Malayalam Breaking News
എന്റെ ബാലു അണ്ണന്‍! ചങ്ക് പിളര്‍ന്ന് പങ്കാളിയാക്കി ചങ്കിനോട് ചേര്‍ത്ത് വച്ചവനേ… ചങ്കിലെ പാട്ടുമായി ഇഷാന്‍ ദേവ്

ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളും ഗായകരും സംഗീത ലോകത്തെ പ്രമുഖരും ഉള്‍പ്പെടെ നിരവധി പേര്‍ ബാലഭാസ്‌കറുടെ നിര്യാണത്തില്‍ പങ്കുചേര്‍ന്നു. സെപ്റ്റംബര്‍ 25നുണ്ടായ വാഹനാപകടത്തില്‍ ഒരാഴ്ച്ചയോളം ഗുരുതരാവസ്ഥയില്‍ തുടര്‍ന്ന ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിനാണ് അന്തരിച്ചത്. ബാലഭാസ്‌കറുടെ അപ്രതീക്ഷിത മരണം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ആഘാതമായിരുന്നു സമ്മാനിച്ചത്.
നിരവധി പേര്‍ ബാലഭാസ്‌കറിന് അന്ത്യമോപചാരം അറിയിച്ചിരുന്നു. ഇപ്പോഴിതാ ബാലഭാസ്‌കറുടെ ഉറ്റ സുഹൃത്തും ഗായകനും സംഗീത സംവിധായകനുമായ ഇഷാല്‍ ദേവ് ബാലഭാസ്‌കറെ കുറിച്ചൊരു പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ്.
“ചങ്ക് പിളര്‍ന്ന് പങ്കാളിയാക്കി ചങ്കിനോട് ചേര്‍ത്ത് വെച്ചവനേ… മുന്‍പേ നടന്ന് അന്‍പാല്‍ നിറച്ച് ഉള്ളം കൈയ്യില്‍ എന്നെ താങ്ങിയോനെ. എന്റെ ബാലു അണ്ണന്‍-എന്റെ ചങ്കിലെ പാട്ട്”- ഇപ്രകാരമായിരുന്നു ഇഷാന്റെ ദേവിന്റെ കുറിപ്പ്.
യൂണിവേഴ്സിറ്റി കോളേജ് കാലം മുതലുള്ള സൗഹൃദമാണ് ഇഷാനും ബാലഭാസ്‌കറും തമ്മില്‍. ലക്ഷ്മിയുടെയും ബാലുവിന്റെയും വിവാഹത്തിനും ഇഷാന്‍ സാക്ഷിയായിരുന്നു. ഉറ്റവര്‍ക്കും ഉടയവര്‍ക്കും ആരാധകര്‍ക്കും തോരാകണ്ണീര്‍ സമ്മാനിച്ചാണ് ബാലഭാസ്‌കര്‍ യാത്രയായത്.
Ishan Dev about Balabhaskar