Connect with us

വയനാടിനൊപ്പം ഉണ്ട്…! ദുരിതാശ്വാസ നിധിയിലേക്ക് 35 ലക്ഷം കൈമാറി മമ്മൂട്ടിയും ദുൽഖറും

Malayalam

വയനാടിനൊപ്പം ഉണ്ട്…! ദുരിതാശ്വാസ നിധിയിലേക്ക് 35 ലക്ഷം കൈമാറി മമ്മൂട്ടിയും ദുൽഖറും

വയനാടിനൊപ്പം ഉണ്ട്…! ദുരിതാശ്വാസ നിധിയിലേക്ക് 35 ലക്ഷം കൈമാറി മമ്മൂട്ടിയും ദുൽഖറും

കേരളത്തിന്റെ ചങ്കുതകർത്ത വയനാട് ദുരന്തത്തിൽ നിരവധി സിനിമാതാരങ്ങളും ​ഗായകരുമാണ് നടുക്കം രേഖപ്പെടുത്തിയത്. മാത്രമല്ല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ് നടന്മാരായ വിക്രം, സൂര്യ, ജ്യോതിക, കാർത്തി എന്നിവരെല്ലാം പണം നൽകിയിരുന്നു.

ഇപ്പോഴിതാ ദുരിതബാധിതർക്ക് സഹായഹസ്തവുമായി മമ്മൂട്ടിയും ദുൽഖർ സൽമാനും രംഗത്ത് എത്തിയിരിക്കുകയാണ്. മമ്മൂട്ടിയും ദുൽഖർ സൽമാനും ചേർന്ന് 35 ലക്ഷം രൂപ കൈമാറി. മമ്മൂട്ടി കെയർ ഫൗണ്ടേഷന്റെ ഭാഗമായാണ് തുക കൈമാറിയത്.

അതേസമയം ദുരിതാശ്വാസ നിധിയിലേക്ക് ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ 15 ലക്ഷം രൂപയുമാണ് നൽകിയത്. തുടർന്ന് മന്ത്രി പി രാജീവ് തുക ഏറ്റുവാങ്ങി. ഇത് കൂടാതെ ദുരിതാശ്വാസ സഹായവുമായി എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ വയനാട്ടിലേക്കുള്ള ആദ്യ വണ്ടി മമ്മൂട്ടി ഫ്ലാഗ് ഓഫ് ചെയ്തു.

പ്രമുഖ വ്യവസായിയായ സിപി സാലിയുടെ സി പി ട്രസ്റ്റും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും സംയുക്തമായാണ് ദുരന്തനിവാരണത്തിനായി വയനാട്ടിലേക്ക് പുറപ്പെട്ടത്. മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയാണ് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ.

More in Malayalam

Trending