Malayalam
കൊച്ചിൻ ഹനീഫയുടെ സഹോദരൻ അന്തരിച്ചു
കൊച്ചിൻ ഹനീഫയുടെ സഹോദരൻ അന്തരിച്ചു
മലയാളത്തിന്റെ എക്കാലത്തെയും പ്രിയനടൻ കൊച്ചിൻ ഹനീഫ ഓർമ്മയായിട്ട് 14 വർഷങ്ങൾ പിന്നിട്ടു. മലയാളക്കരയെ മുഴുവനും കണ്ണീരിലാഴ്ത്തി 2010 ഫെബ്രുവരി രണ്ടിനായിരുന്നു കൊച്ചിൻ ഹനീഫ അന്തരിച്ചത്. വില്ലൻ വേഷങ്ങളിലൂടെ തുടങ്ങിയെങ്കിലും ഹാസ്യതാരമായാണ് അദ്ദേഹം അറിയപ്പെട്ടത്. ഹാസ്യത്തിന്റെ നിഷ്‌കളങ്കമായ പുതിയ അനുഭവങ്ങൾ നൽകി പ്രേഷകരുടെ മനസ്സിലിടം നേടിയ താരമാണ് കൊച്ചിൻ ഹനീഫ.
ഇടയ്ക്കിടെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വിശേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ഏറെ വേദനാജനകമായ വാർത്തയാണ് പുറത്തെത്തുന്നത്. അദ്ദേഹത്തിന്റെ സഹോദരൻ മസൂദ് അന്തരിച്ചു. 72 വയസായിരുന്നു പ്രായം. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അന്ത്യം സംഭവിച്ചത്. ആഗസ്റ്റ് 9 വെള്ളിയാഴ്ച കബറടക്കം നടത്തി.
രാവിലെ 11 മണിക്ക് എറണാകുളം സെൻട്രൽ മുസ്ലിം ജമാഅത്ത് ഖബറിസ്ഥാനിൽ വെച്ചായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. പുല്ലേപ്പടി ആലിങ്ക പറമ്പിൽ പരേതനായ എ ബി മുഹമ്മദാണ് പിതാവ്. നിരവധി പേരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ച് സോഷ്യൽ മീഡിയയിലൂടെയും മറ്റും രംഗത്തെത്തിയിരുന്നത്.
അതേസമയം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഹനീഫയുടെ മക്കളെ കുറിച്ചുള്ള വാർത്തകളും പുറത്തെത്തിയിരുന്നു. ഒരാൾ ചാർട്ടേഡ് അക്കൗണ്ടന്റായും ഒരാൾ കമ്പനി സെക്രട്ടറി അഥവ കോർപ്പറേറ്റ് സെക്രട്ടറി കോഴ്‌സിനുമാണ് ചേർന്നത്. ഇപ്പോഴിതാ, ഇരുവരും പഠനത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഒപ്പം ഇരുവരും ധൈര്യവും തണലുമായി ഉമ്മ ഫാസിലയും ഒപ്പമുണ്ട്.
ഇന്ത്യയിലെ തന്നെ നമ്പർ വൺ ബെസ്റ്റ് ട്രെയിനിംഗ് പ്രൊവൈഡറായ ലോജിക് സ്‌കൂൾ ഓഫ് മാനേജ്‌മെന്റിലാണ് ഇരുവരും പഠിക്കുന്നത്. കഴിഞ്ഞ ദിവസം മക്കളുടെ പഠന സ്ഥലം സന്ദർശിക്കുവാൻ എത്തിയ ഫാസിലയെ കുറിച്ച് അവിടുത്തെ അധ്യാപകൻ കുറിച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
‘അനീഷ് സാർ ഇങ്ങനെ കുട്ടികളെയും രക്ഷകർത്താക്കളെയും ഇമോഷണലി ബന്ധിപ്പിച്ച് ക്ലാസ്സ് എടുത്തത് നന്നായി, അത് രണ്ടുകൂട്ടർക്കും പരസ്പരം കുറച്ചുകൂടി മനസ്സിലാക്കുവാൻ സഹായകരമാകും, പ്രതിസന്ധി ഘട്ടങ്ങളിൽ പ്രതീക്ഷയാകുവാൻ, പ്രചോദനമാകുവാൻ സാറിന്റെ വാക്കുകൾക്കും അനുഭവങ്ങൾക്കും സാധിക്കുന്നു.’ എന്നാണ് ഫാസില ക്ലാസ് അറ്റൻഡ് ചെയ്ത ശേഷം അധ്യാപകനുമായി പങ്കുവച്ചത്. ഇതൊക്കെ സൂചിപ്പിച്ച് കൊണ്ടാണ് സോഷ്യൽ മീഡിയയിലൂടെ കുറിപ്പ് വൈറലായത്.
മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. കൊച്ചിൻ കലാഭവനെന്ന കോമഡി ട്രൂപ്പിലൂടെയായിരുന്നു ഹനീഫ സിനിമയിലേക്കെത്തിയത്. വില്ലനായി വന്ന് സംവിധായകനായും തിരക്കഥാകൃത്തായും കൊമേഡിയനായുമൊക്കെ ഹനീഫ ചലച്ചിത്രമേഖലയിൽ നിറഞ്ഞുനിന്നു. മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ വാത്സല്യം സംവിധാനം ചെയ്തത് അദ്ദേഹമായിരുന്നു.