ഹനീഫ്ക്ക മരിച്ചു എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റിയിട്ടില്ല, അതേ പോലെ ഒരാളെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല ;സലിം കുമാർ പറയുന്നു !
അനുകരണ ലോകത്ത് നിന്ന് സിനിമയുടെ മാന്ത്രിക ലോകത്തേക്ക് കടന്നു വന്ന താരമാണ് സലിം കുമാർ .ഹാസ്യനടനായി മലയാളികളെ പൊട്ടിച്ചിരിപ്പിച്ച താരം പിന്നീട് നായകനായി ഉയരുകയായിരുന്നു. അര്‍ഹതയ്ക്കുള്ള അംഗീകാരമായി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വരെ അദ്ദേഹത്തെ തേടിയെത്തി. ഇപ്പോളും നായകനായും സഹനടനായും തമാശക്കാരനായും ഒക്കെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് സലീം കുമാര്‍ .അതെ പോലെ
മലയാളി സിനിമ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവാത്ത നടനാണ് കൊച്ചിൻ ഹനീഫ. നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷം ചെയ്ത കൊച്ചിൻ ഹനീഫ കോമഡി വേഷങ്ങളിലാണ് കൂടുതൽ തിളങ്ങിയത്. പക്ഷെ വില്ലൻ വേഷങ്ങളിലൂടെ ആണ് സിനിമയിലേക്ക് കൊച്ചിൻ ഹനീഫ കടന്ന് വരുന്നത്. .ഇപ്പോൾ ശ്രദ്ധ നേടുന്നത് കൊച്ചിൻ ഹനീഫയെ കുറിച്ച സലിംകുമാർ പറഞ്ഞ് വാക്കുകളാണ് .
. 2010 ഫെബ്രുവരിയിൽ ആണ് കൊച്ചിൻ ഹനീഫ മരിക്കുന്നത്.സിനിമാ ലോകത്തെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിയ സംഭവം ആയിരുന്നു അത്. മലയാള സിനിമയിലെ ഭൂരിഭാഗം പേർക്കും പ്രിയങ്കരൻ ആയിരുന്നു കൊച്ചിൻ ഹനീഫ. നിരവധി പേർ നടനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ കൊച്ചിൻ ഹനീഫയെ പറ്റി സംസാരിച്ചിരിക്കുകയാണ് നടൻ സലിം കുമാർ.
ഒട്ടനവധി സിനിമകളിൽ കൊച്ചിൻ ഹനീഫയും സലിം കുമാറും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. രണ്ട് പേരും മിമിക്രി കലാരംഗത്ത് കൂടെ കടന്നു വന്നവരുമാണ്. ‘ഞാൻ എന്റെ ജീവിതത്തിൽ ഒരുപാട് പേരുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക ആളുകളുടെ ഒപ്പവും അഭിനയിച്ചിട്ടുണ്ട്. പക്ഷെ കൊച്ചിൻ ഹനീഫയുടെ കൂടെ അഭിനയിക്കുമ്പോഴുള്ള സുഖമുണ്ട്. ഞങ്ങൾ രണ്ട് പേരും അഭിനയിക്കുമ്പോൾ ഞാനാണ് ഷൈൻ ചെയ്യുന്നതെങ്കിൽ അയാൾക്ക് കുഴപ്പമില്ല’
‘അത് സപ്പോർട്ട് ചെയ്യുകയേ ഉള്ളൂ. അതിന്റെ അസൂയ ഒന്നുമില്ല. അതേ പോലെ ഒരാളെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ആർട്ടിസ്റ്റ് എന്ന നിലയിൽ അങ്ങനെ സപ്പോർട്ട് ചെയ്യുന്ന ആളെ കണ്ടിട്ടില്ല’
ഹനീഫ്ക്ക മരിച്ചു എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റിയിട്ടില്ല. ഞാൻ ഹനീഫ്ക്ക മരിച്ചപ്പോൾ കാണാൻ പോയില്ല. ടിവിയിൽ പോലും കണ്ടില്ല. കാരണം ഹനീഫ്ക്ക അങ്ങനെ മരിച്ച് കിടക്കുന്നത് എനിക്ക് കാണാൻ പറ്റില്ല. ഇപ്പോഴും ഹനീഫ്ക്കയുടെ സിനിമ കണ്ടാൽ ഞാൻ ചിരിക്കും. മരിച്ച് പോയെന്ന് എനിക്ക് അറിയില്ലെന്നതാണ് സത്യം,’ സലിം കുമാർ പറഞ്ഞു. സൈന സൗത്ത് പ്ലസിനോടാണ് പ്രതികരണം.
മലയാളത്തിൽ കൊച്ചിൻ ഹനീഫ, സലിം കുമാർ, ജഗതി ശ്രീകുമാർ, കലാഭവൻ മണി തുടങ്ങിയ താരങ്ങൾ തിയറ്ററിൽ ചിരിപ്പൂരം തീർത്ത ഒരു കാലഘട്ടവും ഉണ്ടായിരുന്നു. ഇവരിൽ ഇന്ന് സലിം കുമാറാണ് സിനിമാ രംഗത്ത് സജീവമായുള്ളത്. ആദ്യ കാലത്ത് കോമഡി വേഷങ്ങളിൽ തിളങ്ങി.
സലിം കുമാറിന് പിന്നീട് കരിയറിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. സീരിയസ് കഥാപാത്രങ്ങളിലേക്ക് മാറിയ സലിം കുമാർ ആദാമിന്റെ മകൻ അബു എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും നേടി.
അസുഖ ബാധിതനായി കുറച്ച് നാൾ സിനിമയിൽ നിന്ന് സലിം കുമാർ മാറി നിൽക്കുകയും ചെയ്തിരുന്നു. സലിം കുമാറിനെ പോലെ തന്നെ ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ താരങ്ങളും ആദ്യ കാലത്ത് കോമഡി വേഷങ്ങൾ ആണ് ചെയ്തിരുന്നത്. എന്നാൽ പിന്നീടിവർക്കും അഭിനയ പ്രധാന്യമുള്ള വേഷങ്ങൾ സിനിമകളിൽ ലഭിച്ചു.