Connect with us

ആ തിരക്കിൽ മമ്മൂക്ക അത് ശരിക്കും കേട്ടില്ല; ഞങ്ങൾ പിന്തുടർന്ന് സിഗ്നലിൽവെച്ച് അത് കാണിച്ചുകൊടുത്തു !! ജോജു പറയുന്നു…

Interviews

ജോസഫ് എന്ന ചിത്രത്തിലൂടെ മികച്ച അഭിനയം കാഴ്‌ചവെച്ച വ്യക്തിയാണ് ജോജു. ആദ്യം ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയ ജോജു പിന്നീട നായക വേഷങ്ങളിലേക്ക് എത്തുകയായിരുന്നു. സിനിമാ നിർമ്മാതാവായും ജോജു തിളങ്ങിയിട്ടുണ്ട്. സിനിമയിലേക്ക് താൻ എത്തിയതിന് പിന്നിൽ ഒരുപാട് കഥകളുണ്ടെന്ന് താരം പറയുന്നു. ആദ്യം സിനിമകളിലെ ആൾക്കൂട്ടത്തിൽ ഒരാളായിരുന്നു എന്നും പിന്നീട് അത് വളർന്ന് ചെറിയ ഡയലോഗുകൾ പറയുന്ന നടനായെന്നും അദ്ദേഹം പറയുന്നു.

അതിൽ നിന്ന് വളർന്ന് നടന്‍, സഹനടന്‍, നിര്‍മാതാവ്, നായകന്‍ എന്നീ നിലകളിലായി എത്തിയതും ഈ വ്യക്തിതന്നെയാണ്. ജോജുവിന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ചില ഏടുകൾ അദ്ദേഹം തുറന്നുപറയുകയാണ്. ‘ഒരിക്കല്‍ എയര്‍പോര്‍ട്ടിലെ ആള്‍ത്തിരക്കില്‍വെച്ച് മമ്മൂക്കയെ കണ്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ ശബ്ദം അനുകരിച്ച് കേള്‍പ്പിച്ചു. എന്നാൽ ആള്‍ത്തിരക്കില്‍ അദ്ദേഹത്തിന് അത് ശരിക്കും കേള്‍ക്കാന്‍ കഴിഞ്ഞില്ല.

പിന്നീട് ഒരു വണ്ടിയില്‍ ഞാനും കൂട്ടുകാരും മമ്മൂക്കയെ പിന്‍തുടര്‍ന്നു. ഒരു ട്രാഫിക് സിഗ്നലില്‍ വെച്ച് ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ വണ്ടിയുടെ അടുത്തെത്താൻ കഴിഞ്ഞു. ഞാന്‍ വണ്ടിയുടെ ഡോറില്‍ തട്ടിയപ്പോള്‍ മമ്മൂക്ക ഗ്ലാസ് താഴ്ത്തി, മുഖവുരയൊന്നും ഇല്ലാതെ ഞാന്‍ ഒരു വടക്കന്‍ വീരഗാഥയിലെ ചന്തുവിനെ അനുകരിച്ച് കാണിച്ചു.

അത് കേട്ട് അദ്ദേഹം പൊട്ടിച്ചിരിച്ചു. ആ വണ്ടിക്ക് പിറകില്‍ ബിജു മേനോനും ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ചെറുതും വലുതുമായ റോളുകളില്‍ അവര്‍ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞു’- ജോജു പറഞ്ഞു

Joju about Mammootty

Continue Reading
You may also like...

More in Interviews

Trending

Recent

To Top