Connect with us

പുലര്‍ച്ചെ പോകുമ്പോള്‍ ഉറങ്ങി കിടക്കുന്ന മക്കളെ നോക്കി ഇക്ക ഇത്തിരി നേരം നില്‍ക്കും… മക്കളെ നന്നായി നോക്കണേ എന്ന് പറയും, മക്കള്‍ പഠിച്ച് നല്ലൊരു ജോലി നേടണമെന്നാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം; ഫാസില

Malayalam

പുലര്‍ച്ചെ പോകുമ്പോള്‍ ഉറങ്ങി കിടക്കുന്ന മക്കളെ നോക്കി ഇക്ക ഇത്തിരി നേരം നില്‍ക്കും… മക്കളെ നന്നായി നോക്കണേ എന്ന് പറയും, മക്കള്‍ പഠിച്ച് നല്ലൊരു ജോലി നേടണമെന്നാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം; ഫാസില

പുലര്‍ച്ചെ പോകുമ്പോള്‍ ഉറങ്ങി കിടക്കുന്ന മക്കളെ നോക്കി ഇക്ക ഇത്തിരി നേരം നില്‍ക്കും… മക്കളെ നന്നായി നോക്കണേ എന്ന് പറയും, മക്കള്‍ പഠിച്ച് നല്ലൊരു ജോലി നേടണമെന്നാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം; ഫാസില

മലയാളികൾ മറക്കാൻ ഇടയില്ലാത്ത അഭിനയ പ്രതിഭയാണ് കൊച്ചിൻ ഹനീഫ. അഭിനേതാവ് മാത്രമല്ല സംവിധായകനും കൂടിയായിരുന്നു അദ്ദേഹം. 2010 ലാണ് കൊച്ചിൽ ഹനീഫ അസുഖത്തെ തുടർന്ന് നമ്മെ വിട്ട് പിരിയുന്നത്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ഭാര്യ ഫാസിലയും മക്കളായ സഫയും മര്‍വയും. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കൊച്ചിന്‍ ഹനീഫയുടെ കുടുംബം മനസ് തുറന്നത്.

മക്കള്‍ക്ക് മൂന്ന് വയസുള്ളപ്പോഴാണ് ഇക്ക ഞങ്ങളെ വിട്ടു പോകുന്നത്. കുറേ വൈകിയാണ് ഹനീഫിക്ക കല്യാണം കഴിച്ചത്. 1994ല്‍ വിവാഹം കഴിഞ്ഞ് 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കുട്ടികളുണ്ടാകുന്നത്. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ മക്കളെ കണ്ട് കൊതി തീരുന്നതിന് മുമ്പേ ഇക്ക… വാക്കുകള്‍ മുഴുവിപ്പിക്കാനാകുന്നില്ല ഫാസിലയ്ക്ക്. പിന്നാലെ മകള്‍ സഫ വാപ്പയെക്കുറിച്ച് സംസാരിക്കുകയാണ്. ബാപ്പിച്ചിയെ കണ്ട ഓര്‍മ്മ ഞങ്ങള്‍ക്കുമില്ല. എന്നാല്‍ ബാപ്പിച്ചി ഇപ്പോഴും ഞങ്ങള്‍ക്കൊപ്പമുണ്ട്. സിനിമകളിലൂടെ ഞങ്ങള്‍ വീണ്ടും വീണ്ടും ബാപ്പിച്ചിയെ കാണുന്നു. ബാപ്പിച്ചി ഇപ്പോള്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ടെന്നും സഫ പറയുന്നു.

മക്കളെപ്പറ്റി ഇക്കയ്ക്ക് വലിയ സ്വപ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് ഫാസില പറയുന്നത്. സിനിമ തിരക്കിനിടയില്‍ മക്കളുടെ കാര്യത്തില്‍ അധികം ശ്രദ്ധിക്കാന്‍ പറ്റാത്തതിന്റെ വിഷമവും പറയുമായിരുന്നുവെന്ന് ഫാസില പറയുന്നു. പുലര്‍ച്ചെ പോകുമ്പോള്‍ ഉറങ്ങി കിടക്കുന്ന മക്കളെ നോക്കി ഇക്ക ഇത്തിരി നേരം നില്‍ക്കും. മക്കളെ നന്നായി നോക്കണേ എന്ന് പറയും. മക്കളെ കണ്ട് കൊതി തീരാതെ ഇക്ക… വീണ്ടും ഫാസിലയുടെ വാക്കുകള്‍ മുറിയുകയാണ്. ഇക്ക പോയതിന് ശേഷം കുറേ സങ്കടങ്ങള്‍ നേരിടേണ്ടി വന്നു. അതിന് ആരെയെങ്കിലും കുറ്റപ്പെടുത്താനോ വിഷമിപ്പിക്കാനോ ഞങ്ങളില്ല. മക്കള്‍ പഠിച്ച് നല്ലൊരു ജോലി നേടണമെന്നാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹമെന്നാണ് ഫാസില പറയുന്നത്. സ്വന്തമായൊരു വീടും വലിയ സ്വപ്‌നമാണ്. ഇപ്പോഴും വാടക വീട്ടിലാണ് കഴിയുന്നത്. സിനിമാ ലോകത്തു നിന്ന് നടന്‍ ദീലിപാണ് തങ്ങളെ ഏറെ സഹായിച്ചതെന്നും ഫാസില പറയുന്നു.

ഇപ്പോഴും അത് തുടരുന്നുണ്ട്. മക്കളുടെ ജന്മദിനത്തില്‍ മറക്കാതെ അവര്‍ക്ക് കേക്ക് കൊടുത്തയക്കും. ഏത് കാര്യമായാലും തന്നെ വിളിച്ചാല്‍ മതിയെന്നാണ് ദിലീപ് പറയാറുള്ളതെന്നും ഫാസില പറയുന്നുണ്ട്. അതേസമയം ബാപ്പിച്ചിയുടെ ചിരി ആര്‍ക്കാണ് മറക്കാന്‍ കഴിയുന്നതെന്നാണ് സഫയും മര്‍വയും ചോദിക്കുന്നത്. സിഐഡി മൂസ എത്ര തവണയാണ് കണ്ടതെന്ന് ഞങ്ങള്‍ക്ക് എണ്ണമില്ല. അതിലെ ഓരോ ഡയലോഗും ഞങ്ങള്‍ക്ക് കാണാപ്പാഠമാണെന്നാണ് ഇരുവരും പറയുന്നത്. സ്‌കൂളിലൊക്കെ സിനിമാതാരത്തിന്റെ മക്കള്‍ എന്ന മേല്‍വിലാസം തങ്ങള്‍ക്കുണ്ടായിരുന്നു. സിനിമക്കഥകളൊക്കെ പല കൂട്ടുകാരും ചോദിക്കുമായിരുന്നു. ബാപ്പിച്ചിയുടെ മക്കള്‍ എന്ന നിലയില്‍ ടീച്ചേഴ്‌സിനും ഞങ്ങളോട് വലിയ കാര്യമായിരുന്നുവെന്നാണ് മര്‍വ പറയുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top