തെ ജീവിം കണ്ടോ!!.
മലയാളത്തിന്റെ എക്കാലത്തെയും പ്രിയനടൻ കൊച്ചിൻ ഹനീഫ ഓർമ്മയായിട്ട് 14 വർഷങ്ങൾ പിന്നിട്ടു. മലയാളക്കരയെ മുഴുവനും കണ്ണീരിലാഴ്ത്തി 2010 ഫെബ്രുവരി രണ്ടിനായിരുന്നു കൊച്ചിൻ ഹനീഫ അന്തരിച്ചത്. വില്ലൻ വേഷങ്ങളിലൂടെ തുടങ്ങിയെങ്കിലും ഹാസ്യതാരമായാണ് അദ്ദേഹം അറിയപ്പെട്ടത്. ഹാസ്യത്തിന്റെ നിഷ്‌കളങ്കമായ പുതിയ അനുഭവങ്ങൾ നൽകി പ്രേഷകരുടെ മനസ്സിലിടം നേടിയ താരമാണ് കൊച്ചിൻ ഹനീഫ.
ഇടയ്ക്ക് വെച്ച് ഹനീഫയുടെ കുടുംബത്തെ കുറിച്ച് ചില വാർത്തകൾ വന്നെങ്കിലും അവരെ പറ്റി പിന്നീട് യാതൊകു വിവരവുമില്ലായിരുന്നു. നടൻ ദിലീപടക്കം കൊച്ചിൻ ഹനീഫയുടെ സുഹൃത്തുക്കളായിരുന്നു ഭാര്യ ഫാസിലയ്ക്കും ഇരട്ടപെൺകുട്ടികളായ മക്കൾക്കും സഹായമായത്. ഇപ്പോഴിതാ ഹനീഫയുടെ മക്കളെ കുറിച്ചുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. ഇരുവരും ഉന്നത വിദ്യാഭ്യാസത്തിന് ഒരുങ്ങുന്നതിനെ പറ്റി ചില പോസ്റ്റുകൾ സോഷ്യൽ മീഡിയ പേജുകളിലൂടെ വൈറലാവുകയാണ്.
ഒരാൾ ചാർട്ടേഡ് അക്കൗണ്ടന്റായും ഒരാൾ കമ്പനി സെക്രട്ടറി അഥവ കോർപ്പറേറ്റ് സെക്രട്ടറി കോഴ്‌സിനുമാണ് ചേർന്നത്. ഇപ്പോഴിതാ, ഇരുവരും പഠനത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഒപ്പം ഇരുവരും ധൈര്യവും തണലുമായി ഉമ്മ ഫാസിലയും ഒപ്പമുണ്ട്. ഇന്ത്യയിലെ തന്നെ നമ്പർ വൺ ബെസ്റ്റ് ട്രെയിനിംഗ് പ്രൊവൈഡറായ ലോജിക് സ്‌കൂൾ ഓഫ് മാനേജ്‌മെന്റിലാണ് ഇരുവരും പഠിക്കുന്നത്. കഴിഞ്ഞ ദിവസം മക്കളുടെ പഠന സ്ഥലം സന്ദർശിക്കുവാൻ എത്തിയ ഫാസിലയെ കുറിച്ച് അവിടുത്തെ അധ്യാപകൻ കുറിച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
‘അനീഷ് സാർ ഇങ്ങനെ കുട്ടികളെയും രക്ഷകർത്താക്കളെയും ഇമോഷണലി ബന്ധിപ്പിച്ച് ക്ലാസ്സ് എടുത്തത് നന്നായി, അത് രണ്ടുകൂട്ടർക്കും പരസ്പരം കുറച്ചുകൂടി മനസ്സിലാക്കുവാൻ സഹായകരമാകും, പ്രതിസന്ധി ഘട്ടങ്ങളിൽ പ്രതീക്ഷയാകുവാൻ, പ്രചോദനമാകുവാൻ സാറിന്റെ വാക്കുകൾക്കും അനുഭവങ്ങൾക്കും സാധിക്കുന്നു.’ എന്നാണ് ഫാസില ക്ലാസ് അറ്റൻഡ് ചെയ്ത ശേഷം അധ്യാപകനുമായി പങ്കുവച്ചത്. ഇതൊക്കെ സൂചിപ്പിച്ച് കൊണ്ടാണ് സോഷ്യൽ മീഡിയയിലൂടെ കുറിപ്പ് വൈറലായത്.
‘അനശ്വര നടൻ കൊച്ചിൻ ഹനീഫയുടെ രണ്ട് പെൺമക്കൾ ചാർട്ടേർഡ് അക്കൗണ്ടന്റ് ജോലിയിൽ തിളങ്ങാൻ പോകുന്നു. കൊച്ചിൻ ഹനീഫയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ച് അധികമാരും അന്വേഷിച്ചിരുന്നില്ല. എന്നാൽ നടൻ ദിലീപും സംഘവുമായിരുന്നു സർവ്വ സഹായങ്ങളുമായി രണ്ടു പെൺമക്കളടങ്ങുന്ന കുടുംബത്തിന് സഹായമായി ഒപ്പം നിന്നത്.
അന്ന് കൈക്കുഞ്ഞുങ്ങളായിരുന്ന സഫയും മർവയും ഇന്ന് വലിയ കുട്ടികളായി കഴിഞ്ഞു. ഇപ്പോഴിതാ, ഇരുവരും തങ്ങളുടെ കരിയർ സ്വന്തമാക്കുന്നതിന്റെ ഭാഗമായി ഉന്നത പഠനത്തിന് ചേർന്നിരിക്കുകയാണ്. നടന്റെ സ്വപ്നം പോലെ തന്നെ ഇരുവരും പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്.
സാധാരണ മുസ്ലീം സമൂഹത്തിൽ പെൺകുട്ടികൾ അധികം പ്രായമാകും മുന്നേ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത് പതിവാണ്. പഠിച്ച് നേട്ടങ്ങൾ കൊയ്യുന്ന പെൺകുട്ടികളും ഉണ്ട്. അതുപോലെ തന്നെ നടൻ ആഗ്രഹിച്ചിരുന്നതും ഇരട്ട പെൺകുട്ടികളായ മക്കളെ കഴിയുന്നിടത്തോളം പഠിപ്പിക്കണം എന്നു മാത്രമായിരുന്നു.
ആ സ്വപ്നം ഭാര്യ ഫാസിലയോട് പങ്കുവെക്കുകയും ചെയ്തിരുന്നു. ഭർത്താവിന്റെ വിയോഗത്തിൽ തളർന്നു പോയ ഫാസില ഇപ്പോൾ രണ്ടു മക്കളേയും മിടുമിടുക്കികളായിട്ടാണ് പഠിപ്പിച്ചത്. പ്ലസ്ടുവിന് ഉന്നത മാർക്ക് നേടിയ ഇരുവരും പഠിച്ചു നേടാൻ വളരെ ബുദ്ധിമുട്ടേറിയ കോഴ്‌സിനാണ് ചേർന്നത്.
മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. കൊച്ചിൻ കലാഭവനെന്ന കോമഡി ട്രൂപ്പിലൂടെയായിരുന്നു ഹനീഫ സിനിമയിലേക്കെത്തിയത്. വില്ലനായി വന്ന് സംവിധായകനായും തിരക്കഥാകൃത്തായും കൊമേഡിയനായുമൊക്കെ ഹനീഫ ചലച്ചിത്രമേഖലയിൽ നിറഞ്ഞുനിന്നു. മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ വാത്സല്യം സംവിധാനം ചെയ്തത് അദ്ദേഹമായിരുന്നു.
